എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Friday, February 10, 2006
കുടുംബ ആരോഗ്യ ഇൻഷുറൻസ്
കുടുംബ ആരോഗ്യ ഇൻഷുറൻസ് എന്ന വളരെ ആകർഷകമായി തോന്നുന്ന ഒരു പദ്ധതി (PDF file)ആരംഭിച്ചിരിക്കുന്നു. ഇതിന്റെ നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും ഒന്നെത്തിനോക്കുന്നത് നല്ലതായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് 2006-2007 ലെ വികസനപദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുവാനുള്ള എന്റെ ഗ്രാമസഭയായിരുന്നു. വളരെ നാളുകൾക്കുശേഷം ധാരാളം വനിതകളെ അവിടെ കാണുവാൻ കഴിഞ്ഞു. കാരണം 33 രൂപ നൽകി തന്റെ കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വന്നവരായിരുന്നു. പുരുഷന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഓരോ വാർഡിൽനിന്നും 195 പേർക്കാണ് ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുക. പാവങ്ങൾക്കറിയില്ലല്ലോ ഇതിന്റെ പിന്നിലുള്ള ചതിക്കുഴി. എന്തിനേയും ഞാൻ വിമർശിക്കുന്നുവെന്നു കാണാതെ ദോഷവശങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നത് നല്ലതായിരിക്കും.
ഇപ്പോൾ ഇത് ഇൻഷുറൻസ് കമ്പനികൾക്ക് ഈ പദ്ധതി വളരെ ആകർഷകമായി തോന്നിയേക്കാം. കാരണം ഒരു വാർഡിലെ 195 കുടുമ്പങ്ങൾക്കുവേണ്ടികിട്ടുന്ന തുകയുടെ ചെറിയൊരംശം മാത്രമേ കോമ്പൻസേഷനായി ആശുപത്രികൾക്ക് കൊടുക്കേണ്ടിവരുകയുള്ളു. എന്നാൽ വർധിച്ചുവരുന്ന മലിനീകരണം രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കും എന്നത് ഇതിന്റെ യഥാർത്ഥ നേട്ടം ആർക്കായിരിക്കും എന്ന് വിരൽ ചൂണ്ടുന്നു. എൻഡോസൾഫാൻ, കാർബോഫുറാൻ, മാലത്തിയോൺ, ബ്രോമാഡിയോലോൺ, എഥിഫോൺ മുതലായ വിഷങ്ങൾ പരിമിതമായ തോതിൽ മണ്ണിലിട്ട് പലതുള്ളി വെരുവെള്ളം എന്ന മാർഗത്തിലൂടെ വരും കാലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുവാൻ കഴിയുന്നത്. ഇത്തരം വിഷങ്ങളിൽനിന്നും ഏറ്റവും കൂടുതൽ രോഗികൾ ഇടത്തരവും, സമ്പന്നവർഗങ്ങളിലും നിന്നാണെന്ന് പല സർവേ ഫലങ്ങളും സക്ഷ്യം വഹിക്കുന്നു.
കാർഷികമേഖലയിൽ വരാൻ പോകുന്ന മറ്റ് ഭീഷണികൾ വേറെയും. Wal-Mart and Monsanto on Indo-U.S. Agriculture Initiative board എന്ന പേജിൽനിന്നും മനസിലാകുന്നത് എന്താണ്? ഇത്രയും ജനസാന്ദ്രതയുള്ള ഭാരതത്തിൽ വേണമോ കാർഷികഗവേഷണങ്ങൾ ഇത്തരം വിഷനിർമതാക്കളുമായി കൂട്ടുകെട്ടുണ്ടാക്കി ചെയ്യുവാൻ പോകുന്നത് എന്നുള്ളതാണ്. അമേരിക്കയിൽ ധാരാളം കൃഷിഭൂമിയുള്ളപ്പോൾ ഇവിടുള്ള ജൈവസമ്പത്ത് ഊറ്റുകമാത്രമാണ് ലക്ഷ്യം.ഇപ്പോൾ ഏകദേശം മനസിലായിക്കാണുമല്ലോ ആരോഗ്യ ഇൻഷുറൻസുകൊണ്ടുള്ള നേട്ടം ആർക്കാണ് എന്ന്. പാറ്റെന്റിന്റെ പിൻബലത്തിൽ വിൽക്കപ്പെടുന്ന മരുന്നുകളുടെ ഉപഭോഗം വർദ്ധിച്ചാൽ നേട്ടം ആർക്കാണ്?
ഫെബ്രുവരി 14 -ന് മാതൃഭൂമി ദിനപത്രത്തിലെ അമേരിക്കൻ ചെലവിൽ ഇന്ത്യൻ കർഷിക ഗവേഷണം എന്ന ലേഖനം വളരെ ശ്രദ്ധേയമാണ്.
ചെറുകിട കർഷകർ ലോകമെമ്പാടും അവശരാണ് എന്ന് Saving Small Farmers പേജ് കാണുമ്പോഴെങ്കിലും മനസിലാകുമോ? അമേരിക്കയിലെയും ചെറുകിടകർഷകർ പ്രശ്നങ്ങൾക്ക് നടുവിൽ തന്നെയാണ്.
Subscribe to:
Post Comments (Atom)
4 comments:
ചന്ദ്രേട്ടാ, ഇൻഷുറൻസ് പദ്ധതിയും കീടനാശിനിക്കമ്പനികളും തമ്മിൽ ബന്ധമുണ്ടോ?
ഇൻഷുറൻസ് വന്നാലും ഇല്ലേലും കീടനാശിനിക്കാരുടെ പരിപാടികൾ അങ്ങനെതന്നെ തുടർന്നുകൊണ്ടേയിരിക്കില്ലേ?
മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നുണ്ടേൽ ഗതികെട്ട സർക്കാർ ആശുപത്രികളിൽ പോകുന്നതിനു പകരം നല്ല സൌകര്യങ്ങളുള്ള പ്രൈവറ്റ് ആശുപത്രികളിൽ പോയി ചികിത്സിച്ചു കൂടേ?
(ഈ സ്കീമിനെ കുറിച്ച് എനിക്ക് ശരിക്കറിയില്ല, എന്നാലും മെഡിക്കൽ ഇൻഷുറൻസ് സ്കീമുകൾ പൊതുവിൽ നല്ലതാണെന്നാണെന്റെ അഭിപ്രായം)
കലേഷ്][kalesh] : ഇൻഷുറൻസ് പദ്ധതിയും കീടനാശിനിക്കമ്പനികളും തമ്മിൽ മാത്രമല്ല മരുന്നുകമ്പനികളുമായും ബന്ധമുള്ളതായി കാണുവാൻ കഴിയും. ആരോഗ്യ സംരക്ഷണത്തിന് ഗുണനിലവാരമുള്ള ആഹാരം, ശുദ്ധവായു, ശുചിത്വവും ഗുണനിലവാരമുള്ള ജലം മുതലായവ ആവശ്യമാണ്. സാധാരണ അരിവാങ്ങിയാൽ അതിലെ പെസ്റ്റിസൈഡിന്റെ അലെർജി എന്റെ ഭാര്യയെ തുമ്മലും, ശ്വാസംമുട്ടലും മറ്റുമായി നല്ലൊരു തുക ചിലവാക്കേണ്ടിവരുന്നു. അതിനാൽ ആരെങ്കിലും വെള്ളത്തിൽ കഴുകിയശേഷമേ എന്റെ ഭാര്യക്ക് അത് കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളു. കേടുവന്ന അരി സ്കൂളിൽ വിതരണം ചെയ്തത് പരിശോധിച്ചപ്പോൾ അനുവദനീയമായതോതിലും താഴെ മാത്രമേ പെസ്റ്റിസൈഡ് അടങ്ങിയിട്ടുള്ളു എന്നാണ് ഫലം. ഇന്ന് പല കർഷകരും സ്വന്തം ആവശ്യത്തിന് ജൈവകൃഷിയും വിപണനത്തിന് രാസവസ്തുക്കളും പെസ്റ്റിസൈടും ഉപയോഗിച്ച് കൃഷിചെയ്യുന്നതായിട്ടാണ് അറിയുവാൻ കഴിഞ്ഞത്. ഇൻഷുറൻസ് പരിരക്ഷ നല്ലതുതന്നെ പക്ഷെ എല്ലാപേരെയും രോഗികളാക്കി കുറച്ചുപേർക്കുമാത്രം പരിരക്ഷതരുന്നത് എന്തിനാണ്?
ഒരു ചെറിയ കഥ പറയാം. ഒരിക്കല്‍ എന്റെ സഹോദരിക്കു നല്ല തലവേദന വന്നു. ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോ ഡോക്ടര്‍ പറഞ്ഞു സ്കാന്‍ ചെയ്യണമെന്നു. അതിനു ചിലവു മൂവായിരത്തഞ്ഞൂറ് രൂപ. അതിന്റെ അടുത്ത മാസം എന്റെ ചേട്ടന്റെ മുതുകത്ത് ഒരു കുരു പോലെ വന്നു. അതിന്റെ ഓപ്പറേഷനു ചിലവു പതിനയ്യായിരം രൂപ. രണ്ട് മാസത്തില്‍ ആശുപത്രിച്ചിലവു ഇരുപതിനായിരത്തിനടുത്ത്. താങ്ങാവുന്നതിലധികമായിരുന്നതു കാരണം, എന്റെ വല്യപ്പന്റെ മകന്‍ പറഞ്ഞതനുസരിച്ചു ഞങ്ങള്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തു. അതിനു ചിലവു വന്നതു അഞ്ചു പേര്‍ക്കും കൂടി 1600 രൂപ. നാലു മാസം കഴിഞ്ഞു എനിക്കു ബ്രോന്‍കയറ്റിസ്സ്. അതിനു ആശുപത്രിയില്‍ പോയപ്പൊള്‍ ചിലവായതു രണ്ടായിരത്തഞ്ഞൂറ് രൂപ. അതു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞപ്പോ എന്റെ അമ്മച്ചിക്കു കാന്‍സര്‍ ഡയഗനോസ്സ് ചെയ്തു. അതിനു ഒരു വര്‍ഷം ചിലവ് വന്നിരുന്നതു ഒരു ലക്ഷം അടുത്തു. ഞങ്ങള്‍ അന്നു ഇന്‍ഷുറന്‍സ്സ് എടുത്തതു കൊണ്ട് എന്റെയും അമ്മചിയ്ടെയും ചികിത്സക്കു യാതൊരു ചിലവും വന്നില്ല. ഒരു ലക്ഷം രൂപക്കടുത്തുള്ള ചിലവു ആയിരത്തി അഞ്ഞൂറില്‍ ഒതുങ്ങി. ഇത്രയും വിലകൂടിയ ചികിത്സക്ക് ഇന്‍ഷുറന്‍സ്സ് എടുത്തതുകൊണ്ട് ചിലവു താങ്ങാന്‍ പറ്റിയതിനാലും, നേരത്തേ രോഗം കണ്ടുപിടിച്ചതിനാലും എന്റെ അമ്മച്ചിക്കു ഇപ്പോള്‍ പരിപൂര്‍ണമായും സുഖമായി.
ഇന്‍ഷുറന്‍സ്സ് കൊംമ്പിനികളുടെ അത്രയും ലാഭം ഉണ്ടക്കുന്ന ബിസ്സിനസ്സുകള്‍ വളരെ വിരളമാണു. പക്ഷെ ഇന്‍ഷുറന്‍സ്സ് എടുത്തു എന്ന ഒറ്റക്കരണം കൊണ്ട് രക്ഷ പെടുന്ന കുടുംബങ്ങള്‍ എത്രയോ അധികം.
പിന്നെ താങ്കള്‍ ഈ കൊമെന്റിനു തൊട്ട് മുകളില്‍ “ഇൻഷുറൻസ് പദ്ധതിയും കീടനാശിനിക്കമ്പനികളും തമ്മിൽ മാത്രമല്ല മരുന്നുകമ്പനികളുമായും ബന്ധമുള്ളതായി കാണുവാൻ കഴിയും.“ എന്നു പറഞ്ഞിരിക്കുന്നതു എന്തിനെ ആധാരമാക്കിയാണു? അതു ഒരു തോന്നലാണോ അതോ കയ്യില്‍ തെളിവു വല്ലതും ഉണ്ടോ?
ടോം: താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.
"ഇന്‍ഷുറന്‍സ്സ് കൊംമ്പിനികളുടെ അത്രയും ലാഭം ഉണ്ടക്കുന്ന ബിസ്സിനസ്സുകള്‍ വളരെ വിരളമാണു"
എന്നാൽ ഇതേ ഇൻഷുറൻസ് കമ്പനികൾക്ക് ഏറ്റവുമധികം കോമ്പൻസേഷൻ കൊടുക്കേണ്ടിവരുന്നതും നഷ്ടത്തിലാക്കുന്നതും സമ്പന്നർ നഷ്ടപരിഹാരം കുറഞ്ഞുപോയിയെന്നുകാട്ടി കോടതിയിലൂടെ വൻ തുകകൾ നേടിയെടുക്കുമ്പോഴാണ്.
"ഒരു ലക്ഷം രൂപക്കടുത്തുള്ള ചിലവു ആയിരത്തി അഞ്ഞൂറില്‍ ഒതുങ്ങി." ഇൻഷുർ ചെയ്തിരുന്നതുകണ്ടുതന്നെയാണ് അതു സാധിച്ചത്. എന്നാൽ പത്രങ്ങളിലൂടെ ദിവസവും കാണുന്ന ചികിത്സയ്ക്ക് വേണ്ടിവരുന്ന ചെലവിനായി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ഈ ഇൻസുറൻസ് കവറേജിന്റെ പരിധിക്ക് വളരെ മുകളിലാണ്. എന്റെ കഴിവില്ലായ്മ കണക്കുകൾ നിരത്തുന്നതിൽ പരാജയപ്പെടുന്നു. എങ്കിലും ഒരുകാര്യം സൂചിപ്പിക്കാം ഓരോ വർഷവും മാരകമായ രോഗങ്ങളുടെ എണ്ണം കൂടുന്നുവെന്ന സർവേ റിപ്പോർട്ട് പല വെബ് പേജുകളിലും ലഭ്യമാണ്.
"ബ്രോന്‍കയറ്റിസ്സ്,കാന്‍സര്‍ " മുതലായ രോഗങ്ങൾക്ക് കാരണമെന്തെന്ന് ആരെങ്കിലും പറയുമോ? ശരീരത്തിലെ രക്തത്തിലടങ്ങിയിരിക്കുന്ന കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതലായാൽ എന്താണ് സംഭവിക്കുക? ഫുഡ് പോയിസണിങ്ങിന് കാരണമെന്താണ്? ഇതിനുത്തരം കിട്ടിയാൽ കീടനാശിനികളും മരുന്നുകമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവും കിട്ടും.
Post a Comment