എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Sunday, January 01, 2006
ഗ്രാമസഭ ജനുവരി 2006
ഒരു റിപ്പോർട്ട്:ഒന്നാം വാർഡായ കുണ്ടമൺഭാഗം വാർഡിലെ ഗ്രാമസഭ പത്തുമണിയെന്ന് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും 10.45 ന് ആരംഭിച്ചു. പങ്കെടുത്ത അംഗങ്ങൾ കുറവായിരുന്നെങ്കിലും ഒപ്പിടാൻ മറ്റുപക്ല വാർഡ് മെമ്പറന്മാരും ഉണ്ടായിരുന്നു. ക്വാറം എത്രയായിരിക്കണമെന്ന കാര്യത്തിൽ എനിക്ക് അറിയില്ല. വാർഡ് മെംബർ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വൈസ് പ്രസിഡന്റ് കുമാരനെ ക്ഷണിച്ചു. വാർഡ് മെംബർ അല്ലെ അദ്ധ്യക്ഷന്റെ സ്ഥാനം വഹിക്കേണ്ടത് എന്ന സംശയത്തിന് അവിടെ സന്നിഹിതനായിരുന്ന പ്രസിഡന്റ് അതിൽ തെറ്റില്ല്അ എന്ന് വിശദീകരിക്കുകയുണ്ടായി. ആദ്യമായി വാർഡ്‌മെംബർ സ്വാഗതം പറഞ്ഞു. സ്വാഗതപ്രസംഗത്തിൽ ഗ്രാമസഭ ആനുകൂല്യവിതരണത്തിന്റെ സഭയല്ലയെന്നും ഇത് വാർഡിന്റെ വികസനകാര്യങ്ങളിൽ ചർച്ചചെയ്യുവാനുള്ള വേദിയാണ് എന്നും പറയുകയുണ്ടായി(ഇതെന്റെ ഒരു പ്രധാന പരാതിയായിരുന്നു). അതിനുശേഷം പ്രസിഡ്ന്റ് ശ്രീനിവാസൻ ഉദ്‌ഘാടനം നിർവഹിച്ചു.
മുൻ വാർഡ് മെമ്പറും ഇപ്പോഴത്തെ ബ്ലോക്ക് മെമ്പറുമായ ശകുന്തളകുമാരി, മറ്റ് വാർഡ്‌കളിലെ മെമ്പർമാരായ വിജയലക്ഷ്മി മുരളി സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞവർഷം 71 ലക്ഷം രൂപ അനുവദിച്ചതിൽ കുറച്ച് ബാക്കി സങ്കേതികകാരണങ്ങളാൽ കിട്ടിയിട്ടില്ലയെന്നും, കിട്ടിയതിൽ 34,25,000 രൂപ ചെലവായിയെന്നും പറയുകയുണ്ടായി. പഞ്ചായത്ത് ഉദ്യോഗസ്ഥനായ ജയചന്ദ്രൻ പദ്ധതിയുടെ അവതരണം വളരെ ചുരുക്കി അവതരിപ്പിച്ചു. അംഗങ്ങൾക്ക് പറയുവാൻ അവസരം ലഭിച്ചപ്പോൾ ആദ്യമായി എനിക്ക് പറയുവാനുള്ളത് വ്യക്തിപരമായ ഒരു ആനുകൂല്യവും എനിക്ക് വേണ്ടയെന്നും വാർഡിന്റെ പുരോഗതിയിൽ പങ്കാളിയാവുകയാണ് എന്റെ ലക്ഷ്യമെന്നും കഴിഞ്ഞ പഞ്ചായത്തിന്റെ അവസാന ഗ്രാമസഭയിൽ അവതരിപ്പിച്ച കുളത്തിന്റെ കാര്യം ഞാൻ പറയുവാൻ ആഗ്രഹിക്കുന്നില്ലയെന്നും ഈ വാർഡിൽ വരുന്ന രണ്ട് കിണറുകൾ ശ്ദ്ധീകരിച്ച് അതിലെ വെള്ളം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ കൊടുത്ത് കുടിക്കുവാൻ യോഗ്യമാണോ എന്ന് കിണറിന് സമീപം പ്രദർശിപ്പിക്കണമെന്നും പറയുകയുണ്ടായി. അതിനുകാരണമായി അവതരിപ്പിച്ചത് പശുവിൽപാൽ സംഘങ്ങളിൽ നൽകിയാൽ കിട്ടുന്നത് 10.50.ഉം ഒരുകുപ്പിവെള്ളത്തിന് 12 രൂപയും ആണ് എന്നും അതിനാൽ ഗ്രാമവാസികൾക്ക് ശുദ്ധജല കിണറുകളിൽ ലഭ്യമാകണമെന്നും ഈ കിണറുകൾ സ്ഥിതിചെയ്യുന്ന സ്ഥലം വ്യക്തികൾ പഞ്ചായത്തിന് ദാനമായിനൽകിയതാണ് എന്നും അത് സംരക്ഷിക്കുവാനുള്ള ചുമതല പഞ്ചായത്തിനുണ്ടെന്നും ഉള്ളതുകൊണ്ടുമാണ്.അടുത്തതായി മറ്റൊരംഗം കമലമ്മ പൈപ്പിലെ ജല കുടിക്കുവാൻ യോഗ്യമല്ല എന്ന് അവതരിപ്പിക്കുകയുണ്ടായി. മറ്റുചില വ്യക്തിപരമായ ആവശ്യങ്ങൾക്ക് അദ്ധ്യക്ഷൻ ഉചിതമായ മറുപടിയും നൽകി.കിണറുകൾ ശുദ്ധീകരിക്കാമെന്നും പൈപ്പുവെള്ളത്തിന്റെ സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കാമെന്നും പറയുകയുണ്ടായി.ജനപങ്കാളിത്തം കുറവായിരുന്നുയെങ്കിലും ഒരു ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങളിലേക്ക് വിരൾ ചൂണ്ടുന്നതായി കാണുവാൻ കഴിഞ്ഞു 10.30 ന് സഭ പിരിഞ്ഞു.
"ഇതൊരേകദേശ രൂപമാണ്"
Subscribe to:
Post Comments (Atom)
No comments:
Post a Comment