എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Wednesday, October 19, 2011
കരമനയാര്‍ മലിനമാകുന്നു; കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി
ഈ ഏഴ് ജലവിതരണ പദ്ധതികളും നദിയുടെ ഏതാനും കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് വരുന്നത്. അതിനാല്‍ മാലിന്യവ്യാപനം വേഗത്തില്‍ സാധ്യമാകുന്നു. മങ്കാട്ടുകടവ്, തൃക്കണ്ണാപുരം ഭാഗത്ത് ഹോട്ടലിലെയും ഇറച്ചിക്കടകളിലെയും മാലിന്യം വാഹനങ്ങളിലെത്തി ആറ്റില്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡരികിലെ വീടുകളില്‍ നിന്നുള്ള മലിനജലം റോഡിലെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത്. കുണ്ടമണ്‍കടവിലുള്‍പ്പെടെ പല സ്ഥലത്തും ഓട തുറക്കുന്നതും ആറ്റിലേക്കാണ്. കേരളത്തില്‍ അത്യന്തം മലിനീകരണ ഭീഷണി നേരിടുന്ന പ്രധാന ജലസ്രോതസ്സായി കരമനയാര്‍ മാറിയെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങളും സൂചിപ്പിക്കുന്നത്.
Courtesy: Mathrubhumi
Tuesday, October 18, 2011
തണ്ടപ്പേര് മാറ്റിക്കിട്ടാന്‍ കാലതാമസം
From:
Ms. P. Jalajakumari
D/o Padmavathy Amma
Sree Raghav, Perukavu
Peyad - PO, Thiruvananthapuram
Pin - 695573
To:
The Additional Tahsildar
Thaluk Office, Neyyattinkara
Thiruvananthapuram
Subject: Pending file No. K-4-34976/10 – My application to effect mutation of my property obtained in partition. – dated 4 november 2009.
Dear Sir:
I had applied for a change of Thandapper for 02 hectre 53 are 25 Sq metre of land in Block No.3 in Sy. Numbers 162/4 (2 Hectre, 15 Are 05 Sq Metre), (169/9 19 Are, 12 Sq Metre), 169/10 (19 Are, 04 Sq Metre) in Vilavoorkal village, Neyyattinkara Taluk on 4-11-2009.
I obtained the property vide Document number 1198 of 1971 of Malayinkil Sub-registrar’s Office. The copy of the document is appended to this letter.
There was a mistake in the Area of re-survey and hence a paraspara kaimatta adharam was made as document No. 2411 of 2000. A copy of the same is appended to this letter for ease of reference.
Both these documents were submitted along with my application.
A request was made at the Survey adalat to expedite the process and the file no. was JSA – 2625/09. A special sanction of the Survey Director was obtained and submitted on 25/1/2010.
The Taluk Surveyor Mr. Hemachandran had surveyed the property on January 2010 and the sketch has been prepared. As I understand, the file No. K-4-34976/10 of the K-Section, Additional Tahsildar, Neyyattinkara is still pending.
In short, the application has been pending for the last 2 years. The Director of Surveys and land records vide her order dated 28/9/2011 Vide letter number CA.Sy.No 30/2011 had directed that action be taken within 2 weeks. This has not happened. Instead, it seems, with the idea of delaying the matter and circumventing the order of the Director of Surveys, the Head Draftsman got the survey report edited to put in mistakes and then has forwarded the same back to the Surveyor for "correction". I fail to understand how the mistake was "discovered" after almost 2 years! Was the file gathering dust for 2 years and suddenly took life when there was an order of the Director of Surveys and mistakes incorporated? The applicant should not be penalised for mistakes of staff, deliberate or otherwise. If such mistakes happen, the person responsible should be checked for competence and appropriately dealt with.
It is requested that the authorities check the speed of disposal of applications made AFTER my application was made. This is a matter that should lead to appropriate departmental action AFTER disposal of my application.
The survey was conducted in January 2010.
I would humbly request your good self to effect the mutation that has been pending for the last 3 years and help me.
Yours faithfully,
Place: Trivandrum
Date : 15-10-2011
(P. Jalajakumari)
Copy to
1. Smt. K.B. Valsalakumari I.A.S
Director of Survey and Land Records
Vazhuthacaud, Trivandrum
2. Shri. M. Chandrasekharan Nair
Joint Director of Survey (I/C)
Collectorate, Thiruvananthapuram
3. The District Colletor
Collectorate, Kudapanakunnu, Trivandrum
To Read More>>>>>
Monday, July 04, 2011
ആക്ഷേപങ്ങളും അഭിപ്രായങ്ങളും
വില്ലേജ് ഓഫീസുകളിലെ അഴിമതിയെ ന്യായീകരിക്കുന്നില്ല
Monday, March 29, 2010
സര്‍ക്കാര്‍ കാര്യം മുറപോലെ
വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലായിട്ട് വര്‍ഷം കഴിഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പ് എന്ന സൈറ്റില്‍ പലതും പുതുക്കുന്നതായി കാണാം. ഇപ്പോഴും തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണെന്ന് പഞ്ചായത്ത് വെബ്സൈറ്റ് പറയുന്നു. ഗ്രീന്‍കേരള എക്സ്പ്രസ് എത്രയോ എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു. വളരെ പ്രശംസനീയമായ പ്രവര്‍ത്തനവും സഹകരണവും ദൂര്‍ദര്‍ശന്റെ സഹകരണത്താല്‍ മലയാളികളുടെ മുന്നിലെത്തുന്നു. ഇതാണ് പഞ്ചായത്തിലെ അപ്ഡേറ്റുകളുടെ ഫീഡ്.
ഇന്ത്യന്‍ വികസനമാധ്യമ പരീക്ഷണങ്ങളില്‍ സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഗ്രീന്‍ കേരള എക്സ്പ്രസ്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത് പ്രാദേശിക വികസനാനുഭവങ്ങളെ മാധ്യമ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഒരു പരിശ്രമം ആരംഭിച്ചിരുന്നു. വ്യത്യസ്ത വികസന മേഖലകളില്‍ പഞ്ചായത്തുകളുടെ നേട്ടങ്ങളും പൊതുമാതൃകകളും ചെറുദൃശ്യങ്ങളാക്കി ദൂരദര്‍ശനിലും മറ്റു സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്തിരുന്നു. ഇതുവഴി പ്രാദേശികാസൂത്രണ വികസനരംഗത്ത് ശ്രദ്ധേയമായ തദ്ദേശീയ മാതൃകകള്‍ ഉണ്ടെന്ന അറിവ് പൊതുവേ മറ്റു പഞ്ചായത്തുകള്‍ക്കും പ്രചോദനമേകി. മാധ്യമങ്ങള്‍ സാമൂഹിക ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിലാണ് കേരള ജനത. നമ്മുടെ നാട്ടിലെ ചെറുതെങ്കിലും ശക്തവും സുന്ദരവുമായ പരിശ്രമങ്ങള്‍ സമാഹരിക്കാനും അവയെ ശ്രദ്ധേയമായൊരു പ്ലാറ്റ്ഫോമിലെത്തിക്കുവാനുമുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഗ്രീന്‍ കേരള എക്സ്പ്രസ് രൂപമെടുക്കുന്നത്. വാണിജ്യ ടെലിവിഷന്റെ ശ്രദ്ധേയമായ റിയാലിറ്റിഷോ എന്ന പരിപാടിയുടെ അതേ രൂപഘടന തന്നെയാണ് വികസനോന്മുഖമായ ഗ്രീന്‍കേരളാ എക്സ്പ്രസ് എന്ന ഈ നവീന മധ്യമ പരീക്ഷണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തില്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റികള്‍ വികസിപ്പിച്ച വികസന മാതൃകള്‍ ലോകശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ഒരപൂര്‍വ്വ അവസരമാണിത്. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സി.ഡിറ്റും ദൂരദര്‍ശനും കിലയും ചേര്‍ന്നാണ് ഈ സംരംഭത്തിനു നേത്യത്വം നല്‍കുന്നത്. മാര്‍ച്ച് ഒന്നിന് ഗ്രീന്‍കേരളാ എക്സ്പ്രസ് ദുരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. വൈകിട്ട് 5.30 ന് ഭൂതല ചാനലിലും രാത്രി 8.30 ന് ഉപഗ്രഹചാനലിലുമാണ് സംപ്രേഷണം. സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞാലും ഇന്നു വരെ ഈ പ്രക്രിയയില്‍ പങ്കാളിത്തമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. ഗ്രീന്‍ കേരളാ എക്സ്പ്രസ് കേരളത്തിലെ പഞ്ചായത്തുകളിലേയ്ക്ക് യാത്രയാരംഭിച്ചു കഴിഞ്ഞു.2005 മുതല്‍ ഒരു കര്‍ഷകനായ ഞാന്‍ മലയാളം ബ്ലോഗ് പ്രസിദ്ധീകരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്റെ പഞ്ചായത്തിന്റെ വെബ്സൈറ്റ് കണ്ടപ്പോള്‍ എനിക്ക് ലജ്ജതോന്നുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്റെ ഗ്രാമത്തിലെത്തുമ്പോള്‍ ദൂര്‍ദര്‍ശനില്‍ എനിക്കിതും കാണാന്‍ കഴിയുമോ?
Saturday, October 06, 2007
എന്റെ ഗ്രാമവാസികള്‍ക്കും ഇതറിയില്ല
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Wednesday, August 16, 2006
ഇന്ന് കര്‍ഷക ദിനം
Friday, July 14, 2006
ഞാന്‍ പഠിച്ച സ്കൂളും സമീപ പ്രദേശവും
ഞാന്‍ പഠിച്ച സ്കൂള്‍ AMHSS Thirumala യും പോസ്റ്റാഫീസ് പേയാടും ബ്രാഞ്ച് പോസ്റ്റാഫീസ് പെരുകാവും ആണ്. ഈ പടം കണ്ടിട്ട് ആരും ചോദിക്കരുതല്ലൊ എന്റെ സ്ഥലം ഏതാണ് എന്ന്. വിളവൂര്‍ക്കല്‍ എന്ന എന്റെ ഗ്രാമവും ഇതിനുള്ളില്‍തന്നെയുണ്ട്. ബൂലോഗകൂട്ടായ്‌മ എന്നെ എന്റെ ഊരും പേരും കാട്ടിത്തരാന്‍ പ്രാപ്തനാക്കിയില്ലെ. കൂടുതല്‍ സൂം ഇന്‍ ചെയ്യാന്‍ നോക്കിയിട്ട് കഴിയുന്നില്ല. അതെന്റെ അവിവേകം.
Sunday, April 02, 2006
ജീവനുള്ളതും പ്രകൃതിക്കിണങ്ങിയതുമായ കീടനാശിനികൾ
എന്തുകൊണ്ട് കൊക്കുകൾക്ക് ഈ ഗതികേട് വന്നു? കാരണം മറ്റൊന്നുമല്ല നെൽകൃഷി പാടെ നശിച്ചപ്പോൾ ആഹാരം തേടുവാൻ കൊക്കുകൾക്ക് മറ്റ് മാർഗമില്ലാതായി. നെൽപ്പാടങ്ങളിൽ ലഭ്യമായിരുന്ന ചെറു മത്സ്യങ്ങളായിരുന്നു ഇവയുടെ പ്രധാന ആഹാരം. നോൺ വെജിറ്റേറിയനായ ഇതിന്റെ വിസർജ്യവും മണ്ണിന് ആവശ്യമാണ്. കോഴികളെപ്പോലെ ഇവയ്ക്ക് ചികഞ്ഞ് തിന്നുവാനറിയില്ല. ആദ്യം എന്നോട് അടുപ്പമില്ലതിരുന്ന ഇവ പശുക്കളെ പുല്ലുതിന്നുവാൻ പുരയിടത്തിൽ കെട്ടിയാൽ ചുറ്റിലും വന്ന് കാവലിരുന്ന് കിട്ടുന്ന കീടങ്ങളെ ഭക്ഷിക്കുമായിരുന്നു. പശുവിന്റെ ശരീരത്തിൽ വന്നിരിക്കുന്ന കീടങ്ങളെപ്പോലും പിടിച്ചു തിന്നും. അങ്ങിനെയാണ് ഇവ എന്നെ പരിചയപ്പെടുന്നത്. എന്നോടൊപ്പം മറ്റാരെയെങ്കിലും കണ്ടാൽ കൊക്കുകൾ പറന്നുകളയും. കൃത്യമായി ഞാൻ ഒരേ സമയത്താണ് ടാപ്പിംഗ് ആരംഭിക്കുന്നത്` എങ്കിൽ ഇവയും എന്നോടൊപ്പം കാണും. ഒരുദിവസം അൽപ്പം നേരത്തെ ടാപ്പിംഗ് തുടങ്ങിയാൽ ഇവ കൃത്യ സമയത്തേ വരുകയുള്ളു. ഒരുദിവസം മുടങ്ങിയാൽ അടുത്തദിവസം വരുകയുമില്ല. എനിക്ക് പക്ഷിപ്പനി വരും അതുകൊണ്ട് ഇവയെ കൊല്ലാൻ പറഞ്ഞാൽ ഞാനത് അനുസരിക്കാൻ തയ്യാറല്ല. കീടനാശിനികൾ ഉപയോഗിക്കാത്ത എന്റെ പുരയിടത്തിൽ നിന്നും കിട്ടുന്ന ഭക്ഷണം അവയുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കും. തെറ്റായ രീതിയിൽ എന്റെ കൈ അനങ്ങിയാലും ഇവ ഭയപ്പെടുന്നു. കാരണം മനുഷ്യരെ ഇതിന് ഭയമാണ് എന്നതുതന്നെ.
Monday, March 06, 2006
ഇൻസെക്ടിസൈഡ് ആക്ടും ഇൻസെക്ടിസൈഡ് റൂളും
Friday, February 10, 2006
കുടുംബ ആരോഗ്യ ഇൻഷുറൻസ്
Saturday, January 28, 2006
മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
Thursday, January 12, 2006
ചില ഇമെയിൽ വിലാസങ്ങൾ
Monday, January 09, 2006
കീടനാശിനി-രാസവള വിൽപ്പനനിയമങ്ങൾ
കടപ്പാട്: റബ്ബർ മാസിക -മാർച്ച് 1999
കീടനാശിനികൾ വിൽക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള അധികാരി പി.എ.ഒ യാണ്. പഞ്ചായത്ത്‌തല കൃഷിഭവനിലെ കാർഷിക ബിരുദധാരിയായ കൃഷിഓഫീസർക്ക് കീടനാശിനി ഇൻസ്പെക്ടർ പദവി നൽകിയിട്ടുണ്ട്. ഇവരുടെ ഇടയിൽ എ.ഡി.ഒ യും ഉണ്ട്. അറിവുള്ള ഇത്രയും പേരുടെ ഒത്താശയോടെ സൌജന്യമായി കടുത്തവിഷം എലികൾക്ക് നൽകി കൊല്ലുന്നത് മണ്ണിനെ കൊല്ലുവാനും പക്ഷിമൃഗാദികളെയും മനുഷ്യനെയും രോഗിയാക്കുവാനും വേണ്ടിത്തന്നെയാണ്. ലക്ഷ്യം ചികിത്സയ്ക്കുള്ള മരുന്നു വിൽപനതന്നെയാണ്. ബുദ്ധിമുട്ടുകളും പരാതികളും അതാതുപ്രദേശത്തെ കൃഷിഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പറയുന്നതെന്തിനാണ്?
കേരള മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്
ജനുവരി 30-ന് എന്നെ പിന്തുണയ്ക്കുന്ന മലയാളികൾ കേരള മുഖ്യമന്ത്രിക്ക് റോഡോഫോ പ്രയോഗത്തിനെതിരേയും മണ്ണും ജലവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ പ്രവാഹം പ്രാവർത്തികമാക്കുന്നു. സഹകരിക്കുവാൻ തയ്യാറുള്ള മലയാളികളെ ഈ കൂട്ടായ്മയിലേക്ക് ഒരു എളിയ കർഷകനെന്ന നിലയിൽ സ്വാഗതം ചെയ്യുന്നു.
എലിവിഷം വരും തലമുറയുടെ ശാപം
ഇത് കാർബോഫുറാൻ വാഴയ്ക്കിട്ട് വാഴവെട്ടി പശുവിനിട്ട് പശുതിന്നാൽ മറിഞ്ഞ് വീണ് ചാകുന്ന വിഷം. കൃഷിശസ്ത്രജ്ഞൻമാർ വളരെയധികം പ്രോത്‌സാഹിപ്പിച്ചിരുന്നവിഷം "പാവം മുൻ കാർഷിക സർവകലാശാല വൈസ് ചാൻസലർ ശ്യാമസുന്ദരൻ നായരുടെ ജീവനെടുത്തു". അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ വേദനയോടെ പറഞ്ഞ കാര്യം ചന്ദ്രശേഖരൻ നായരേ എന്തുമാത്രം കാർബോഫുറാനാ പ്രതിഹെക്ടർ ഇടുന്നത്. ഇത് നിങ്ങളും അറിയണം. സർവനാശം വിതച്ചിട്ട് പരിതപിച്ചിട്ട് കാര്യമില്ല. അതേ നിലവാരത്തിലുള്ള വിഷം തന്നെയാണ് റോഡോഫോ എന്ന എലിവിഷം.
സുഹൃത്തുക്കളെ ഇതെങ്ങനെ എക്കൊ ഫ്രണ്ട്‌ലി ആകും ആരെങ്കിലും ഒന്നു വിശദീകരിച്ചുതരാമോ?
സൌജന്യമായി വിതരണം ചെയ്യുന്ന ചടങ്ങിൽ ഞാൻ ഒറ്റപ്പെട്ടുപോയി. അവിടെ വന്നവരെല്ലാം വിഷം രണ്ടുകയ്യും നീട്ടി വാങ്ങുവാൻ വന്നവരായിരുന്നു. blood capilaries തകർത്ത് രക്തം കട്ടിപിടിക്കാതെ ഒഴുകി ചാകുവാൻ കാരണമാകുന്ന profused leak of blood എന്ന് വെയർ ഹൌസിങ് കോർപ്പറേഷന്റെ പ്രതിനിധിതന്നെ പറയുകയുണ്ടായി. എനിക്കുണ്ടായിരുന്ന സംശയം വിഷം കൊടുത്ത് എലിയെകൊന്ന് അത് കഷണങ്ങളാക്കി മണ്ണിരകൾക്ക് നൽകിയാൽ മണ്ണിര ചാകുമോ? അതിന് മറുപടിപറയുവാൻ ആ പ്രതിനിധിക്കറിയില്ലായിരുന്നു. എങ്കിലും പറഞ്ഞു മണ്ണിരകൾക്ക് രക്തക്കുഴലുകളില്ല അതിനാൽ അതിനൊന്നും സംഭവിക്കുകയില്ല എന്ന്. പക്ഷേ അതിന് മറുപടി പറയേണ്ടത് കൃഷി ഓഫീസറാണ്. മറ്റൊരു കാര്യം അവിടെ മൃഗഡോക്ടറോ ആശുപത്രിഡോക്ടറോ ഹാജരായിരുന്നില്ല എന്നതാണ്. ഈ വിഷപ്രയോഗം മനുഷ്യനെയും മൃഗങ്ങളെയും ഇതെങ്ങനെ ബാധിക്കുമെന്ന് പറയേണ്ടത് അവരാണ്. മറ്റൊരു സംശയം bromadiolone എന്ന കെമിക്കലിന്റെ നിർമാതാവ് ആരാണ്? അതിനും എനിക്ക് മറുപടികിട്ടിയില്ല.
എലിവിഷം വാങ്ങുവാൻ എത്തിയവർ 50 -ൽ താഴെ മാത്രം. ഇനി ബാക്കിയുള്ളത് കൃഷി അസിസ്റ്റന്റന്മാരും പഞ്ചായത്ത് മെമ്പർമാരും കൂട് വീടു വീടാന്തരം വിതരണം ചെയ്യും എന്നിട്ട് ഒരേദിവസം തന്നെ എലിവിഷം വെയ്ക്കുകയും മൂന്നു ദിവസത്തിനകം ധാരാലം എലികൾ കൂട്ടത്തോടെ ചാകും. മിച്ചം വരുന്ന എലികൾ വംശനാശം സംഭവിക്കാതിരിക്കാൻ 22 ദിവസങ്ങൾക്കകം ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കും. എന്തായാലും ശമ്പളം വാങ്ങുവാൻ വേണ്ടി ഈ മനുഷ്യനുനേരെയുള്ള ക്രൂരതയ്ക്ക് കൂട്ടുനിൽക്കുന്ന വിളവൂർക്കൽ കൃഷിഭവന്റെ കൃഷിഓഫീസർ അശ്വതിയെയും വിതരണചടങ്ങിൽ അധ്യക്ഷം വഹിച്ച വാർഡ് മെമ്പർ വിജയലക്ഷ്മിയെയും എന്റെ മനസിന് വിങ്ങലുണ്ടാകുന്നതിന് ദൈവം ശിക്ഷിക്കാതിരിക്കട്ടെ. അത്രയല്ലെ എനിക്ക് പറയുവാൻ കഴിയൂ.
Saturday, January 07, 2006
എലിവിഷത്തെപ്പറ്റി ചില ടെലഫോൺ സംഭാഷണങ്ങൾ
Tuesday, January 03, 2006
എലിയെ കൊല്ലാൻ വിഷം
ഈ വിഷം മണ്ണിനെ കൊല്ലുവാനും അതോടൊപ്പം മനുഷ്യനിൽ രോഗങ്ങൾ സൃഷ്ടിക്കുവാനും കഴിയും എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? മാറിമാറി കൊതുകെന്നും, മണ്ഡരിയെന്നും, തേയിലക്കൊതുകെന്നും, കളനാശിനിയെന്നും, കീടനാശിനിയെന്നും, കുമിൾനാശിനിയെന്നും മറ്റും പറഞ്ഞ് കർഷകരെക്കൊണ്ട് വിഷങ്ങൾ മണ്ണിൽ പ്രയോഗിപ്പിക്കുന്നത് കൃഷിവകുപ്പുദ്യോഗസ്ഥർ മുഖാന്തിരം തന്നെയാണ്. ഇതേ വിഷങ്ങൾ മനുഷ്യനിൽ എന്തെല്ലാം രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന് പല മരുന്നു കമ്പനികൾക്കുമ്മ് അറിയാം. പാറ്റെന്റിന്റെ പിൻബലത്തിൽ അവർ വിറ്റഴിക്കുന്നതിന്റെ പ്രയോജനം പലർക്കും കിട്ടും. ലോകം മുഴുവൻ ജൈവകൃഷിയിലേയ്ക്ക് ആകൃഷ്ടരാവുന്ന ഈ സമയത്ത് ഇതേ വകുപ്പുതന്നെ അതിനും പ്രോത്‌സാഹനം നൽകുന്നുണ്ട്. കർഷകരുടെ അജ്ഞത ഇവർ മുതലെടുക്കുന്നു എന്നുമാത്രം.
3500 റോഡോഫോ പാക്കറ്റ് ലഭിച്ച വിളവൂർക്കൽ കൃഷി ഭവന്റെ കൃഷിഓഫീസറുടെ ധർമസങ്കടം
റോഡോഫോ വാങ്ങരുതേ എന്നുപറയാൻപോയ എന്റെ ഒറ്റപ്പെടൽ
Sunday, January 01, 2006
ഗ്രാമസഭ ജനുവരി 2006
ഒരു റിപ്പോർട്ട്:ഒന്നാം വാർഡായ കുണ്ടമൺഭാഗം വാർഡിലെ ഗ്രാമസഭ പത്തുമണിയെന്ന് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും 10.45 ന് ആരംഭിച്ചു. പങ്കെടുത്ത അംഗങ്ങൾ കുറവായിരുന്നെങ്കിലും ഒപ്പിടാൻ മറ്റുപക്ല വാർഡ് മെമ്പറന്മാരും ഉണ്ടായിരുന്നു. ക്വാറം എത്രയായിരിക്കണമെന്ന കാര്യത്തിൽ എനിക്ക് അറിയില്ല. വാർഡ് മെംബർ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വൈസ് പ്രസിഡന്റ് കുമാരനെ ക്ഷണിച്ചു. വാർഡ് മെംബർ അല്ലെ അദ്ധ്യക്ഷന്റെ സ്ഥാനം വഹിക്കേണ്ടത് എന്ന സംശയത്തിന് അവിടെ സന്നിഹിതനായിരുന്ന പ്രസിഡന്റ് അതിൽ തെറ്റില്ല്അ എന്ന് വിശദീകരിക്കുകയുണ്ടായി. ആദ്യമായി വാർഡ്‌മെംബർ സ്വാഗതം പറഞ്ഞു. സ്വാഗതപ്രസംഗത്തിൽ ഗ്രാമസഭ ആനുകൂല്യവിതരണത്തിന്റെ സഭയല്ലയെന്നും ഇത് വാർഡിന്റെ വികസനകാര്യങ്ങളിൽ ചർച്ചചെയ്യുവാനുള്ള വേദിയാണ് എന്നും പറയുകയുണ്ടായി(ഇതെന്റെ ഒരു പ്രധാന പരാതിയായിരുന്നു). അതിനുശേഷം പ്രസിഡ്ന്റ് ശ്രീനിവാസൻ ഉദ്‌ഘാടനം നിർവഹിച്ചു.
മുൻ വാർഡ് മെമ്പറും ഇപ്പോഴത്തെ ബ്ലോക്ക് മെമ്പറുമായ ശകുന്തളകുമാരി, മറ്റ് വാർഡ്‌കളിലെ മെമ്പർമാരായ വിജയലക്ഷ്മി മുരളി സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷം 71 ലക്ഷം രൂപ അനുവദിച്ചതിൽ കുറച്ച് ബാക്കി സങ്കേതികകാരണങ്ങളാൽ കിട്ടിയിട്ടില്ലയെന്നും, കിട്ടിയതിൽ 34,25,000 രൂപ ചെലവായിയെന്നും പറയുകയുണ്ടായി. പഞ്ചായത്ത് ഉദ്യോഗസ്ഥനായ ജയചന്ദ്രൻ പദ്ധതിയുടെ അവതരണം വളരെ ചുരുക്കി അവതരിപ്പിച്ചു. അംഗങ്ങൾക്ക് പറയുവാൻ അവസരം ലഭിച്ചപ്പോൾ ആദ്യമായി എനിക്ക് പറയുവാനുള്ളത് വ്യക്തിപരമായ ഒരു ആനുകൂല്യവും എനിക്ക് വേണ്ടയെന്നും വാർഡിന്റെ പുരോഗതിയിൽ പങ്കാളിയാവുകയാണ് എന്റെ ലക്ഷ്യമെന്നും കഴിഞ്ഞ പഞ്ചായത്തിന്റെ അവസാന ഗ്രാമസഭയിൽ അവതരിപ്പിച്ച കുളത്തിന്റെ കാര്യം ഞാൻ പറയുവാൻ ആഗ്രഹിക്കുന്നില്ലയെന്നും ഈ വാർഡിൽ വരുന്ന രണ്ട് കിണറുകൾ ശ്ദ്ധീകരിച്ച് അതിലെ വെള്ളം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ കൊടുത്ത് കുടിക്കുവാൻ യോഗ്യമാണോ എന്ന് കിണറിന് സമീപം പ്രദർശിപ്പിക്കണമെന്നും പറയുകയുണ്ടായി. അതിനുകാരണമായി അവതരിപ്പിച്ചത് പശുവിൽപാൽ സംഘങ്ങളിൽ നൽകിയാൽ കിട്ടുന്നത് 10.50.ഉം ഒരുകുപ്പിവെള്ളത്തിന് 12 രൂപയും ആണ് എന്നും അതിനാൽ ഗ്രാമവാസികൾക്ക് ശുദ്ധജല കിണറുകളിൽ ലഭ്യമാകണമെന്നും ഈ കിണറുകൾ സ്ഥിതിചെയ്യുന്ന സ്ഥലം വ്യക്തികൾ പഞ്ചായത്തിന് ദാനമായിനൽകിയതാണ് എന്നും അത് സംരക്ഷിക്കുവാനുള്ള ചുമതല പഞ്ചായത്തിനുണ്ടെന്നും ഉള്ളതുകൊണ്ടുമാണ്.അടുത്തതായി മറ്റൊരംഗം കമലമ്മ പൈപ്പിലെ ജല കുടിക്കുവാൻ യോഗ്യമല്ല എന്ന് അവതരിപ്പിക്കുകയുണ്ടായി. മറ്റുചില വ്യക്തിപരമായ ആവശ്യങ്ങൾക്ക് അദ്ധ്യക്ഷൻ ഉചിതമായ മറുപടിയും നൽകി.കിണറുകൾ ശുദ്ധീകരിക്കാമെന്നും പൈപ്പുവെള്ളത്തിന്റെ സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കാമെന്നും പറയുകയുണ്ടായി.ജനപങ്കാളിത്തം കുറവായിരുന്നുയെങ്കിലും ഒരു ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങളിലേക്ക് വിരൾ ചൂണ്ടുന്നതായി കാണുവാൻ കഴിഞ്ഞു 10.30 ന് സഭ പിരിഞ്ഞു.
"ഇതൊരേകദേശ രൂപമാണ്"
