
എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Monday, March 06, 2006
ഇൻസെക്ടിസൈഡ് ആക്ടും ഇൻസെക്ടിസൈഡ് റൂളും
1968 ലെ ഇൻസെക്ടിസൈഡ് ആക്ടും 1971 ലെ ഇൻസെക്ടിസൈഡ് റൂളും കാലപ്പഴക്കം ചെന്നതും ദോഷകരവും ആണ്. അക്കാലത്ത് ഉണ്ടായിരുന്നതിനെക്കാൾ വീര്യം കൂടിയ പല പെസ്റ്റിസൈഡുകളും ആഗോളവിപണിയിൽ സ്ഥാനം പിടിക്കുകയും വീര്യം എത്രതന്നെ കൂടിയാലും അതെല്ലാം കഠിനമായ വിഷത്തിൽത്തന്നെ നിലകൊള്ളുകയും ചെയ്തു. WTO യും മറ്റും പലകാര്യങ്ങളിലും പരിഷ്കാരങ്ങൾ ലോകമെമ്പാടും നടത്തുകയാണല്ലോ. എന്തുകൊണ്ട് ഇക്കാര്യം മാത്രം ഒഴിവാക്കി? മൊൺസാന്റോ പോലുള്ള വിഷനിർമാതാക്കളെ സഹായിക്കുകതന്നെയാണല്ലോ ഇതിന്റെ പിന്നിലെ സത്യം.
1994 ൽ നടന്ന ചർച്ചയിൽ തടസ്സം നിന്ന ഇന്ത്യ എങ്ങിനെയാണ് ഇതിന്റെയെല്ലാം വിപണിയായി മാറിയത്. WHO ധാരാളം പെസ്റ്റിസൈഡുകളുടെ വീര്യത പ്രസിദ്ധീകരിച്ചത് ഇന്ത്യൻ നിയമത്തെ മറികടക്കുവാൻ കെൽപ്പുള്ളവയായിരുന്നോ? 38 വർഷമായി ചുവപ്പും, മഞ്ഞയും, നീലയും, പച്ചയും നിറങ്ങൾ കാട്ടി ഇന്ത്യൻ ജനതയെ കേന്ദ്രം പറ്റിക്കുകയായിരുന്നില്ലെ ചെയ്തത്. എൻഡോസൾഫാൻ മോഡറേറ്റ്ലി ഹസാർഡസും കാർബോഫുറാൻ ഹൈലി ഹസാർഡസും ബ്രോമാഡിയോലോൺ എക്സ്ട്രീമിലി ഹസാർഡസും ആണ് എങ്കിൽ ഇവമൂന്നും ഇന്ത്യയിൽ ഒരേ ശ്രേണിയിലെ കഠിനവിഷം മാത്രമാണ്. ഇത് ഒരു ഉദാഹരണം മാത്രം. ഇന്ത്യയിൽ ഇത്തരം വിഷനിർമാതാക്കളുടെ സ്റ്റൈഫന്റും സ്കോളർഷിപ്പും കൈപ്പറ്റിക്കൊണ്ട് പ്രവർത്തിക്കുന്ന നമ്മുടെ ശാത്രജ്ഞർ നമ്മെത്തന്നെ കൊല്ലുകയല്ലെ ചെയ്യുന്നത്.
Subscribe to:
Posts (Atom)