Thursday, May 31, 2012

TMACT വിളവെടുപ്പ് 2012 ജൂണ്‍ 1 ന് നടന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന ഡോ. തോമസ് വര്‍ഗീസ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റ് പ്ലാന്റിന് (TMACP) സമീപം. ജൂണ്‍ പതിനഞ്ചിനാണ് വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്ലാന്റിന് സമീപം എലികള്‍ വിളവെടുപ്പ് നടത്തി കമ്പോസ്റ്റ് തയ്യാറായി എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാരെയും, പഞ്ചായത്ത് പ്രസിഡന്റുമാരെയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും ജൂണ്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് വിളവെടുപ്പില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചിരുന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പെരുകാവ്  ഡിവിഷന് മെമ്പര്‍ കെ.ജയകുമാര്‍ വിളവെടുപ്പ് ഉത്ഘാടനം ചെയ്യുന്നു. മലയിന്‍കീഴ് കൃഷിഭവന്‍ കൃഷിഓഫീസര്‍ നിര്‍മ്മല സി ജോര്‍ജ്, കൃഷി അസിസ്റ്റന്റ് ബിന എന്നിവരെയും ചിത്രത്തില്‍ കാണാം.



മേല്‍ നടപടികള്‍ ഉണ്ടാവേണ്ടത് ബ്ലോക്ക് മെമ്പറുടെ ഭാഗത്തുനിന്നാണ്. ഏപ്രില്‍ ലക്കം ഹരിതഭൂമി മാഗസീന്‍ ഞാന്‍ ശ്രീ കെ.ജയകുമാറിന് നല്‍കിയിട്ടുണ്ട്. ഓലയുടെ ഏറിയ പങ്കും കമ്പോസ്റ്റ് ആയി മാറിയെങ്കിലും ചെറിയൊരു ഭാഗം ഈര്‍ക്കിലും പച്ച മടലും കമ്പോസ്റ്റായില്ല. ധാരാളം കുണ്ടളപ്പുഴുക്കള്‍ കാണാന്‍ കഴിഞ്ഞു. അതിന് പരിഹാരമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍നിന്ന് കിട്ടുന്ന ബാക്ടീരിയ കള്‍ച്ചര്‍ ഇടയില്‍ സ്പ്രേ ചെയ്താല്‍ കുണ്ടളപ്പുഴുവിന്റെ ശല്യം ഒഴിവാക്കുവാന്‍ കഴിയും എന്ന നിര്‍ദ്ദേശം കൃഷി ഓഫീസറില്‍ നിന്ന് ലഭിച്ചു.
കൃഷി ഓഫീസറുടെ മകന് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചതില്‍ നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ കമ്പോസ്റ്റ് പ്ലാന്റ് കിട്ടിയതാണ് ഉള്‍പ്പെടുത്തിയത് എന്നും പറയുകയുണ്ടായി.
പ്ലാന്റിലെ താപം കുറഞ്ഞതിനാലാണ് ഇപ്രകാരം കുണ്ടളപ്പുഴുവും മറ്റും ഉണ്ടാകുന്നതെന്നും അല്പക്കൂടെ നേരത്തെ വിളവെടുപ്പ് നടത്തിയാല്‍ അത് ഒഴിവാക്കാം എന്നുമാണ് ഡോ. ഫ്രാന്‍സിസ് സേവ്യര്‍ അഭിപ്രായപ്പെടുന്നത്.
 അഞ്ച് കട്ടകള്‍ മാറ്റി വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ നാല് ദിവസം വൈകി. അടുത്ത സംസ്കരണ പ്രക്രിയ ഉടന്‍ ആരംഭിക്കുന്നു.
 ഏകദേശം അര ടണ്ണോളം കമ്പോസ്റ്റ് സംഭരിച്ചു. ഉണ്ടായിരുന്ന കുണ്ടളപ്പുഴുക്കളെ കാക്കകള്‍ക്ക് ഭക്ഷണമായി നല്‍കി.

2 comments:

FX said...

വള വിള വളരെ വളർച്ച നേടിയ അഭിമാനകരമായ നിമിഷം..ശ്രീ ചന്ദ്രശേഖരൻ നായരേ പ്പോലെയുള്ള കർഷകരുടെ രാജ്യസ്നേഹത്തിനു മുൻപിൽ ബഹുമാനപൂർവം ശിരസ്സു നമിക്കുന്നു...നാടിനനുയോജ്യമായ ഒരു വള വിളക്കു സാക്ഷികളാകാൻ വന്ന അഗ്രി.ഓഫീസർമാർക്കും,വാർഡു ജനപ്രതിനിധിക്കും അഭിനന്ദനങ്ങൾ..

navas p s said...

ഉത്തരാവധിത്വപ്പെട്ടവര്‍ പരമാവധി ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും, വാര്‍ഡുകള്‍ തൊരു സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ എന്നാശിച്ചു പോകുന്നു. അഭിനന്ദനങ്ങള്‍ നായര്‍ സര്‍.