എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Monday, January 09, 2006
കീടനാശിനി-രാസവള വിൽപ്പനനിയമങ്ങൾ
കടപ്പാട്: റബ്ബർ മാസിക -മാർച്ച് 1999
കീടനാശിനികൾ വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള അധികാരി പി.എ.ഒ യാണ്. പഞ്ചായത്ത്തല കൃഷിഭവനിലെ കാർഷിക ബിരുദധാരിയായ കൃഷിഓഫീസർക്ക് കീടനാശിനി ഇൻസ്പെക്ടർ പദവി നൽകിയിട്ടുണ്ട്. ഇവരുടെ ഇടയിൽ എ.ഡി.ഒ യും ഉണ്ട്. അറിവുള്ള ഇത്രയും പേരുടെ ഒത്താശയോടെ സൌജന്യമായി കടുത്തവിഷം എലികൾക്ക് നൽകി കൊല്ലുന്നത് മണ്ണിനെ കൊല്ലുവാനും പക്ഷിമൃഗാദികളെയും മനുഷ്യനെയും രോഗിയാക്കുവാനും വേണ്ടിത്തന്നെയാണ്. ലക്ഷ്യം ചികിത്സയ്ക്കുള്ള മരുന്നു വിൽപനതന്നെയാണ്. ബുദ്ധിമുട്ടുകളും പരാതികളും അതാതുപ്രദേശത്തെ കൃഷിഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പറയുന്നതെന്തിനാണ്?
കേരള മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
ജനുവരി 30-ന് എന്നെ പിന്തുണയ്ക്കുന്ന മലയാളികൾ കേരള മുഖ്യമന്ത്രിക്ക് റോഡോഫോ പ്രയോഗത്തിനെതിരേയും മണ്ണും ജലവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ പ്രവാഹം പ്രാവർത്തികമാക്കുന്നു. സഹകരിക്കുവാൻ തയ്യാറുള്ള മലയാളികളെ ഈ കൂട്ടായ്മയിലേക്ക് ഒരു എളിയ കർഷകനെന്ന നിലയിൽ സ്വാഗതം ചെയ്യുന്നു.
Subscribe to:
Post Comments (Atom)
33 comments:
കേരള മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
പ്രിയപ്പെട്ട ബൂലോഗക്കൂട്ടുകാരേ,
സമയമായില്ലേ?
നമുക്കൊക്കെ ചന്ദ്രേട്ടന്റെ കൂടെ ഒന്നു കൂടിയാലെന്താ?
കൂടുതലൊന്നും ചെയ്യണ്ട,
പോയാല്‍ മെയിലൊന്ന്, ഒത്താല്‍ ഒരു വന്‍കാര്യം എന്നു കരുതിയെങ്കിലും?
ഇതാണെന്റെ ആശയം:
നാം എല്ലാവരും, ഓരോരുത്തരും ചന്ദ്രേട്ടന് പോസ്റ്റു ചെയ്ത തുറന്ന കത്തിന്റെ കോപ്പി അറ്റാച്ചു ചെയ്ത് മുന്നേ കൂട്ടി നിശ്ചയിച്ച ഒരു ദിവസം നമ്മുടെ സ്വന്തം ഈ-മെയില്‍ വിലാസത്തില്‍ നിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഈ-മെയില്‍ വിലാസത്തിലേക്ക് വളരെ ലളിതവും മാന്യവുമായ (ഒരേ രൂപത്തിലുള്ള) ഓരോ ഈ-കത്ത് അയയ്ക്കുന്നു.
(കത്തില്‍ അയയ്ക്കുന്ന ആളുടെ വിലാസവും വേണമെങ്കില്‍ ബ്ലോഗ് അഡ്രസ്സും ചേര്‍ക്കണം).
ഒരാഴ്ച്ച സമയം എടുക്കാം എല്ലാവര്ക്കും അറിയുവാനും ആലോചിക്കുവാനും ആസൂത്രണം ചെയ്യാനും കൂടി.എന്നിട്ട് പറ്റുമെങ്കില്‍ ഒരേ സമയത്തുതന്നെ എത്തത്തക്ക മുഹൂര്‍ത്തത്തില്‍ വേണം ഇങ്ങനെ ചെയ്യുവാന്‍.
കത്തില്‍ എഴുതേണ്ട വിവരങ്ങള്‍ വളരെ ലളിതമായി നമുക്കു പരസ്പരം ആലോചിച്ചു തീരുമാനിക്കാം.
വെറുതെ “ചന്ദ്രശേഖരന് നായരുടെ അപേക്ഷയെ ഞാനും പിന്താങ്ങുന്നു” എന്നു വെച്ചാല്‍ തന്നെ ധാരാളമായി. എലിവിഷത്തിന്റെ സാങ്കേതികതയെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി തന്നെ ആരെയെങ്കിലും ഏല്പിക്കുമോ എന്നും നോക്കാം.
എന്തു സംഭവിക്കുമെന്നും അല്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നും നോക്കാമല്ലോ?
(വിദേശവാസികളായ ബൂലോഗരെ സംബന്ധിച്ചിടത്തോളം) വോട്ടൊന്നുമില്ലാത്തവരാണെങ്കിലും ഇങ്ങനേയും ഒരു കൂട്ടര് പ്രജകളായുണ്ടെന്ന് അദ്ദേഹത്തിന്റെ കണ്ണില്‍ പെടുകയും ചെയ്യും.
കൂട്ടത്തില്‍ കൂടുവാന്‍ കൂടുതല്‍ പേരെ വരുത്താമെന്നുണ്ടെങ്കില് അതിവിശേഷം.
എല്ലാവരും ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
(ഈ പ്രവൃത്തി കൊണ്ട് ചന്ദ്രേട്ടന്റെ സ്വത്തിനോ ജീവനോ അപകടമുണ്ടാവാന്‍ പാടില്ല. അങ്ങനെ സംശയമുണ്ടെങ്കില്‍ ചന്ദ്രേട്ടന് ഉടനെ തന്നെ ഞങ്ങളെ തടയുകയും വേണം.)
-സസ്നേഹം
വിശ്വം
എന്റെ സ്വത്തിനും ജീവനും എന്തെങ്കിലും സംഭവിച്ചാലും എനിക്കതിൽ പേടിയില്ല വിശ്വം. നിങ്ങളുടെ കൂട്ടായ്മയ്ക്കൊരു ശക്തി പകരുവാൻ കഴിയുകയും ഈ വിഷപ്രയോഗം അവസാനിപ്പിക്കുകയും ചെയ്താൽ ഞാൻ ധന്യനായി. വരമൊഴി എഡിറ്റർ സിന്ദാബാദ് അഞ്ചലിഓൾഡ്ലിപി സിന്ദാബാദ് മലയാളി ഐക്യം സിന്ദാബാദ്.......................
Thanks Viswam: Visit-http://vote.sparklit.com/popup_poll.spark/850750
വിശ്വപ്രഭയോട് ഞാനും യോജിക്കുന്നു.
വിശ്വപ്രഭയോട് ഞാനും ചേരുന്നു. മണ്ണിനും പ്രകൃതിയ്ക്കും വേണ്ടിയുള്ള സമരം ഈ ഭൂമിയില്‍ അവസാനിക്കാതിരിക്കട്ടെ. പ്രിയ ചന്ദ്രേട്ടാ... ഒരു പ്രവാസിയ്ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ വിധ പിന്തുണയും എന്നില്‍ നിന്നും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം...
പ്രിയ വിശ്വം.. മുഖ്യമന്ത്രിയുടെ ഇമെയില്‍ ഐഡി കിട്ടിയാല്‍ നന്നായിരുന്നു. എനിക്കത് അറിയില്ല.
oommenchandy@niyamasabha.org
(http://niyamasabha.org/codes/chiefm.htm)
തീര്‍ച്ചയായും അയയ്ക്കാം.
http://www.keralacm.gov.in/contact.html എന്ന പേജില്‍ സീയെമ്മിന്റെ ഈമെയില്‍ ഐഡിയും എല്ലാ കോണ്ടാക്റ്റ് ഇന്‍ഫര്‍മേഷനും ഉണ്ട്.chiefminister@kerala.gov.in
ചന്ദ്രേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഒരു നാടു മുഴുവന്‍ സമരം ചെയ്തിട്ടും തെറ്റു തിരുത്താന്‍ തയ്യറാകാത്തവരാണ് നമ്മുടെ ഭരണാധികാരികള്‍.
http://www.ndtv.com/template/template.asp?template=health&id=27494&callid=1
എല്ലാവർക്കും ഒന്നിച്ചയക്കാം മെയിൽ. സീയെം വായിക്കുമെന്ന്ന് പ്രതീക്ഷിക്കാം.
ഡേറ്റ് തീരുമാനിച്ചോ അയക്കാൻ?
ഇമെയില്‍ എല്ലാവരും ഒന്നിച്ചയക്കുന്നത് നന്നായിരിക്കും. അത് മറ്റൊരു സമര മുറയാണു. തിയ്യതി പെട്ടെന്നു തന്നെ തീരുമാനിച്ചാല്‍ നന്നയിരിക്കും.
എനിക്കു തോന്നുന്നത്, ഈ സമരം കുറച്ചു കൂടി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണു. ഈ ഇമെയില്‍ സമരത്തെ കുറിച്ചു, നമ്മുടെ ഇടയിലെ മറ്റു ഗ്രൂപിലെ അംഗങ്ങളെ കൂടി അറിയിക്കുക. ഒരു 3 / 4 ദിവസം കൂടി കാത്തിരിക്കാന്‍ സമയമുണ്ടെങ്കില്‍, നമുക്ക് ഈ സമരം കുറച്ചു കൂടി വ്യാപിപ്പിക്കാം.
എല്ലാവരും അവര്‍ അംഗങ്ങളായിട്ടുള്ള മറ്റു ഗ്രൂപുകളില്‍ കൂടി ഈ സമരത്തെ കുറിച്ചു അറിയിക്കുക. പിന്നീട്, ഇമയില്‍ അയക്കേണ്ട തിയ്യതി കൂടി അറിയിക്കുക. എങ്കില്‍ ഒരേ ദിവസം മുഖ്യമന്ത്രിയുടെ എമെയില്‍ ഐഡിയിലേക്ക് കുറഞ്ഞത് ഒരു 2500 സന്ദേശങ്ങളെങ്കിലും എത്തിക്കാന്‍ നമുക്ക് സാധിച്ചേക്കും.
ഇതെന്റെ മാത്രം അഭിപ്രായമാണു. കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
Remove poisoned ground-squirrel carcasses to protect raptors, coyotes, and other animals. Similarly, carcasses of livestock euthanized with barbiturates should be removed, so that scavenging raptors are not poisoned.
Anticoagulant poisons - which include Warfarin, Diphacinone, Chlorophacinone, Fumarin, Brodifacoum, Difendadoum, and Bromadiolone - kill raptors too. People throughout the world use
the above details available in this page.
http://www.pnr-rpn.ec.gc.ca/nature/whp/raptors/dc17s02.en.html
ജനുവരി 30-ന് എന്നെ പിന്തുണയ്ക്കുന്ന മലയാളികൾ കേരള മുഖ്യമന്ത്രിക്ക് റോഡോഫോ പ്രയോഗത്തിനെതിരേയും മണ്ണും ജലവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ പ്രവാഹം പ്രാവർത്തികമാക്കുന്നു. സഹകരിക്കുവാൻ തയ്യാറുള്ള മലയാളികളെ ഈ കൂട്ടായ്മയിലേക്ക് ഒരു എളിയ കർഷകനെന്ന നിലയിൽ സ്വാഗതം ചെയ്യുന്നു
എനിക്കാവുന്നത് ഞാനും ചെയ്യാം. നാട്ടിലുള്ളവരിൽ അധികം പേർക്കും, പോസ്റ്റൽ ആയി തന്നെ അയക്കാനായിരിക്കും സൌകര്യം. പോസ്റ്റൽ ആയി അയക്കുന്നതിൻ കുഴപ്പം ഉണ്ടാവോ?
WHO എലിനശീകരണത്തിനുപയോഗിക്കുന്ന വിഷവസ്തുക്കളെങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ പറയുന്നുണ്ട്. ഇപ്പോള്‍ വിതരണം ചെയ്യപ്പെടുന്ന ‘മരുന്ന്’ WHO ലിന്സ്റ്റിന്റെ ആദ്യഭാഗത്തുതന്നെ പ്രത്യക്ഷവുമാണ്.
http://w3.whosea.org/LinkFiles/List_of_Guidelines_for_Health_Emergency_rodent-control.pdf
അപ്പോള്‍.. ജനുവരി 30. എല്ലാവരും തങ്ങള്‍ അംഗങ്ങളായിട്ടുള്ള മറ്റു ഗ്രൂപുകളിലും ഈ സന്ദേശം എത്തിക്കാന്‍ ശ്രദ്ധിക്കുക..
മുഖ്യമന്ത്രി എന്ന മഹാൻ ഈ-മെയിൽ തുറന്നു നോക്കാറുണ്ടോ? സ്നെയിൽ മെയിൽ അയക്കുന്നതല്ലേ നല്ലത് കൂട്ടരേ?
എന്തിനായാലും ചന്ദ്രേട്ടന്റെ കൂടെ ഞാനുമുണ്ട്...
ചന്ദ്രേട്ടന്റെ ഈ ഉദ്യമത്തെ ഞാനും പിന്തുണക്കുന്നു.
-ഇബ്രു-
ഇ-മയില്‍ (അതേ മയിലൂം ഒരു സന്ദേശവാഹകനാണല്ലോ). അയക്കുന്നതിലും ശക്തിയുള്ളതും, തെളിവായി കാണിക്കവുന്നതും ആണ് സാധാ- പോസറ്റല്‍ മെയില്‍. അതുമാത്രമല്ല, ഇ-മെയിലില്‍ ഇതു വായിക്കപ്പെടുമോന്നും, മുഖ്യമന്ത്രിയുടെ മെയില്‍ റീഡര്‍ അതെല്ലാം സ്പാമായോ അല്ലാതെയോ ഡിലീറ്റ് ചെയ്യുമോയെന്നും നമുക്കറിയില്ല.
രണ്ടും കൂടിയ മുറയായിരിക്കും നല്ലത്.. പോസ്റ്റലായി അയയ്ക്കാവുന്നവരെല്ലാം അങ്ങനെ ചെയ്യുക, മറ്റുള്ളവര്‍ ഈ-മെയിലും അയയ്ക്കുക. പക്ഷേ ഓര്‍ക്കുക, ഇതില്‍ വേണ്ടപ്പെട്ട ഒരു പോസ്റ്റ് മാത്രമേ അവര്‍ മനസ്സിരുത്തി വായിക്കേണ്ടതുള്ളൂ, അതവര് വായിച്ചിരിക്കണം.
നോക്കട്ടെ, ജപ്പാന്റെ സ്റ്റാമ്പൊക്കെ ഒട്ടിച്ച ഒരു പോസ്റ്റിടാമോന്ന്. അതുകണ്ട് ചിലപ്പോള്‍ വായിച്ചാലോ!
rocksea | റോക്സി :മാർഗം ഏതും സ്വീകരിക്കാം പക്ഷേ ഉള്ളടക്കം പൊതുവായ ഒന്നായിരിക്കാൻ ശ്രദ്ധിക്കുക. പ്രപഞ്ചത്തിന്റെ നിലനിൽപ്പാണ് നമ്മുടെ ലക്ഷ്യം. ദേവരാഗം ഇതുവരെ ഒന്നും പറഞ്ഞില്ല. അതല്ലെങ്കിൽ മറ്റാരെങ്കിലും ഏറ്റെടുക്കേണ്ടിവരും. പരിചയക്കാർക്കും പോസ്റ്റൽ ആയി അയക്കുക.
ചന്ദ്രേട്ടാ, ഞാൻ എന്തിനു വേണേലും തയ്യാറാണേ. എഴുത്തെൻകിൽ എഴുത്ത്, കുത്തെന്ന്കിലു കുത്ത്. ഉടനേ ഒരു തീരുമാനമറിയിക്കാതെയിരിക്കാൻ കാരണമെന്താന്നു വച്ചാൽ വിശ്വപ്രഭ ടോക്സിക്കോളജിയിൽ ആധികാരികമായിത്തന്നെ അറിവുള്ള വ്യക്തിയെന്ന നിലക്ക് മറ്റാരെക്കാളും ഈ കത്തെഴുതാൻ പ്രാപ്തനെന്നു സ്വയം തിരിച്ചറിഞ്ഞു മുന്നോട്ടു വരുന്നുണ്ടോന്നു സ്വൽപ്പം കാത്തു നോക്കിയതാ..
എന്തു വേണേലും രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞാൽ മതീ ഞാൻ റെഡി..
ചന്ദ്രേട്ടനു,
വിഷപ്രയോഗത്തിനെതിരെയുള്ള താങ്കളുടെ ശ്രമങ്ങള്‍ തികച്ചും ന്യായവും പ്രശംസാര്ഹവുമാണു.
മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് വായിച്ചതില്‍ നിന്നും എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
“കൃഷിമന്ത്രിയുടെ സഹായത്താല്‍ കേരള സ്റ്റേറ്റ് വെയര്‍ ഹൌസ് കോര്പ്പറേഷന് എം ഡി മോഹന്‍ദാസ് തന്നെയാണിതിനു പിന്നില്‍. ഇത്തരം ജനദ്രോഹകരമായ നടപടികള്‍ സ്വീകരിക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്തുവെങ്കില്‍ കൃഷിവകുപ്പു മന്ത്രിയോട് കേരള മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയും
നടന്ന അഴിമതിയെക്കുറിച്ച് ഒരന്വേഷണം നടത്തുകയും വേണം.”
മന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കന്മാരും പുണ്യവാളന്മാരാണെന്നുള്ള അബദ്ധധാരണയൊന്നുമെനിക്കില്ല. എന്നിരുന്നാലും
ആദ്യം പറഞ്ഞ കാര്യത്തിനു താങ്കളുടെ പക്കല്‍ മതിയായ തെളിവുകള്‍ ഉണ്ടാവുമെന്ന് കരുതുന്നു. ഉണ്ടെങ്കില്‍ അതും ഈ കത്തിനൊടൊപ്പം ഉള്‍പ്പെടുത്തുമെന്ന് കരുതട്ടെ.
ആദ്യത്തെ വാചകം അഴിമതി ചെയ്തു എന്നു ഉറപ്പിച്ചു പറയുന്നതാണു. എന്നാല്‍ രണ്ടാമത്തെ വാചകത്തില്‍ അതിന്നു ഒരു ഉറപ്പില്ലായ്മ പോലെ. “അഴിമതി ചെയ്തുവെങ്കില്‍“ എന്ന പ്രയോഗം അങ്ങനെ ഒരു ധ്വനി പകരുന്നു. ഇതില്‍ അഴിമതി നടന്നു എന്നു താങ്കള്‍ക്ക് ഉറപ്പുണ്ടെങ്കില്‍, അതിനു മതിയായ തെളിവുകളുണ്ടെങ്കില്‍ ജനദ്രോഹകരമായ ഈ അഴിമതിക്ക് കൂട്ടു നിന്നവരെ ശിക്ഷിക്കണമെന്ന് താങ്കള്‍ക്ക് ധൈര്യമായി ആവശ്യപ്പെടാം. അല്ലാത്ത പക്ഷം ദുര്‍ബലമായ മറ്റു പല ആരോപണങ്ങളെയും പോലെ താങ്കളുടേതും മൃഗീയമായി അവഗണിക്കപ്പെട്ടേക്കാം. അങ്ങനെ ഒരു ദുര്‍വിധി ഈ സംരഭത്തിന്നുണ്ടാവരുത്.
പിന്നെ കൂടുതല്‍ വിവരങ്ങള്‍ക്ക് താങ്കളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുവാന്‍ പറയുന്നതിന്നു പുറമെ, കഴിയുന്നത്രയും വിവരങ്ങള്‍ കത്തിന്നോടൊപ്പം ഉള്‍പ്പെടുത്തുകയും ചെയ്യണം.
ഇ മെയിലുകള്‍ അവഗണിക്കപ്പെട്ടാല്‍ പ്രതിഷേധം തപാല്‍ മാര്ഗത്തിലാക്കാം. ചില ബ്ലോഗന്മാര് പറഞ്ഞതുപോലെ മാധ്യമങ്ങളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും ശ്രദ്ധയാകര്‍ഷിക്കുവാനുള്ള നടപടികളും വേണ്ടതു തന്നെ.
കത്തയപ്പു പരിപാടിയില്‍ പങ്കുകൊള്ളാന്‍ ഞാനും തയ്യാര്‍.
താങ്കള്‍ക്കും ഈ കൂട്ടായ്മയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട്..
യാത്രാമൊഴി
chandretta,
innnu uchchayode pubblic nu kaththezhuthanulla oru template idam njaan
യാത്രാമൊഴി : താങ്കൾ വിചാരിച്ചതൂപോലെ ഒരു സോളിഡ് എവിഡന്റ്സ്ഒന്നും എന്റെ പക്കലില്ല. എന്നാൽ 50 ഗ്രാം വരുന്ന റോഡോഫോ യുടെ പായ്ക്കറ്റിൽ 99.995 ശതമാനം ഫില്ലറിന് എന്തുവിലവരുമെന്ന് കണക്കാക്കാൻ ബുദ്ധിമുട്ടീല്ല. കണ്ണുകൊണ്ട് കാണുവാൻ പോലും കഴിയാത്ത .005 ശതമാനം ബ്രോമഡിയോലോണിന് എന്തുവില വരുമെന്ന് കണക്കാക്കിയാൽ പയ്ക്കറ്റിന്റെ വിലയായ 6.50 രൂപയിൽ നിന്ന് ഒരു സർക്കാർ സംവിധാനമുപയോഗിച്ച് 5.50 രൂപയിൽ കൂടുതൽ ഈടാക്കുന്നതുതന്നെയാണ് എന്റെ പക്കലുള്ള പരസ്യമായ തെളിവ്. സർക്കാർ ഓഫീസുകളിൽ നടക്കുന്ന്അ കാര്യങ്ങൾ ഒരു സാധാരണ പൌരൻ എങ്ങിനെയാണറിയുക. അതിനൊരു മാറ്റം മാത്രമേ ഞാനിതിലൂടെ പ്രതീക്ഷിക്കുന്നുള്ളു.
ദേവാ: നല്ല കാര്യം
ചന്ദ്രേട്ടന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.
എങ്കിലും മുഖ്യനുള്ള തുറന്ന കത്ത് പരിഷ്ക്കരിക്കുന്നതു നന്നായിരിക്കും.
വിഷത്തിനെ പറ്റി മാത്രം പറഞ്ഞാല്‍ മതിയാകും എന്നു തോന്നുന്നു.
കുറ്റക്കാരാരാണെന്നും, കൃഷി മന്ത്രിയുടെ രാജി വേണോ, വേണ്ടേ എന്നും മുഖ്യന് അന്വേഷണം നടത്തി തീരുമാനിക്കട്ടെ..
തന്റെ കൈയ്യില്‍ തെളിവൊന്നും ഇല്ല എന്നു ചന്ദ്രേട്ടന് തന്നെ പറയുന്നു.
എലിയെ കൊല്ലാന്‍ ചേര മതി എന്ന വാദത്തോടു യോജിക്കുന്നില്ല.വേറെ എന്തു ചെയ്യാന്‍ പറ്റും എന്നതും കത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.
ജീന്‍ മ്യൂട്ടേഷന് ഒക്കെ 2 റ്റെസ്റ്റ് റ്റ്യൂബും 3 ബീക്കറും 150 ആള്‍ക്കാരും മാത്രമുള്ള നമ്മുടെ ലാബില്‍ നടക്കുമോ?
യൂറൊപ്പിലും ആസ്റ്റ്രേലിയായിലും ഉള്ളവര്‍ ഒക്കെ എന്തു മാര്‍ഗം ആണു സ്വീകരിക്കുന്നതെന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്.
ചന്ദ്രേട്ടനു എല്ലാ വിധ പിന്തുണയും ആശംസകളും.
Aravind K Nair: ഞാനൊരു പരാതി മുഖ്യമന്ത്രിക്കയച്ചു. ആ തുറന്ന കത്ത് വെളിപ്പെടുത്തുകയും ചെയ്തു. പൊതുവായ ഒരു കത്ത് മുഖ്യമന്ത്രിക്ക് ജനുവരി 30 ന് അയക്കുന്നത് പലരുടെയും സഹായത്താൽ (പ്രത്യേകിച്ച് വിശ്വപ്രഭയുടെ) നല്ല നിർദ്ദേശങ്ങൾ മാത്രം ഉൾപ്പേടുത്തി ഈ ബ്രോമാഡിയോലോൺ കൊണ്ടുണ്ടാകാവുന്ന ദോഷങ്ങൾ മനസിലാക്കുവാനും, എലി നശീകരണം പ്രകൃതിയ്ക്ക് ദോഷം വരാത്തതായിരിക്കണമെന്നും, ലോസ് ഏഞ്ചൽസിൽ 20 വർഷമായി ഉപയോഗിച്ചപ്പോൾ എന്തു സംഭവിച്ചു വെന്നു മനസിലാക്കുവാനും, എലിയെ ചുടേണ്ടത് ഇല്ലം ചുട്ടല്ല എന്നും മാത്ര്മേ ലക്ഷ്യമിടുന്നുള്ളു. എന്റെ തുറന്ന കത്ത് ഒരു വ്യക്തിപരമായ കത്തായി മാത്രം കണക്കാക്കുക. പൊതുവായ കത്തിന്റെ ആവശ്യം വരും തലമുറയ്ക്കുവേണ്ടിയാണ് എന്ന് മനസിലാക്കുക. എന്റെ അറിവുകൾ പരിമിതമാണ്. ജനുവരി 26 ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടക്കുന്ന ചർച്ചയിൽ ഈ വിഷയം അവതരിപ്പിക്കാം.
so do you want me to post by airmail? i have printed out your letter. if so, i need cm's postal address. if you feel postal mail isn't required i will send by email on 30th.
rocksea : I will publish the postal address of CM before 30th Jan 2006. Welcome to post a letter to CM with a Japanese Colurful Stamp.
ഓകെ!
ഓകെ, ഞാനിവിടെ ലിങ്ക് ചെയ്തിട്ടുണ്ട്:
http://www.rock-sea.net/the-only-reason
2nd last para.
എല്ലാവരും ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
നമുക്ക് ഭക്ഷിക്കുവാൻ പറ്റിയ പല മരുന്നുകളും ഇവിടെ ലഭ്യമാകുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഈ ലിസ്റ്റിൽനിന്ന് ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. ഓരോന്നിന്റെയും വീര്യം, നേട്ടങ്ങളും, കോട്ടങ്ങളും മനസിലാക്കണമെങ്കിൽ ഏതെങ്കിലും സെർച്ച് എഞ്ചിന്റെ സഹായം തേടേണ്ടിവരും. ഓരോന്നും അനുവദനീയമായതോതിൽ എല്ലാംകൂടെ കഴിച്ചാൽ എന്തു സംഭവിക്കുമെന്ന് കാലം തെളിയിക്കട്ടെ.
ഇതെല്ലാം ഒരുവശത്തും ജൈവകൃഷിയും മറ്റും വേറൊരു വശത്തും.
വിഷത്തിന്റെ വീര്യം തെളിയിക്കുവാൻ WHO യുടെ പ്രസിദ്ധീകരണത്തെക്കാൾ വലിയ തെളിവൊന്നും വേണ്ടല്ലോ. എൻഡോസൾഫാനെക്കാളും, കാർബോഫുറാനെക്കാളും വീര്യം കൂടിയതാണ് ബ്രോമാഡിയോലോൺ.
bromadiolone 1a extreamely hazardous
carbofuran - Ib - highly hazardous
endosulfan - II - moderately hazardous
etc.
Post a Comment