എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Tuesday, December 11, 2012
മാലിന്യസംസ്കരണത്തിന് ശുചിത്വമിഷന്‍ ഫണ്ട്
Sunday, November 04, 2012
Tuesday, October 30, 2012
ബയോടെക്കും പ്ലാന്റ് സര്‍വ്വീസിങ്ങും
തിരുവനന്തപുരത്തുള്ള
ബയോടെക് എന്ന പ്രമുഖ സ്ഥാപനം
2005
ല്‍ സ്ഥാപിച്ചതാണ്
എന്റെ ബയോഗ്യാസ് പ്ലാന്റ്.
18500 രൂപ ചെലവാക്കി (രണ്ട് റിംഗുകള്‍ കൂടുതലിട്ട് താഴ്ച കൂട്ടി)
അന്ന് സ്ഥാപിച്ച പ്ലാന്റിനുള്ള
സബ്സിഡിആയ 3500
രൂപ വര്‍ഷങ്ങള്‍
കഴിഞ്ഞാണ് തന്നത്.
ഈ മാസം പതിനാറാം
തീയതി എന്റെ പ്ലാന്റിന്റെ
മധ്യഭാഗത്തുള്ള ജിഐ പൈപ്പ്
പൊട്ടി പ്ലാന്റ് ചെരിഞ്ഞു.
തുടക്കം മുതല്‍ തന്നെ
ഗോമൂത്രം,
പുളിഞ്ചിക്ക
മുതലായവ പ്ലാന്റില്‍
നിക്ഷേപിച്ചാല്‍ ആ നിമിഷം
തുരുമ്പ് കയറി ജാം ആകുകയും മുകളിലേയ്ക്കും താഴേയ്ക്കും ഉള്ള ചലനം നിലയ്ക്കുകയും ചെയ്യും.
ഇവയില്‍നിന്നും
ധാരാളം ഗ്യാസ് ലഭിക്കുമെന്നിരിക്കെ
അത് അതിജീവിക്കുവാനുള്ള
സംവിധാനം നടപ്പിലാക്കുവാന്‍
അവര്‍ക്ക് കഴിഞ്ഞില്ല. എന്റെ
പലപ്രാവശ്യത്തെ പരാതി കാരണം
ഇപ്പോള്‍ അവര്‍ മോഡിഫൈ ചെയ്തിരിക്കാം.
ഒരാഴ്ച ആയിട്ടും
എന്റെ പ്ലാന്റ് നന്നാക്കാന്‍
ആളെ അയച്ചില്ല.
ഇതിനിടയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആളെ
അയക്കാമെന്ന് പറഞ്ഞിരുന്നു.
അതും ഉണ്ടായില്ല.
24-10-2012 ന് ഓഫീസില്‍
വിളിച്ചപ്പോള്‍ അവധിയാണെന്ന്
പറഞ്ഞു.
എം.ഡി
സജിദാസിനെ വിളിച്ചപ്പോള്‍
നാളെ ആളെ അയക്കാമെന്ന് പറഞ്ഞു.
നാളിതുവരെ
നന്നാക്കാത്തതിന്റെ പേരില്‍
എനിക്കല്പം പരുഷമായിത്തന്നെ
സംസാരിക്കേണ്ടി വന്നു.
ഞാന്‍ പറഞ്ഞു
മേലില്‍ നിങ്ങളുടെ സേവനം
എനിക്കാവശ്യമില്ല.
എന്റെ സ്വന്തം
ബുദ്ധി ഉപയോഗിച്ച് ഞാനത്
നന്നാക്കിക്കോളാം എന്നും
പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഒരു സ്ഥാപനം
എത്ര വലുതായാലും അവശ്യ
ഘട്ടത്തില്‍ ഉപകരിച്ചില്ലെങ്കില്‍
ആ സ്ഥാപനത്തോട് വെറുപ്പ്
മാത്രമെ തോന്നൂ.
എട്ട് ദിവസത്തോളമായി
തൊഴുത്തിന്റെ മുന്‍വശം ചാണകം
കൂട്ടിയിട്ടിരിക്കുകയാണ്.
മഴകാരണം മുറ്റം
ചാണകവെള്ളം കൊണ്ട് നിറയുന്നു.
ഇന്നലെ (30-10-2012) ഞാന്‍
എന്റെ ആശയമുപയോഗിച്ച് മോഡിഫൈ ചെയ്തു.
മുറിഞ്ഞ പൈപ്പിനെ മറ്റൊരു നീളം കൂടിയ പൈപ്പു കൂട്ടിച്ചേര്‍ത്ത് വെല്‍ഡു ചെയ്ത് ഉരം കൂട്ടി. അതിന് മുകളിലൂടെ കനം കുറഞ്ഞ പി.വി.സി പൈപ്പ് ഫിറ്റ് ചെയ്ത് ചലിക്കാത്ത രീതിയില്‍ ഉറപ്പിച്ചു. അതിന്റെ
ചിത്രമുള്‍പ്പെടെ നെറ്റില്‍
ലഭ്യമാക്കുന്നത്
ഇത്തരം
ബിസിനസ്സുകാരുടെ സേവനം
ലഭിക്കാഞ്ഞാല്‍ സ്വയം റിപ്പയര്‍
ചെയ്യാന്‍ കഴിയുന്നതിലേയ്ക്കാണ്. പ്ലാന്റിന്റെ ഉള്ളില്‍ കട്ടിയായി പൊങ്ങിക്കിടന്ന സ്ലറി-ചാണകം വെട്ടിമാറ്റി. പ്ലാന്റിനുള്ളില്‍ ചാണകത്തോടൊപ്പം വീണ മണ്ണിനെ കോരി മാറ്റി. അതിന്ശേഷം പ്ലാന്റിനുള്ളിലേയ്ക് കുറച്ച് ദിവസമായി കലക്കാതിട്ടിരിക്കുന്ന ചാണകം കലക്കിയൊഴിച്ച് ഗ്യാസ് സ്റ്റോറേജ് ടാങ്കും ഫിറ്റ് ചെയ്തു. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സ്വയം നാം തന്നെ സര്‍വ്വീസു ചെയ്താല്‍ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താം. സ്റ്റോറേജ് ടാങ്ക് താഴെയറ്റത്ത് തട്ടാത്തരീതിയില്‍ മറ്റൊരു പരിഷ്കാരവും നടത്തി. അളവെടുപ്പ് കൃത്യമല്ലാത്തതിനാല്‍ അരയടി ഉയരം സപ്പോര്‍ട്ട് കഷ്ണത്തിന് കൂടിപ്പോയി.
ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥാപനത്തിന്റെ സഹായമില്ലാതെ സര്‍വ്വീസിംഗ് പൂര്‍ത്തിയാക്കി. സീവേജ് വേസ്റ്റ് ഉള്‍പ്പെട്ടതാണന്നറിഞ്ഞിട്ടും ഉള്ളിലിറങ്ങി പണിചെയ്യാന്‍ സന്മനസ്സുകാണിച്ച തങ്കപ്പന്‍, സോമന്‍ എന്നീ തൊഴിലാളികളെ അഭിനന്ദിക്കുന്നു. ബയോഗ്യാസ് പ്ലാന്റിലിറങ്ങി പണിചെയ്യാന്‍ അനുയോജ്യമായ പ്ലാന്റ് തന്നെയാണിത്, അക്കാര്യത്തില്‍ ബയോടെക് മികവ് പുലര്‍ത്തി. കൃഷിഭവനിലൂടെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ദീനബന്ധു മോഡല്‍ പ്ലാന്റ് ഇപ്രകാരം റിപ്പയര്‍ സാധ്യമല്ല എന്നു മാത്രമല്ല അതിനുള്ളില്‍ കടന്ന് റിപ്പയര്‍ ചെയ്യുന്നത് അപകടവുമാണ്. ഇരുപതോളം കുട്ട ചാണകം കലക്കിയൊഴിക്കുകയും പ്ലാന്റിനുള്ളിലെ നിരപ്പ് പരിപാലിക്കാന്‍ വെള്ളം നിറയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം സിലിണ്ടര്‍ ഉയരുകയും ഗ്യാസ് ലഭിക്കുകയും ചെയ്തു. എത്ര ഉയര്‍ന്നാലും പി.വി.സി പൈപ്പിനു മുകളിലൂടെ ആയതിനാല്‍ തുരുമ്പു കയറി തടസ്സം നേരിടുകയില്ല.
Sunday, October 21, 2012
കൊടുവള്ളി പഞ്ചായത്തിനെ നമുക്ക് മാതൃകയാക്കാം
ആദ്യം കൊണ്ടുവന്ന അഞ്ച് ബിന്നുകള്‍ രണ്ടര സെന്റോളം സ്ഥലത്ത് വെയ്ക്കുകയും കൈക്കോട്ട്, ഷവല്‍, വേസ്റ്റ് ശേഖരിക്കുവാനുള്ള ബക്കറ്റ് മുതലായവ എന്നിവ വാങ്ങുകയും, ഇതോടൊപ്പം സഹകരിച്ചില്ല എങ്കില്‍ ലൈസന്‍സ് റദ്ദാക്കും എന്ന പഞ്ചായത്തിന്റെ കര്‍ശന നിര്‍ദ്ദേശം കച്ചവടസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്ത. അഞ്ചുകിലോ വരെ മാലിന്യമുള്ള കടകളില്‍ നിന്ന് പത്തുരൂപയും അതിന് മുകളില്‍ പതിനഞ്ചും ഇരുപതും രൂപ വാങ്ങിക്കുന്നു. പഞ്ചായത്ത് രസീത് നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവേതര മലിന്യവും ജൈവമാലിന്യവും വെവ്വേറെ വെയ്ക്കുവാന്‍ കടക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. പെട്ടി ആട്ടോയില്‍ ദിവസവും പ്ലാസ്റ്റിക് മാലിന്യം ഒരു ബക്കറ്റിലും, മറ്റൊരു ബക്കറ്റില്‍ ജൈവമാലിന്യവും മൂന്നാമത്തെ ബക്കറ്റില്‍ സംസ്കരണത്തിന് ഉപയോഗിക്കാവുന്ന ഉണങ്ങിയ ചപ്പ് ചവറുകള്‍, വൈയ്ക്കോല്‍, പേപ്പര്‍ മുതലായവയും ജൈവ പാക്കിംഗ് മെറ്റീരിയലുകളും ശേഖരിക്കുന്നു. നാലാമതൊരു ബക്കറ്റ് വെച്ചാല്‍ മത്സ്യ, മാംസ്യ, കോഴി വേസ്റ്റും സംഭരിക്കാവുന്നതെ ഉള്ളു. അതിന് കടയൊന്നിന് 50 രൂപയില്‍ക്കൂടുതല്‍ വാങ്ങുവാനും കഴിയും. മൂന്ന് പേര്‍ 150 രൂപ വേതനവും പറ്റിക്കൊണ്ടാണ് മാലിന്യങ്ങള്‍ പ്ലാന്റിലേയ്ക്കെത്തിക്കുന്നത്. ഇവയെ ചാണകവും ചപ്പുചവറും മാലിന്യങ്ങളും ലയറുകളായി ബിന്നില്‍ നിറയ്ക്കുന്നു. ബിന്നുകള്‍ സൂക്ഷിക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക് പ്രിതിദിനം 100 രൂപ തറയുടെ വാടകയായി മാസം 3000 രൂപയും പരിപാലനത്തിന് പ്രതിദിനം 100 രൂപനിരക്കില്‍ മാസം 3000 രൂപയും നല്‍കും. അങ്ങിനെ 6000 രൂപ അവര്‍ക്ക് മാസവരുമാനവും ഇതിലൂടെ ലഭിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കഴുകി ഉണക്കി ചാക്കുകളിലാക്കി മറ്റൊരു അംഗത്തിന്റെ ഒഴിഞ്ഞ ഷെഡിലോ മറ്റോ വെയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിന് 150 രൂപ കൂലിയായി നല്‍കും. അവ മാസത്തിലൊരു തവണ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് സെന്ററുകളില്‍ എത്തിക്കും. ആക്രി കടകള്‍ക്ക് കൈമാറാന്‍ കഴിയുന്നവ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുതന്നെ കൈമാറാനും കഴിയും. ഒരു സി.ഡി.എസ് പ്രതിനിധി അക്കൌണ്ടിംഗ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓവറാള്‍ സൂപ്പര്‍വിഷന്‍ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ആണ് നിര്‍വ്വഹിക്കുന്നത്.
തുടക്കത്തില്‍ത്തന്നെ ജൈവ, ജൈവേതരമാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നതിനാല്‍ ജൈവമാലിന്യം കൂടുതല്‍ മെച്ചപ്പെട്ട ജൈവവളമാക്കി മാറ്റുവാന്‍ കഴിയുന്നു. വളമുണ്ടാക്കിക്കഴിഞ്ഞാല്‍ കുടുംബശ്രീയുടെ ലേബലില്‍ വിപണനം നടത്തുകയാണ് ലക്ഷ്യം. വളത്തിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മന്റില്‍ നിന്ന് വാങ്ങിവെയ്ക്കുകയും അഞ്ച് കിലോയുടെ ന്യൂസ് പേപ്പര്‍ പായ്ക്കറ്റുകള്‍ കിലോ ഒന്നിന് പത്തുരൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പൂന്തോട്ടം, പച്ചക്കറി എന്നിവയുടെ വളപ്രയോഗത്തിന് വില്‍ക്കുവാനും സാധിക്കും. മാലിന്യ ക്കൂമ്പാരങ്ങളുടെ ഉറവിടങ്ങളായ ലാലൂരിനും, വിളപ്പില്‍ശാലയ്ക്കും കൊടുവള്ളി പഞ്ചായത്ത് ഒരു മാതൃക തന്നെയാണ്.
നവംബര്‍ 1 ന് ഈ പദ്ധതി ഉത്ഘാടനം ചെയ്യുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെയും, സി.ഡി.എസ് ചെയര്‍ പെഴ്സണിന്റെയും പേരില്‍ ജോയിന്റ് അക്കൌണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ തുറക്കുന്നതും കണക്കുകള്‍ പരിപാലിക്കുന്ന സി.ഡി.എസിന് 1500 രൂപ പ്രതിമാസ ശമ്പളമായി നല്‍കുന്നതുമാണ്. കൊടുവള്ളി പഞ്ചായത്തില്‍ നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് ഡോ.ഗീതയ്ക്ക് (Facebook ID)അഭിനന്ദനങ്ങള്‍.
കൊടുവള്ളി പഞ്ചായത്തിന് കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട് സമര്‍പ്പിക്കുന്നു.
Thursday, October 18, 2012
വികേന്ദ്രീകൃത മാലിന്യ സംസ്കരണം, പരിസ്ഥിതി പരിപാലനം, ആരോഗ്യ സംരക്ഷണം
കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ നാടായി മാറിയിരിക്കുന്നു. തിരുവനന്തപുരത്തെ നഗരമാലിന്യം വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാലയില്‍ നിക്ഷേപിച്ച് വര്‍ഷങ്ങള്‍കൊണ്ട് ഉടലെടുത്തത് പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും തമ്മില്‍ ഏറ്റുമുട്ടുകയും മാലിന്യം നിക്ഷേപിക്കുവാന്‍ നിവൃത്തിയില്ലാതെ നഗരവാസികളും, വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ല എന്ന് ഒറ്റക്കെട്ടായി ഗ്രാമവാസികളും പറയുന്നു. വിളപ്പില്‍ പഞ്ചായത്തുകാരുടെ ഒരുമയോടെയുള്ള സമരം മറ്റുള്ളവര്‍ മാതൃകയാവുകയും കേന്ദ്രീകൃത മാലിന്യ നിക്ഷേപത്തിനും സംസ്കരണത്തിനും എതിരെ ജനം ഒറ്റക്കെട്ടായി ഇറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വിളപ്പില്‍ സമരത്തിന്റെ പരിണിത ഫലമായി നഗരത്തിലെ ഓടകളും, റോഡിന്റെ ഇരു വശങ്ങളും ആള്‍ത്താമസമില്ലാത്ത ഇടങ്ങളുമെല്ലാം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരങ്ങളാണ്. മഴയുടെ കുറവ് കാരണം പലര്‍ക്കും ഇവയില്‍ നല്ലൊരുഭാഗം ചുട്ടു കരിക്കാന്‍ സാധിച്ചു. വിളപ്പില്‍ശാലയിലെ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെ ജലമലിനീകരണം രൂക്ഷമായപ്പോള്‍ നഗരത്തിലെ വായു മലിനീകരണമാണ് രൂക്ഷമായത്. നഗരത്തില്‍ മലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുലാവര്‍ഷം ആരംഭിച്ചപ്പോള്‍ത്തന്നെ നഗരവും മറ്റൊരു വിളപ്പില്‍ശാലയായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഇത് തിരുവനന്തപുരത്തെ മാത്രം കാര്യമല്ല. കേരളത്തിന്റെ മുഴുവന്‍ അവസ്ഥയും ഇതുതന്നെയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ കൃഷിസ്ഥലങ്ങളില്‍ ജൈവ, ജൈവേതരമാലിന്യങ്ങള്‍ കലര്‍ത്തി വലിച്ചെറിഞ്ഞ് ദുരിതത്തിലായ കര്‍ഷകരെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്.
വിളപ്പില്‍ശാലയിലെ സമരം ചെയ്യുന്ന സംയുക്തസമരസമിതിയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുവാന്‍ വിദ്യാസമ്പന്നരായ രണ്ട് ചെറുപ്പക്കാരായ നഗരവാസികളെയും കൂട്ടി ചെല്ലുകയും വിളപ്പില്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അല്പസമയം സംസാരിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്റെ അവതരണം വീഡിയോ ആയി റിക്കോര്‍ഡ് ചെയ്തത് ശ്രീ കപില്‍ ശ്രീധര്‍ എന്ന തൈക്കാട് സ്വദേശിയാണ്.
രണ്ട് ഭാഗങ്ങളായി റിക്കോര്‍ഡ് ചെയ്തതിന്റെ ആദ്യഭാഗം ചുവടെ ചേര്‍ക്കുന്നു.
രണ്ടാംഭാഗം ഇതാണ്.
മാലിന്യപ്രശ്നം ഇത്രയും രൂക്ഷമായതെന്തുകൊണ്ട്? ഉത്തരം ഒന്നേ ഉള്ളു. ജൈവേതരമാലിന്യങ്ങള്‍ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കലരുന്നതുതന്നെയാണ്. ഇവയെ തുടക്കത്തില്‍ത്തന്നെ കൂട്ടിക്കലര്‍ത്താതെ വെവ്വേറെ സംഭരിക്കുകയും വികേന്ദ്രീകൃതമായി ലീച്ചിംഗ് ഇല്ലാതെയും മീഥൈന്‍ എമല്‍ഷന്‍ ഒഴിവാക്കിയും ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാം. അതിന് ലോകമെമ്പാടും വിവിധ മാതൃകയില്‍ നടപ്പിലാക്കിയ ഒന്നാണ് എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്. ജൈവ, ജൈവേതരമാലിന്യങ്ങള്‍ കൂട്ടായി സംസ്കരിച്ചതിലൂടെ വളത്തിന്റെയും പരിസര ജലത്തിന്റെയും ടോക്സിസിറ്റി വര്‍ദ്ധിക്കുകയും ഘനലോഹങ്ങളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിയാമെന്നുള്ളതുകൊണ്ടാണ് നഗരത്തില്‍ രണ്ട് ബക്കറ്റുകള്‍ നല്‍കി വെവ്വേറെ സംഭരിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ അവയെ വീണ്ടും കൂട്ടിക്കലര്‍ത്തി വിളപ്പില്‍ശാലയില്‍ എത്തിക്കുകയാണ് ചെയ്തത്. വിളപ്പില്‍ശാല പ്ലാന്റിന് പിന്നില്‍ വിദഗ്ധോപദേശം കൊടുത്തവരെ സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു അല്ലെങ്കില്‍ അവര്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വിദഗ്ധരല്ല എന്നുവേണം മനസിലാക്കാന്‍.
നഗരമാലിന്യങ്ങളെല്ലാം കൂടി വിവിധ പാറമടകളില്‍ നിക്ഷേപിക്കുകയെന്ന നിര്‍ദ്ദേശം ഇതിനേക്കാള്‍ അപകടകാരിയാണ്. അതിനും ചില വിദഗ്ധരെക്കൊണ്ട് ബോധവല്‍ക്കരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ജനത്തെ ബോധവല്‍ക്കരിക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയാനിരിക്കുന്ന കാര്യം. പാറമടകളില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് നമ്മുടെ മണ്ണിനെ തരിശാക്കണമോ? ജൈവ, ജവേകരമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി പാറമടകളില്‍ നിക്ഷേപിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചില്ലറയല്ല. പാറമടയിലെ സൂഷ്മ, അതിസൂഷ്മ വിള്ളലുകള്‍ അടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ ജൈവദ്രാവകം സാന്ദ്രത കൂടിയ ഡിസിന്റഗ്രേഷനെ സഹായിക്കുന്ന ദ്രാവകമെന്ന നിലയിലും പോര്‍-പ്രഷര്‍ വര്‍ധന, കണ്ടാമിനന്റ് മൈഗ്രേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സ്ഥിതിയിലും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അധികരിക്കും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. ഭൂഗര്‍ഭത്തിലെ മാലിന്യ ഒഴുക്ക് രീതി സങ്കീര്‍ണതയേറിയ കാര്യമാണ് എന്ന വിചാരം തീരുമാനമേടുക്കുന്നവര്‍ക്ക് വേണ്ടതാണ്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് വിളപ്പില്‍ശാല മാലിന്യ സംസ്കരണപ്ലാന്റ് പൂട്ടുന്നതിന് പിന്തുണയുമായി കപിലും നിതിനും എത്തുകയുണ്ടായി. വികേന്ദ്രീകൃത മാലിന്യ സസ്കരണം സാധ്യമാണ് എന്നും നഗരത്തില്‍ അതിന് വേണ്ട പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.
പരിഹാരം ഒന്നേ ഉള്ളു ജൈവേതരമാലിന്യങ്ങള്‍ ഉറവിടത്തില്‍നിന്ന് സംഭരിച്ച് തരംതിരിച്ച് അവയെ പുനരുപയോഗം, റീസൈക്ലിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നര്‍മാര്‍ജനം ചെയ്യണം. ജൈവമാലിന്യ സംസ്കരണം ബുദ്ധിമുട്ടുള്ള കാര്യമെ അല്ല. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ മണ്ണിന് അമൃത് ആണ്.
അടിക്കുറിപ്പ് - വിളപ്പില്‍ശാല സന്ദര്‍ശിച്ചതില്‍ നിന്ന് ഒരു കാര്യം ഉറപ്പായി "വിളപ്പില്‍ശാല പ്ലാന്റ് അടച്ചുപൂട്ടണം. അത്രെ ഉള്ളു." നഗര സഭയ്ക്കോ? നഗരമാലിന്യങ്ങള്‍ വിളപ്പില്‍ശാലയിലല്ലാതെ മറ്റൊരിടത്തും നിക്ഷേപിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ബോധവാന്മാരായ ജനം മാലിന്യസംസ്കരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, സര്‍ക്കാര്‍ ജൈവേതരമാലിന്യം സംഭരിക്കാനോ തയ്യാറല്ല.
Thursday, May 31, 2012
TMACT വിളവെടുപ്പ് 2012 ജൂണ്‍ 1 ന് നടന്നു
മേല്‍ നടപടികള്‍ ഉണ്ടാവേണ്ടത് ബ്ലോക്ക് മെമ്പറുടെ ഭാഗത്തുനിന്നാണ്. ഏപ്രില്‍ ലക്കം ഹരിതഭൂമി മാഗസീന്‍ ഞാന്‍ ശ്രീ കെ.ജയകുമാറിന് നല്‍കിയിട്ടുണ്ട്. ഓലയുടെ ഏറിയ പങ്കും കമ്പോസ്റ്റ് ആയി മാറിയെങ്കിലും ചെറിയൊരു ഭാഗം ഈര്‍ക്കിലും പച്ച മടലും കമ്പോസ്റ്റായില്ല. ധാരാളം കുണ്ടളപ്പുഴുക്കള്‍ കാണാന്‍ കഴിഞ്ഞു. അതിന് പരിഹാരമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്ന് കിട്ടുന്ന ബാക്ടീരിയ കള്‍ച്ചര്‍ ഇടയില്‍ സ്പ്രേ ചെയ്താല്‍ കുണ്ടളപ്പുഴുവിന്റെ ശല്യം ഒഴിവാക്കുവാന്‍ കഴിയും എന്ന നിര്‍ദ്ദേശം കൃഷി ഓഫീസറില്‍ നിന്ന് ലഭിച്ചു.
കൃഷി ഓഫീസറുടെ മകന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചതില്‍ നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ കമ്പോസ്റ്റ് പ്ലാന്റ് കിട്ടിയതാണ് ഉള്‍പ്പെടുത്തിയത് എന്നും പറയുകയുണ്ടായി.
പ്ലാന്റിലെ താപം കുറഞ്ഞതിനാലാണ് ഇപ്രകാരം കുണ്ടളപ്പുഴുവും മറ്റും ഉണ്ടാകുന്നതെന്നും അല്പക്കൂടെ നേരത്തെ വിളവെടുപ്പ് നടത്തിയാല്‍ അത് ഒഴിവാക്കാം എന്നുമാണ് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ അഭിപ്രായപ്പെടുന്നത്.
Tuesday, May 22, 2012
ചെലവുകുറഞ്ഞ കമ്പോസ്റ്റ് നിര്‍മ്മാണം
സിമന്റിട്ട തറയിലോ, മണ്ണിന് മുകളിലോ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ് നിര്‍മ്മിക്കാം. രണ്ട് എതിര്‍ വശത്തും മൂന്ന് കട്ടകള്‍വീതവും മറ്റ് വശങ്ങളില്‍ രണ്ട് കട്ട വീതവും ഇടയില്‍ ഒരു കട്ടയുടെ പകുതി (7.5") അകലം നല്‍കി ഉള്‍ഭാഗം 4'x4'x4' ചതുരത്തില്‍ നിരത്തിവെയ്ക്കുക. കോണോട് കോണ്‍ അളവെടുത്ത് ചതുരമാണെന്ന് ഉറപ്പുവരുത്തുകയും ആവാം. അതിനുള്ളില്‍ ഏറ്റവും താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ കട്ടിയായ ബയോഗ്യാസ് സ്ലറിയോ നിറയ്ക്കാം. അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയിലകള്‍ നിരത്തിയശേഷം ഇറച്ചിയുടെയും മീനിന്റെയും കോഴിയുടെയും തുടങ്ങി ഏത് ജൈവമാലിന്യവും നിക്ഷേപിക്കാം. അതിന് മുകളില്‍ വീണ്ടും ചാണകമോ, കട്ടികൂടിയ സ്ലറിയോകൊണ്ട് മൂടാം. അപ്രകാരം മൂടിക്കഴിഞ്ഞാല്‍ പൂര്‍ണമായും ദുര്‍ഗന്ധരഹിതമായി മാറും. ചെറു കുടുംബങ്ങള്‍, ഫ്ലാറ്റുകള്‍ മുതലായവയ്ക്ക് ഈ രീതി വളരെ സൌകര്യപ്രദമാണ്. കരിയിലയോടൊപ്പം ഉണങ്ങിയ ഓല, മടല്‍, ക്ലാഞ്ഞില്‍, തൊണ്ട് മുതലായവയും നിക്ഷേപിക്കാം. കമ്പോസ്റ്റായി മാറുമ്പോള്‍ ഓലയും മടലുമെല്ലാം ജൈവസമ്പുഷ്ടമായ വളമായി മാറും.
ഘട്ടം ഘട്ടമായി ലയറുകളായി പ്ലാന്റ് നിറയ്കാകം. എടുത്ത് മാറ്റുവാന്‍ കഴിയുന്ന കട്ടകളാകയാല്‍ പ്ലാന്റ് നിറയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ല. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ശേഷം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുയും ആവാം. പ്ലാന്റിന് മുകളില്‍ മഴ നനയാതിരിക്കവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. പ്ലാന്റില്‍നിന്നും ജലത്തുള്ളികള്‍ വീഴുകയില്ലാത്തതിനാല്‍ ടെറസിന് മുകളിലും പ്ലാന്റ് നിര്‍മ്മിക്കാം. മേല്‍ക്കൂര മെടഞ്ഞ ഓലകൊണ്ടോ, ഫ്ലക്സ് ഷീറ്റുകൊണ്ടോ, ടിന്‍ഷീറ്റുകൊണ്ടോ, ലഭ്യമായ മറ്റ് വസ്തുക്കള്‍ കൊണ്ടോ നിര്‍മ്മിക്കാം. ജൈവ മാലിന്യങ്ങളല്ലാത്ത പ്ലാസ്റ്റിക്ക്, കുപ്പിയോട്, ഇരുമ്പ് കഷണങ്ങള്‍, ഫ്യൂസായ ബാറ്ററി തുടങ്ങിയവ പ്ലാന്റില്‍ നിക്ഷേപിക്കുവാന്‍ പാടില്ല.
ബയോഗ്യാസ് പ്ലാന്റുകളിലേയ്ക്ക് കക്കൂസ് വിസര്‍ജ്യവും സോപ്പ് വെള്ളം ഒഴിവാക്കി പ്രയോജനപ്പെടുത്താം. അതിലൂടെ ലഭിക്കുന്ന സ്ലറി കട്ടിയായ രൂപത്തിലാക്കി ചാണകത്തിന് പകരം പ്ലാന്റില്‍ നിക്ഷേപിക്കാം. കൈകൊണ്ട് വാരാതെ തന്നെ ഏതെങ്കിലും അനുയോജ്യമായ കയ്യുറയും ഉപകരണങ്ങളും ഉപയോഗിക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും. ഈ പ്ലാന്റിനുള്ളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 70-75 ഡിഗ്രി സെല്‍ഷ്യയസ്സായി താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാവുകയില്ല, മാത്രവുമല്ല സ്ലറിയിലടങ്ങിയിട്ടുള്ള കോളിഫാം ബാക്ടീരിയ നശിക്കുകയും ചെയ്യും. ഇപ്രകാരം പരിസ്ഥിതി മലിനീകരണം നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. മണ്ണിലൂടെ ആഴ്ന്നിറങ്ങുന്ന ജലം ബാക്ടീരിയകളുടെ സഹായത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുകയും ചെയ്യും.
ഇത് പൂര്‍മമായും നിറഞ്ഞുകഴിഞ്ഞ പ്ലാന്റാണ്. മൂന്നുമാസത്തെ വിശ്രമം ഇതിലൂടെ ലഭിക്കുന്ന ജൈവവളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ലാലൂരും, വിളപ്പില്‍ശാലയും സൃഷ്ടിച്ച നമുക്കുതന്നെ പരിഹാരവും കണ്ടെത്താം. ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളിലൂടെ കമ്പോസ്റ്റായി മാറുമ്പോള്‍ നമ്മുടെ ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടും. ലഭിക്കുന്ന ജൈവവളം കൊണ്ട് പച്ചക്കറികളും മറ്റും കൃഷിചെയ്ത് നാം ഭക്ഷിക്കുന്ന ഭക്ഷണം ഒരു പരിധിവരെ വിഷമുക്തമാക്കുകയും ചെയ്യാം. മൃഗസംരക്ഷണത്തിനും, കൃഷിക്കും സര്‍ക്കാര്‍ ഒരു വശത്തുകൂടി പ്രോത്സാഹനം നല്‍കുകയും കേരളസ്റ്റേറ്റ് പൊലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്യുന്നു. കെഎസ്‌പിസിബി മാലിന്യസംസ്കരണത്തിന് കര്‍ഷകരെ സഹായിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ. പൈപ്പ് കമ്പോസ്റ്റുണ്ടാക്കി പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് സബ്സിഡി അടിച്ചുമാറ്റി വേണ്ടപ്പെട്ടവരെ സഹായിക്കുവാനുള്ള കുതന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബയോഗ്യാസ് പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറി മണ്‍ കുഴിയില്‍ കെട്ടിനിറുത്തി ജലാംശം മണ്ണിലേയ്ക്ക് ആഴ്ത്താം. പ്രസ്തുത സ്ലറി തറനിരപ്പിന് മുകളില്‍ കോരി ഒഴിച്ച് ചാണകം പോലെ കട്ടിയായി മാറ്റം. ഉണങ്ങിയ ഇലകളും മറ്റും തൊഴുത്ത് കഴുകുകയും പശുക്കളെ കുളിപ്പിക്കുകയും ചെയ്യുന്ന ജലം സംഭരിച്ച് അതില്‍ നിക്ഷേപിക്കാം. അത് കരയില്‍ കോരിയിട്ട് ഈര്‍പ്പം മാറ്റി കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാം.
Sunday, May 20, 2012
ജലം അമൂല്യമാണ് അത് സ്വന്തം പുരയിടത്തില്‍ സംരക്ഷിക്കാം
മഴവന്നാല്‍ നിറയുന്ന ഞങ്ങളുടെ കിണര്‍. ഞങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം വീട്ടില്‍ ഉപയോഗിക്കാറില്ല. 1985 പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി വന്ന് ആദ്യം ഒരു വീടുവെച്ചു. ആ വീട്ടാവശ്യത്തിന് ജലം ലഭ്യമാക്കുവാന്‍ വേണ്ടി 70 മീറ്റര്‍ അകലെ താഴ്ചയുള്ള ഭാഗത്ത് (മൂന്നുവശവും കുന്നാണ്) ഞാനും സദാശിവന്‍ എന്ന തൊഴിലാളിയും ചേര്‍ന്ന് കുഴിച്ച കിണറാണിത്. പത്തടി വീതിയും മുപ്പതടി താഴ്ചയും ഇതിനുണ്ട്. മഴക്കാലങ്ങളില്‍ കിണര്‍ നിറഞ്ഞ് കവിയും. നിറയുമ്പോള്‍ ഇളം നീലനിറത്തില്‍ കാണാം. അതിന് കാരണം മഴവെള്ളത്തിലൂടെ അലിഞ്ഞിറങ്ങുന്ന സെഡിമെന്റ്സ് ആണ്. അത് താല്കാലികം മാത്രം. ഈ വെള്ളം തന്നെയാണ് ഞങ്ങളും പശുക്കളും കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ നീര്‍ക്കുഴികളുള്ളതുകാരണം അവിടെ ലഭിക്കുന്ന മഴവെള്ളം മണല്‍ കലര്‍ന്ന മണ്ണാകയാല്‍ കിണറ്റില്‍ സംഭരിക്കപ്പെടുന്നു. വര്‍ഷങ്ങളായി മഗ്നീഷ്യം സല്‍ഫേറ്റല്ലാതെ മറ്റൊരു രാസവളവും റബ്ബറിന് ഇടാറില്ല. പല വര്‍ഷങ്ങളിലും ഞങ്ങളുടെ ചുറ്റുപാടും ഉള്ള കിണറുകള്‍ വറ്റി വറണ്ടിട്ടും ഈ കിണറ്റില്‍ വെള്ളം ഉണ്ടായിരുന്നു. അയല്‍ക്കാര്‍ പലരും അന്ന് ഈ കിണറ്റിലെ വെള്ളം കുളിക്കാനായി ഉപയോഗിച്ചിരുന്നു. കേരള വാട്ടര്‍ അതോറിറ്റി വിളപ്പില്‍ശാലയിലെ ജൈവേതര മലിന്യങ്ങളില്‍ നിന്ന് അലിഞ്ഞിറങ്ങുന്ന വെള്ളമല്ലെ പമ്പ് ചെയ്ത് വിതരണം ചെയ്യുന്നത്? അതിനേക്കാള്‍ എത്ര സുരക്ഷിതമാണ് നമ്മുടെ കിണര്‍ വെള്ളം.
കഴിഞ്ഞ നാലുവര്‍ഷമായി കിണര്‍ ഇറച്ചിട്ട്. ഇന്ന് രാവിലെ അഞ്ചു മണിമുതല്‍ ജറ്റ് പമ്പിനെ മോണോബ്ലോക്കാക്കി രൂപാന്തരം വരുത്തിയ പമ്പ് (ജറ്റ് പമ്പായിരുന്നപ്പോള്‍ വൈദ്യുതി ചാര്‍ജ് വളരെ കൂടുതല്‍ നല്‍കേണ്ടി വന്നു) ഉപയോഗിച്ച് പമ്പുചെയ്ത് ഫുട് വാല്‍വ് നിരപ്പായപ്പോള്‍ കിണറ്റില്‍ ഏണി ചാരി ഇറങ്ങി നാലടി നീളം പൈപ്പ് ഞാന്‍ തന്നെ കൂട്ടിച്ചേര്‍ത്ത് പമ്പ് ചെയ്ത് പത്തുമണിയോടെ ഏഴടി ഉയരത്തിലുണ്ടായിരുന്ന ജലം മുഴുവന്‍ വറ്റിച്ചു. കിണറ്റിലിറങ്ങിയ എനിക്ക് കാണാന്‍ കഴിഞ്ഞത് രണ്ടടിയോളം അഴുകിയ ഇലകളാണ്. നാലടി ഉയരത്തില്‍ ഫുട്‌വാല്‍വായതുകാരണം ലഭിച്ചിരുന്ന ജലത്തില്‍ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പത്തുമണിക്ക് വരാമെന്നേറ്റിരുന്ന ഒരു പുരുഷ തൊഴിലാളി വരാഞ്ഞതിനാല്‍ ചെളിമുഴുവന്‍ വാരി മകനെക്കൊണ്ട് വലിപ്പിച്ച് കരയില്‍ കയറ്റി. അവന് അത്യാവശമായി മറ്റൊരാവശ്യത്തിന് പോകേണ്ടിവന്നതിനാല്‍ ടെലഫോണ്‍ ചെയ്ത് അജേഷ് എന്ന സര്‍വ്വവിധ തൊഴിലാളിയെ വരുത്തി. അജേഷിന് ചെയ്യാന്‍ കഴിയാത്ത പണികള്‍ വളരെ കുറവാണ്. എന്തുപണിയും ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിയുന്ന അവനും ഞാനും കൂടി വൈകുന്നേരം മൂന്നുമണിവരെ പാടുപെട്ട് കിണര്‍ വൃത്തിയാക്കി. എന്റെ ഇഷ്ടപ്രകാരം വിളിച്ചപ്പോള്‍ വന്നതിന്റെ പേരില്‍ ആയിരം രൂപ ശമ്പളമായി നല്‍കി. താഴെയറ്റത്തുള്ള മണ്ണിന് അല്പം ബലക്കുറവുണ്ട് എന്നതൊഴിച്ചാല്‍ ഞങ്ങളുടെ കിണര്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടതുതന്നെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റോ, ഉച്ചയൂണോ കഴിക്കാതെയാണ് ഞാനിത്രയും ജോലിചെയ്തത്. കഴിച്ചത് ഉച്ചയ്ക്ക് ഒരു പാത്രം നിറയെ കഞ്ഞിവെള്ളം.
പ്രകൃതി തരുന്ന ഈ അനുഗ്രഹത്തിന്റെ വില അറിയണമെങ്കില്‍ കുടിവെള്ളം കിട്ടാത്ത ഒരവസ്ഥ ഉണ്ടാവണം. ഇന്നലെ മഹാരാഷ്ടയില്‍ നിന്ന് എന്റെ മകള്‍ പറഞ്ഞത് ആകെ ഒരു ബക്കറ്റ് വെള്ളമാണ് ലഭിച്ചത് അതുകൊണ്ട് ഊണ് ഹോട്ടലില്‍ നിന്നെടുത്തു എന്നാണ്. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. Friday, March 30, 2012
ഈ ജന്മം അപാര ജന്മം
Kanthi Babu
നാട്ടിനും നാട്ടാര്‍ക്കും ഭാരമായി ഒരു മനുഷ്യജന്മം. കുറച്ച് നാളുകള്‍ക്ക് മുന്‍പ് റോഡരുകില്‍ നടക്കാന്‍ കെല്‍പ്പില്ലാതെ കാലിലെ വൃണത്തില്‍ പുഴു അരിച്ചു കിടന്ന ബാബു എന്ന ഈ മനുഷ്യനെ നാട്ടുകാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരികയും ഒരു ചാനല്‍ സംപ്രേഷണം ചെയ്യുകയും 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. പൂര്‍ണമായി ഭേദമാകുന്നതിന് മുന്നെ അവിടെനിന്നും തിരികെ നാട്ടിലെത്തി. പെരുകാവുമുതല്‍ പൂജപ്പുരവരെ ഈ മുഖം കാണാത്തവര്‍ ഉണ്ടാകില്ല. റോഡ് വക്കില്‍ പകല്‍ കാലിലെ കെട്ടഴിച്ച് പ്രദര്‍ശിപ്പിച്ച് പണപ്പിരിവ്, രാത്രിയില്‍ എന്റെ റബ്ബര്‍ തോട്ടത്തില്‍ വിശ്രമം. കുളിയും ഭക്ഷണവുമില്ലാതെ മനുഷ്യന്‍ കണാന്‍ അറയ്ക്കുന്ന ഈ മനുഷ്യനെ എന്തുചെയ്യാന്‍?
തകര്‍ന്ന ഒരു കുടുംബത്തിലെ ഒരംഗമാണ് ബാബു. നല്ല പണിയെടുത്ത് (കമ്പികെട്ട്) ജീവിച്ചിരുന്ന ഇയാള്‍ കുറച്ചുനാള്‍ അഭയ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അവിടെനിന്നും ചാടി നാട്ടിലെത്തി. പലപ്രാവശ്യം നാട്ടുകാര്‍ 108 ആംബുലന്‍സില്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചു. വൃണം ഭേദമാകുന്നതിന് മുമ്പെ വെളിയില്‍ ചാടും. പുഴുവരിച്ച കാല് പ്രദര്‍ശിപ്പിച്ച് പിരിവെടുക്കലാണ് ഇഷ്ടം.
തദ്ദേശവാസികളുടെ ശ്രമഫലമായി 108 ആംബുലസ് ഒരു മീഡിയയോടൊപ്പം സ്ഥലത്തെത്തി.
മെഡിക്കല്‍കോളേജില്‍ എത്തിക്കാന്‍ ഒപ്പം ഒരാളുകൂടി ചെല്ലണം എന്ന്
ആവശ്യപ്പെട്ടപ്പോള്‍ അവിടെ നിന്നവരാരും തയ്യാറാകാത്തപ്പോള്‍ ഞാന്‍
തയ്യാറായി. എന്നിട്ട് ഞാന്‍ ഡ്രസ് മാറി എത്തിയപ്പോഴേയ്ക്കും ബാബുവിനെ
കയറ്റാതെ ആംബുലന്‍സ് തിരികെ പോയി. പറഞ്ഞത് ഇയാളുടെ കാലിലെ രോഗാണുക്കള്‍
ആംബുലന്‍സിനുള്ളില്‍ രോഗാണുവിതറും അതിനാല്‍ കൊണ്ടുപോകാന്‍ കഴിയില്ല
എന്നാണ്. എന്നാല്‍ പഴുനിറഞ്ഞ വൃണത്തില്‍ രോഗാണുക്കള്‍ ഉണ്ടാകുമോ? ഇല്ല എന്നാണ് എന്റെ
അറിവ്. പല രോഗികളും രോഗാണുവാഹകരാവാം. അവരെ ആംബിലന്‍സില്‍ കയറ്റുമ്പോള്‍
പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാവുമോ? ഞാന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയതിനും തടസ്സം ഉന്നയിച്ചു.
ബാബുവിന് വേദനകളില്ല. കാണുന്നവര്‍ക്ക്മാത്രമേ വേദനകളുള്ളു. ഇയാളെ
സംരക്ഷിക്കാത്ത നാട്ടുകാര്‍ക്കാണ് കുറ്റം മുഴുവന്‍. മാധ്യമക്കാര്‍
പോലീസില്‍ അറിയിച്ചിട്ടുണ്ട് ഉടന്‍ പോലീസില്‍ എത്തും എന്ന് പറഞ്ഞ് അവരും
സ്ഥലം വിട്ടു. അതൊരു പറ്റിക്കല്‍ പരിപാടി ആയിരുന്നു.
മാധ്യമവും സ്ഥലംവിട്ടു. നാളെ വാര്‍ത്ത വരുമായിരിക്കാം. ഈ വന്ന മനോരമയുടെ
കാറിനും മനസാക്ഷി ഇല്ലാതെ പോയി. വാര്‍ത്തയുണ്ടാക്കാന്‍ മാത്രം കുതിക്കുന്ന
വാഹനങ്ങള്‍. പലരും കൈകാര്യം ചെയ്ത വാര്‍ത്തയാകയാല്‍ മനോരമയ്ക്കും വേണ്ട ഈ
വാര്‍ത്തയുടെ വിറ്റഴിക്കല്‍.വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച മച്ചേല്‍ സ്വദേശി അതുവഴി വരികയും ആംബുലന്‍സില്‍ കയറ്റാത്ത വിവരം അറിയുകയും ചെയ്തു. ബൈക്ക് അവിടെ വച്ചശേഷം ഫോണ്‍ചെയ്ത് ആട്ടോ വരുത്തി തന്നോടൊപ്പം ഒരു ഡീസല്‍ ആട്ടോയില്‍ കയറ്റി കൊണ്ട് പോയതായി അറിഞ്ഞു (ആ അജ്ഞാത സുഹൃത്തിന് നന്ദി). ബാബുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ ഒന്‍പതാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തശേഷം തിരികെ വന്ന് തന്റെ ബൈക്ക് എടുത്ത് പോയതായും അറിഞ്ഞു. ചായയോ വടയോ പോലും കഴിക്കാന്‍ കഴിയാത്ത അവശനിലയിലായിരുന്നു ബാബു. ബാബു തന്നെ ഒരു ആശുപത്രിയില്‍ ചികിത്സക്കായി ആരേലും എത്തിക്കണെ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു എന്നും കേള്‍ക്കുന്നു.
Facebook Note
മേലധികാരികള്‍ ശ്രദ്ധിക്കണമെങ്കില്‍ മാധ്യമങ്ങള്‍ കനിയണം.
Thursday, December 08, 2011
കര്‍ഷക സംരക്ഷണ സേന
കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അനാവശ്യ രാസവളപ്രയോഗവും, കള കുമിള്‍ കീടനാശിനികളുടെ ഉപയോഗവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അതിന്റെ പിണിത ഫലമായി മണ്ണിന്റെയും സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും, മനുഷ്യന്റെയും ആരോഗ്യം നശിക്കുകയാണ്. ഉത്പാദനക്ഷമതകൂടിയ നമ്മുടെ തനത് വിത്തിനങ്ങള്‍ പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഉള്ളതെങ്കിലും നശിക്കാതിതിരിക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അന്തക വിത്തുകളായ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ നമ്മുടെ കൃഷിയിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൂട. നമ്മുടെ മക്കളെയും ചെറുമക്കളെയും പഠനത്തോടും ഉദ്യോഗത്തോടുമൊപ്പം ടെറസ്, യാര്‍ഡ് കൃഷികളില്‍ പരിശീലനം നല്‍കണം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും നാം സംഘടിക്കണം. കര്‍ഷകര്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങളെ തടയുവാന്‍ നാം പ്രാപ്തരാകണം. കൂട്ടായ എയറോബിക് കമ്പോസ്റ്റിംഗിലൂടെ ചെലവില്ലാതെ ജൈവമാലിന്യ സംസ്കരണവും ജൈവ വള ലഭ്യതയും ഉറപ്പാക്കാം.
ഒരു ഗ്രാമത്തില്‍ ഇരുപത്തിയഞ്ച് കര്‍ഷകര്‍ സഹകരിച്ചാല്‍ത്തന്നെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കാം. കര്‍ഷകരെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാങ്കുകളും, കടാശ്വാസ കമ്മീഷനും, കേന്ദ്രത്തിന്റെ കോടികളുടെ വായ്പ എഴുതിത്തള്ളലും ഒന്നും കര്‍ഷകനെ രക്ഷിക്കില്ല. അത് ബാങ്കുകളെ മാത്രമേ രക്ഷിക്കൂ. നബാര്‍ഡിന്റെ സേവനവും വെറും പ്രഹസനമാണ്.
കൃഷിയെ രക്ഷിക്കാം കര്‍ഷകരെ രക്ഷിക്കാം. കര്‍ഷകര്‍ക്കെതിരെയുണ്ടാവുന്ന അനീതികളെ ഒറ്റക്കെട്ടായി നേരിടാം.
ഈ പോസ്റ്റ് അപൂര്‍ണമാണ്. നല്ല നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Wednesday, November 30, 2011
ശ്രീ പി. ഗോപാലന്‍ നായര്‍ അന്തരിച്ചു
എന്റെ സഹോദരീ ഭര്‍ത്താവ് ശ്രീ പി.ഗോപാലന്‍ നായര്‍ (87) (റിട്ട. കമ്പ്യൂട്ടര്‍, ഗവണ്മെന്റ് പ്രസ്, തിരുവനന്തപുരം) ഇന്ന് (01-12-2011) രാവിലെ കോസ്മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ഭാര്യ (എന്റെ സഹോദരി) സി. സരോജിനി അമ്മ (റിട്ട. ടീച്ചര്‍ എ.എം.എച്ച്.എസ്.എസ്, തിരുമല) മക്കള്‍ പരേതനായ ജി. അജിത് കുമാര്‍ (മുന്‍ യൂണിവേഴ്സല്‍ എമ്പയര്‍ ഗ്രൂപ് - വൈസ് പ്രസിഡന്റ്), ജി. പത്മകുമാര്‍ (ജി.എം, വണ്‍ വ്യൂ സിസ്റ്റംസ്, ടെക്നോപാര്‍ക്ക് തിരുവനന്തപുരം), മരുമക്കള്‍ ബിന്ദു (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, ന്യൂ ഡല്‍ഹി), ഡോ.കെ.പി.ബീന (ഗവ. എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), ചെറുമക്കള്‍ അഖിലേഷ് (Madras), നവനീത (St. Thomas School) എന്നിവരും ആണ്. ഇന്ന് മൊബൈല്‍ മോര്‍ച്ചറിയില്‍ കുളത്തൂര്‍ ഗവണ്മെന്‍റ്റ് എഞ്ജിനീയറിംഗ് കോളേജിന് സമീപം മണ്‍വിള, പരുത്തിക്കുന്ന് ലൈനില്‍ "വൃന്ദാവന്‍ വീട്ടില്‍" വയ്ക്കുന്നതും നാളെ 9.30 ന് ശവസംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കുന്നതുമാണ്. Phone: 0471 2594594
Wednesday, October 19, 2011
കരമനയാര്‍ മലിനമാകുന്നു; കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി
ഈ ഏഴ് ജലവിതരണ പദ്ധതികളും നദിയുടെ ഏതാനും കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് വരുന്നത്. അതിനാല്‍ മാലിന്യവ്യാപനം വേഗത്തില്‍ സാധ്യമാകുന്നു. മങ്കാട്ടുകടവ്, തൃക്കണ്ണാപുരം ഭാഗത്ത് ഹോട്ടലിലെയും ഇറച്ചിക്കടകളിലെയും മാലിന്യം വാഹനങ്ങളിലെത്തി ആറ്റില്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡരികിലെ വീടുകളില്‍ നിന്നുള്ള മലിനജലം റോഡിലെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത്. കുണ്ടമണ്‍കടവിലുള്‍പ്പെടെ പല സ്ഥലത്തും ഓട തുറക്കുന്നതും ആറ്റിലേക്കാണ്. കേരളത്തില്‍ അത്യന്തം മലിനീകരണ ഭീഷണി നേരിടുന്ന പ്രധാന ജലസ്രോതസ്സായി കരമനയാര്‍ മാറിയെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങളും സൂചിപ്പിക്കുന്നത്.
Courtesy: Mathrubhumi
Tuesday, October 18, 2011
തണ്ടപ്പേര് മാറ്റിക്കിട്ടാന്‍ കാലതാമസം
From:
Ms. P. Jalajakumari
D/o Padmavathy Amma
Sree Raghav, Perukavu
Peyad - PO, Thiruvananthapuram
Pin - 695573
To:
The Additional Tahsildar
Thaluk Office, Neyyattinkara
Thiruvananthapuram
Subject: Pending file No. K-4-34976/10 – My application to effect mutation of my property obtained in partition. – dated 4 november 2009.
Dear Sir:
I had applied for a change of Thandapper for 02 hectre 53 are 25 Sq metre of land in Block No.3 in Sy. Numbers 162/4 (2 Hectre, 15 Are 05 Sq Metre), (169/9 19 Are, 12 Sq Metre), 169/10 (19 Are, 04 Sq Metre) in Vilavoorkal village, Neyyattinkara Taluk on 4-11-2009.
I obtained the property vide Document number 1198 of 1971 of Malayinkil Sub-registrar’s Office. The copy of the document is appended to this letter.
There was a mistake in the Area of re-survey and hence a paraspara kaimatta adharam was made as document No. 2411 of 2000. A copy of the same is appended to this letter for ease of reference.
Both these documents were submitted along with my application.
A request was made at the Survey adalat to expedite the process and the file no. was JSA – 2625/09. A special sanction of the Survey Director was obtained and submitted on 25/1/2010.
The Taluk Surveyor Mr. Hemachandran had surveyed the property on January 2010 and the sketch has been prepared. As I understand, the file No. K-4-34976/10 of the K-Section, Additional Tahsildar, Neyyattinkara is still pending.
In short, the application has been pending for the last 2 years. The Director of Surveys and land records vide her order dated 28/9/2011 Vide letter number CA.Sy.No 30/2011 had directed that action be taken within 2 weeks. This has not happened. Instead, it seems, with the idea of delaying the matter and circumventing the order of the Director of Surveys, the Head Draftsman got the survey report edited to put in mistakes and then has forwarded the same back to the Surveyor for "correction". I fail to understand how the mistake was "discovered" after almost 2 years! Was the file gathering dust for 2 years and suddenly took life when there was an order of the Director of Surveys and mistakes incorporated? The applicant should not be penalised for mistakes of staff, deliberate or otherwise. If such mistakes happen, the person responsible should be checked for competence and appropriately dealt with.
It is requested that the authorities check the speed of disposal of applications made AFTER my application was made. This is a matter that should lead to appropriate departmental action AFTER disposal of my application.
The survey was conducted in January 2010.
I would humbly request your good self to effect the mutation that has been pending for the last 3 years and help me.
Yours faithfully,
Place: Trivandrum
Date : 15-10-2011
(P. Jalajakumari)
Copy to
1. Smt. K.B. Valsalakumari I.A.S
Director of Survey and Land Records
Vazhuthacaud, Trivandrum
2. Shri. M. Chandrasekharan Nair
Joint Director of Survey (I/C)
Collectorate, Thiruvananthapuram
3. The District Colletor
Collectorate, Kudapanakunnu, Trivandrum
To Read More>>>>>
Monday, July 04, 2011
ആക്ഷേപങ്ങളും അഭിപ്രായങ്ങളും
വില്ലേജ് ഓഫീസുകളിലെ അഴിമതിയെ ന്യായീകരിക്കുന്നില്ല
Monday, March 29, 2010
സര്‍ക്കാര്‍ കാര്യം മുറപോലെ
വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലായിട്ട് വര്‍ഷം കഴിഞ്ഞു. തദ്ദേശസ്വയംഭരണവകുപ്പ് എന്ന സൈറ്റില്‍ പലതും പുതുക്കുന്നതായി കാണാം. ഇപ്പോഴും തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണെന്ന് പഞ്ചായത്ത് വെബ്സൈറ്റ് പറയുന്നു. ഗ്രീന്‍കേരള എക്സ്പ്രസ് എത്രയോ എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു. വളരെ പ്രശംസനീയമായ പ്രവര്‍ത്തനവും സഹകരണവും ദൂര്‍ദര്‍ശന്റെ സഹകരണത്താല്‍ മലയാളികളുടെ മുന്നിലെത്തുന്നു. ഇതാണ് പഞ്ചായത്തിലെ അപ്ഡേറ്റുകളുടെ ഫീഡ്.
ഇന്ത്യന്‍ വികസനമാധ്യമ പരീക്ഷണങ്ങളില്‍ സുപ്രധാനമായ ഒരു കാല്‍വയ്പാണ് ഗ്രീന്‍ കേരള എക്സ്പ്രസ്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത് പ്രാദേശിക വികസനാനുഭവങ്ങളെ മാധ്യമ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഒരു പരിശ്രമം ആരംഭിച്ചിരുന്നു. വ്യത്യസ്ത വികസന മേഖലകളില്‍ പഞ്ചായത്തുകളുടെ നേട്ടങ്ങളും പൊതുമാതൃകകളും ചെറുദൃശ്യങ്ങളാക്കി ദൂരദര്‍ശനിലും മറ്റു സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്തിരുന്നു. ഇതുവഴി പ്രാദേശികാസൂത്രണ വികസനരംഗത്ത് ശ്രദ്ധേയമായ തദ്ദേശീയ മാതൃകകള്‍ ഉണ്ടെന്ന അറിവ് പൊതുവേ മറ്റു പഞ്ചായത്തുകള്‍ക്കും പ്രചോദനമേകി. മാധ്യമങ്ങള്‍ സാമൂഹിക ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിലാണ് കേരള ജനത. നമ്മുടെ നാട്ടിലെ ചെറുതെങ്കിലും ശക്തവും സുന്ദരവുമായ പരിശ്രമങ്ങള്‍ സമാഹരിക്കാനും അവയെ ശ്രദ്ധേയമായൊരു പ്ലാറ്റ്ഫോമിലെത്തിക്കുവാനുമുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഗ്രീന്‍ കേരള എക്സ്പ്രസ് രൂപമെടുക്കുന്നത്. വാണിജ്യ ടെലിവിഷന്റെ ശ്രദ്ധേയമായ റിയാലിറ്റിഷോ എന്ന പരിപാടിയുടെ അതേ രൂപഘടന തന്നെയാണ് വികസനോന്മുഖമായ ഗ്രീന്‍കേരളാ എക്സ്പ്രസ് എന്ന ഈ നവീന മധ്യമ പരീക്ഷണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തില്‍ പഞ്ചായത്ത് / മുനിസിപ്പാലിറ്റികള്‍ വികസിപ്പിച്ച വികസന മാതൃകള്‍ ലോകശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ഒരപൂര്‍വ്വ അവസരമാണിത്. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സി.ഡിറ്റും ദൂരദര്‍ശനും കിലയും ചേര്‍ന്നാണ് ഈ സംരംഭത്തിനു നേത്യത്വം നല്‍കുന്നത്. മാര്‍ച്ച് ഒന്നിന് ഗ്രീന്‍കേരളാ എക്സ്പ്രസ് ദുരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. വൈകിട്ട് 5.30 ന് ഭൂതല ചാനലിലും രാത്രി 8.30 ന് ഉപഗ്രഹചാനലിലുമാണ് സംപ്രേഷണം. സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞാലും ഇന്നു വരെ ഈ പ്രക്രിയയില്‍ പങ്കാളിത്തമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും. ഗ്രീന്‍ കേരളാ എക്സ്പ്രസ് കേരളത്തിലെ പഞ്ചായത്തുകളിലേയ്ക്ക് യാത്രയാരംഭിച്ചു കഴിഞ്ഞു.2005 മുതല്‍ ഒരു കര്‍ഷകനായ ഞാന്‍ മലയാളം ബ്ലോഗ് പ്രസിദ്ധീകരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. എന്റെ പഞ്ചായത്തിന്റെ വെബ്സൈറ്റ് കണ്ടപ്പോള്‍ എനിക്ക് ലജ്ജതോന്നുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് എന്റെ ഗ്രാമത്തിലെത്തുമ്പോള്‍ ദൂര്‍ദര്‍ശനില്‍ എനിക്കിതും കാണാന്‍ കഴിയുമോ?
Saturday, October 06, 2007
എന്റെ ഗ്രാമവാസികള്‍ക്കും ഇതറിയില്ല
മാവേലിനാട് ഒക്ടോബര്‍ 2007 - ഒരു എന്‍ടിവി പ്രസിദ്ധീകരണം
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് "മാവേലിനാട് എന്ന മാസികയിലൂടെ" വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
Wednesday, August 16, 2006
ഇന്ന് കര്‍ഷക ദിനം
Friday, July 14, 2006
ഞാന്‍ പഠിച്ച സ്കൂളും സമീപ പ്രദേശവും
ഞാന്‍ പഠിച്ച സ്കൂള്‍ AMHSS Thirumala യും പോസ്റ്റാഫീസ് പേയാടും ബ്രാഞ്ച് പോസ്റ്റാഫീസ് പെരുകാവും ആണ്. ഈ പടം കണ്ടിട്ട് ആരും ചോദിക്കരുതല്ലൊ എന്റെ സ്ഥലം ഏതാണ് എന്ന്. വിളവൂര്‍ക്കല്‍ എന്ന എന്റെ ഗ്രാമവും ഇതിനുള്ളില്‍തന്നെയുണ്ട്. ബൂലോഗകൂട്ടായ്‌മ എന്നെ എന്റെ ഊരും പേരും കാട്ടിത്തരാന്‍ പ്രാപ്തനാക്കിയില്ലെ. കൂടുതല്‍ സൂം ഇന്‍ ചെയ്യാന്‍ നോക്കിയിട്ട് കഴിയുന്നില്ല. അതെന്റെ അവിവേകം.
Sunday, April 02, 2006
ജീവനുള്ളതും പ്രകൃതിക്കിണങ്ങിയതുമായ കീടനാശിനികൾ
എന്തുകൊണ്ട് കൊക്കുകൾക്ക് ഈ ഗതികേട് വന്നു? കാരണം മറ്റൊന്നുമല്ല നെൽകൃഷി പാടെ നശിച്ചപ്പോൾ ആഹാരം തേടുവാൻ കൊക്കുകൾക്ക് മറ്റ് മാർഗമില്ലാതായി. നെൽപ്പാടങ്ങളിൽ ലഭ്യമായിരുന്ന ചെറു മത്സ്യങ്ങളായിരുന്നു ഇവയുടെ പ്രധാന ആഹാരം. നോൺ വെജിറ്റേറിയനായ ഇതിന്റെ വിസർജ്യവും മണ്ണിന് ആവശ്യമാണ്. കോഴികളെപ്പോലെ ഇവയ്ക്ക് ചികഞ്ഞ് തിന്നുവാനറിയില്ല. ആദ്യം എന്നോട് അടുപ്പമില്ലതിരുന്ന ഇവ പശുക്കളെ പുല്ലുതിന്നുവാൻ പുരയിടത്തിൽ കെട്ടിയാൽ ചുറ്റിലും വന്ന് കാവലിരുന്ന് കിട്ടുന്ന കീടങ്ങളെ ഭക്ഷിക്കുമായിരുന്നു. പശുവിന്റെ ശരീരത്തിൽ വന്നിരിക്കുന്ന കീടങ്ങളെപ്പോലും പിടിച്ചു തിന്നും. അങ്ങിനെയാണ് ഇവ എന്നെ പരിചയപ്പെടുന്നത്. എന്നോടൊപ്പം മറ്റാരെയെങ്കിലും കണ്ടാൽ കൊക്കുകൾ പറന്നുകളയും. കൃത്യമായി ഞാൻ ഒരേ സമയത്താണ് ടാപ്പിംഗ് ആരംഭിക്കുന്നത്` എങ്കിൽ ഇവയും എന്നോടൊപ്പം കാണും. ഒരുദിവസം അൽപ്പം നേരത്തെ ടാപ്പിംഗ് തുടങ്ങിയാൽ ഇവ കൃത്യ സമയത്തേ വരുകയുള്ളു. ഒരുദിവസം മുടങ്ങിയാൽ അടുത്തദിവസം വരുകയുമില്ല. എനിക്ക് പക്ഷിപ്പനി വരും അതുകൊണ്ട് ഇവയെ കൊല്ലാൻ പറഞ്ഞാൽ ഞാനത് അനുസരിക്കാൻ തയ്യാറല്ല. കീടനാശിനികൾ ഉപയോഗിക്കാത്ത എന്റെ പുരയിടത്തിൽ നിന്നും കിട്ടുന്ന ഭക്ഷണം അവയുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കും. തെറ്റായ രീതിയിൽ എന്റെ കൈ അനങ്ങിയാലും ഇവ ഭയപ്പെടുന്നു. കാരണം മനുഷ്യരെ ഇതിന് ഭയമാണ് എന്നതുതന്നെ.






