
എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Saturday, January 07, 2006
എലിവിഷത്തെപ്പറ്റി ചില ടെലഫോൺ സംഭാഷണങ്ങൾ
പലരുമായി ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കിട്ടിയത് മൂന്നുപേരെ.
1. പള്ളിച്ചൽ എ.ഡി.എ മിനിയുമായി. ഈ വിഷം എലിയിലൂടെ ഭൂമിയിലെത്തുമെന്നും അവിടെനിന്നും അവസാനമെത്തുന്നത് മനുഷ്യനിലാണെന്നും അത് പലരോഗങ്ങൾക്കും കാരണമാകും എന്നവെളിപ്പെടുത്തലിന് കിട്ടിയ മറുപടി ഈ വിഷപ്രയോഗത്തിന് മുകളിൽ നിന്ന് സർക്കുലർ വന്നതാണെന്നും അതിനാൽ ഞങ്ങൾക്കൊന്നും ചെയ്യുവാൻ കഴിയുകയില്ല എന്നുമാണ്. അപ്പോൾ ഞാൻ പറഞ്ഞത് മുകളിൽ നിന്നു വന്നതുപോലെ മുകളിലോട്ടും ചന്ദ്രശേഖരൻ നായർക്ക് ഇത് ഉപയോഗിക്കുന്നതിനോട് എതിർപ്പുണ്ടെന്നും അറിയിക്കണമെന്നാണ്. എന്തുവിലകൊടുത്തും ഒറ്റക്കാണെങ്കിലും ഞാനിതിനെ എതിർക്കും എന്ന മുന്നറിയിപ്പും നൽകി.
2. പ്ലാന്റ് പ്രൊട്ടെക്ഷന്റെ ഡോ.പി.കെ.ബാബു വായിരുന്നു അടുത്തതായി കിട്ടിയത്. ഈ വിഷത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് അറിയാമായിരുന്ന അദ്ദേഹം ഇത് ഒരു കേന്ദ്ര സർക്കാർ നിർദ്ദേശമായതുകൊണ്ട് സംസ്ഥാന സർക്കാരിനേ എന്തെങ്കിലും ചെയ്യുവാൻ കഴിയൂ എന്ന് വെളിപ്പെടുത്തുകയുണ്ടായി.
3. പി.എ.ഒ ശിവപ്രസാദ് എലിവിഷത്തെപ്പറ്റി സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന് സംസാരിക്കാൻ സമയമില്ല എന്നായി മറുപടി. അപ്പോൾ ആ കസേരപ്പുറത്തിരിക്കുന്നത് ശമ്പളം വാങ്ങാൻ വേണ്ടിമാത്രമാണോ എന്ന സംശയത്തിണ് ചന്ദ്രശേഖരൻ നായരല്ലല്ലോ ശമ്പളം തരുന്നത് എന്നായി മറുപടി. എല്ലാപേരും ശമ്പളം വാങ്ങുവാനാണ് ജോലിചെയ്യുന്നത് എന്നൊരഭിപ്രായവും. താങ്കളെപ്പോലെയുള്ളവരെയാണ് ഖെരാവോ ചെയ്യേണ്ടത്. അതിനിടയിൽ പോടാ ജോലിനോക്കി എന്നു പറയുമ്പോലെ തോന്നി. അപ്പോഴെനിക്ക് പറയേണ്ടിവന്നു എനിക്ക് 57 വയസ്സ് പ്രായമുണ്ട് എന്ന്. സംസാരത്തിന്റെ സ്വരം മാറുകയും വെങ്ങാനൂരും, കാർഷിക കോളേജിന്റെ നാലുവശവും പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്ന വിഷങ്ങളേക്കാൾ ഇത് വീര്യം കുറഞ്ഞതാണെന്നും എലി നശീകരണത്തിന് ഇത് നല്ലതാണെന്നും ബാലരാമപുരത്തു നടന്ന സെമിനാറിൽ 3000 ത്തിലധികം പേർ രജിസ്റ്റർ ചെയ്ത് ഈ വിഷം വാങ്ങിക്കൊണ്ട് പോയി യെന്നുമാണ്. ഞാൻ അദ്ദേഹത്തെ വിളിച്ചത് വിഷത്തിന്റെ പേരെന്തെന്നറിയുവാനും അതിലെ കെമിക്കലിന്റെ പേരറിയുവാനുമായിരുന്നു. അതിന് കിട്ടിയ മറുപടി പേര് അദ്ദേഹത്തിന് അറിയില്ലയെന്നും വിഷം കൃഷിഭവനിൽ കൊടുത്തിട്ടുണ്ട് അവിടെ ചോദിച്ചാൽ പറഞ്ഞു തരും. ഇത്രയും മാരകമായ വിഷം അദ്ദേഹം പേരുപോലും അന്യേഷിക്കാതെയാണോ കീഴുദ്യോഗസ്ഥരോട് വിതരണം ചെയ്യുവാൻ കൽപിക്കുന്നത്. ഇത്തരം വിഷങ്ങൾ മണ്ണിനെ കൊല്ലുമെന്നും മനുഷ്യനെ രോഗിയാക്കും എന്നു പറഞ്ഞപ്പോൾ അമേരിക്കയും യൂറോപ്യൻ യൂണീയനും ഇടുന്നതിനെക്കാൾ വളരെ കുറച്ചുമാത്രമേ നമ്മൾ രാസവളം ഉപയോഗിക്കുന്നുള്ളുവെന്നാണ്. അപ്പോൾ എനിക്ക് പറയേണ്ടിവന്നു അതുകൊണ്ടുതന്നെയാണ് അവിടെ സോയിൽ ഡിഗ്ര്ഡേഷൻ ക്രമാതീതമായി വർദ്ധിക്കുന്നത് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് സോയിൽ ഡിഗ്രഡേഷന്റെ കണക്കുകൾ എന്നേക്കാൾ അദ്ദേഹത്തിന് അറിയാമെന്നാണ്. ഇത്രയും അറിവുള്ള വ്യക്തി അറിഞ്ഞുകൊണ്ട് വിതരണം ചെയ്യുന്ന വിഷത്തെപ്പറ്റി പഠിക്കുവാൻ ലോക മൽഅയാളികളുടെ സഹായം തേടേണ്ടി വന്നുവെന്നതാണ് വാസ്തവം. നിങ്ങൾക്ക് വേണ്ടെങ്കിൽ വാങ്ങണ്ട എന്നായി അടുത്ത നിർദ്ദേശം. ഞാൻ പറഞ്ഞു മറ്റുള്ളവർ വാങ്ങുന്നതിൽ ദുഃഖമുള്ളതുകൊണ്ട് ഇത് തടയണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൃഷിഭവനുകളുടെ പൂർണ നിയന്ത്രണം പഞ്ചായത്തിനാണ് നിങ്ങൾ പോയി പ്രസിഡ്ന്റിനോട് പറയുക എന്നായി. ഞാൻ പറഞ്ഞു അത്രയും വിവരം പ്രസിഡന്റിനുണ്ടെങ്കിൽ ഞാൻ പറയേണ്ടകാര്യമില്ലല്ലോ.
ഓർമയിൽനിന്ന് ചികഞ്ഞെടുത്തതുകാരണം പലതും വിട്ടുപോയിട്ടുണ്ടാവാം. സാർ എന്നെപ്പറ്റി ഇന്റർനെറ്റിൽ ഒന്നു പരിശോധിക്കുക എന്നു പറഞ്ഞപ്പോൾ വീട്ടിൽ എനിക്ക് കമ്പ്യൂട്ടർ ഇല്ല എന്നായി മറുപടി. ഓഫീസിൽ ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ഉണ്ട് എന്ന മറുപടി കിട്ടി. Brown bast/TPD എന്ന വാക് ഏതെങ്കിലും ഒരു സെർച്ച് എഞ്ചിനിൽ ഒന്നു സെർച്ചുചെയ്താൽ എന്നെപ്പറ്റി
ധാരാളം വിവരങ്ങൾ കിട്ടുമെന്നും അറിയിച്ചു. എന്തായാലും എവിടെയെങ്കിലും വരുമ്പോൾ നേരിൽ കാണാം എന്ന സോപ്പിട്ടൊഴിവാക്കലും കിട്ടി.
Subscribe to:
Post Comments (Atom)
17 comments:
കേരളീയരെ മലയാളികളെ ബ്ലോഗ്4കമെന്റുകാരെ ഈ പേജൊന്നു കാണുക.
ചന്ദ്രേട്ടാ, നമസ്കാരം. ഞാനിന്നു തന്നെ വീട്ടില്‍ അറിയിക്കുന്നുണ്ട്. -സു-
ചന്ദ്രേട്ടാ,
സർക്കാരു കാര്യം മുറപോലെ എന്നു പറയുന്നതിതുകൊണ്ടാ.
എലിവിഷം വച്ചതുകൊണ്ട് ഒരു നാട്ടിലും എലി നശിച്ച ചരിത്രമില്ല. കാരണം ഒരെലി വിഷം തിന്നു ചാകുംപ്പോഴേക്ക് 9 എലിക്കുഞ്ഞ് ജനിച്ചു കഴിയും. എലികൾ ഒരു നാട്ടിൽ എത്രയുണ്ടെന്നുള്ളത് അവയ്ക്ക് തിന്നാനുള്ള ഭക്ഷണം, പാർക്കാൻ ഓട മുതലായവ, പാമ്പ്, പരുന്ത്, കിള്ളിയാൻ, പൂച്ച മുതലായ എലിക്കാലന്മാരുടെ എണ്ണം എന്നിവയെ ആശ്രയിച്ചാണ് (സാഹചര്യനിയന്ത്രിതമായ എണ്ണപ്പെരുപ്പം സംഭവിക്കുന്ന ജീവികൾ ആണ് റോഡന്റ് വംശ്ത്തിലെ ജന്തുക്കൾ). അതിനാൽ സമ്പൂർണ്ണ എലി നിവാരണത്തിൽന്റെ ഭാഗമായല്ലാതെ വിഷം വച്ചാൽ അതു തിന്ന് ചീഞ്ഞ എലി കാരണം സ്ഥലം നാറുമെന്നല്ലാതെ എണ്ണം കുറയില്ലാ. പൂച്ചയും പരുന്തും മറ്റും വിഷം തിന്ന് ചാകാൻ കൂടെ ഇടയായാൽ പ്രശ്നം മഹാ വഷളാകും.
1. ഓട/ഗോഡൌൺ മുതലായവ വൃത്തിയാക്കൽ (ഹാബിറ്ററ്റ് ഡിസ്റ്റ്റക്ഷൻ) റാറ്റ് പ്രൂഫ് സ്റ്റോറേജ് സംവിധാനമുണ്ടാക്കി
2. ഭക്ഷണമില്ലാതാക്കൽ -ഭക്ഷണ ബാക്കി മുതലായവ ഒരിക്കലും കെട്ടിക്കിടക്കാൻ ( വീട്ടിലോ പൊതു സ്ഥലത്തോ) അനുവദിക്കാതിരിക്കൻ
3. കെണിവയ്ക്കൽ (മിക്കവാറും സ്ഥലങ്ങളിൾ ആവശ്യത്തിനു കെണി വയ്ക്കാതെ ആരെൻകിലും ഒന്നോ രണ്ടോ എണ്ണം വയ്ക്കും)
4. മച്ച് എലിരഹിതമാക്കൽ (റസ്റ്റ് പ്രൂഫിങ് മുതലായ പണി)
5. അഴുക്കു തുണികൾ കൂടിക്കിടക്കാൻ അനുവദിക്കാതിരിക്കുക.
ഇത്രയും ചെയ്യാതെ എലിവിഷം വച്ച് എലിയെ കൊല്ലാൻ ശ്രമിച്ചാൽ എലി നമ്മളെ പ്രസവിച്ചു തോൽപ്പിക്കും
(ഞാനായിരുന്നു പോയതെൻകിൽ ആ വിഷം സർക്കാരാപ്പീസിലെ സാറന്മാർ ഉച്ചക്ക്കു ചോറിൽ കുഴച്ചു തിന്നാൻ പറഞിട്ടു പോന്നേനേ)
ചന്ദ്രേട്ടാ..
ഈ കുറിപ്പിനും നന്ദി.
ഞാനും ഇക്കാര്യം വീട്ടില്‍ അറിയിക്കണമെന്നാണ് വിചാരിക്കുന്നത്.
പഞ്ചായത്ത് മുന്‍കൈ എടുത്ത് തുടങ്ങിയ ജപ്പാന് കുടിവെള്ള പദ്ധതി വിജയം കാണാതെയായപ്പോള്‍ ഉപ്പുവെള്ളം കയറി കുടിവെള്ളം തന്നെ മുട്ടി ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓരോരോ വികസന വിപ്ലവങ്ങളേ?..
“മേലാവില്‍ നിന്നും വന്നതുകൊണ്ട് കണ്ണടച്ചങ്ങു നടപ്പാക്കുക!“
സര്‍ക്കാര്‍ കസേരയിലിരിക്കുന്ന ഓരോരുത്തര്‍ക്കും സ്വന്തം ജോലിയെക്കുറിച്ചും ചുമതലയെക്കുറിച്ചും ഒന്നുകില്‍ പൂര്ണ്ണബോധമില്ലാത്തതിനാല് അല്ലെങ്കില്‍ “ഇത്രയൊക്കെ മതി” എന്ന ചിന്തയാല്‍, നാടുമുഴുവന്‍ കുളം തോണ്ടുന്ന ഈ അവസ്ഥയ്ക്ക് ഇതിലും നല്ലൊരു ഉദാഹരണമില്ല.
“എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?” എന്നൊരു ചൊല്ല് ഓര്‍മ്മ വരുന്നില്ലേ?
വെള്ളരിക്കാപട്ടണത്തില്‍ ഓരോരുത്തരും ഇങ്ങനൊക്കെയാണ്.
അറിയാത്തവര്‍ ആയിരം.
അറിയുന്നോന് അനങ്ങാത്തോന്.
അനങ്ങുന്നോന് അമക്കുന്നോന്
ചന്ദ്രേട്ടനെപ്പോലെയുള്ള ഒറ്റയാള്പട്ടാളങ്ങളില് മാത്രമാണ് ഇനി പ്രതീക്ഷ.
ഒറ്റയ്ക്കേ ഉള്ളൂ എന്നു കരുതി തളരരുത്.
ഇതുപോലെ ‘സര്‍ക്കാര്‍ വെറുതെ തരുന്നതു മുഴുവന്‍ അമൃതാണെന്നു കരുതി’ ഉപഭോഗിക്കാത്ത ആളുകള്‍ എത്രയെങ്കിലും അവിടെയുണ്ടെന്നുറപ്പ്.
ചെറിയ ഈ തീപ്പൊരികള്‍ കൂട്ടിവെച്ചുവേണം നമുക്കു നാളെ ഈ ഇല്ലം മുഴുവന്‍ അഗ്നിശുദ്ധി വരുത്താന്‍.
സര്‍ക്കാര്‍ എന്ന മഹാപാപി കൊടുക്കുന്ന ശമ്പളം വാങ്ങി ഞെളിഞ്ഞിരിക്കുന്ന അവന്മാരുടെ പേരെടുത്തു പറയുക തന്നെ വേണം. പറ്റുമെങ്കില്‍ വിളിച്ചു കാണിച്ചുകൊടുക്കുകയും വേണം എങ്ങനെയാണ് അവര്‍ ഇന്റെര്നെറ്റിലൂടെയൊക്കെ പ്രസിദ്ധരായിത്തീരുന്നതെന്ന്.
ഈ ധൈര്യത്തിനു നമോവാകം!
വിശ്വം നിങ്ങളെപ്പോലുള്ള വിദേശമലയാളികളുടെ സന്മനസുതന്നെ എന്റെ ധൈര്യം. "ജൈ ജവാൻ ജൈ കിസാൻ"
-സു- :)
ദേവരാഗം :)
ചില നേരത്ത്. :)
ചന്ദ്രേട്ടാ,
യുവത്വത്തിലേ വാര്‍ദ്ധ്യക്യം ബാധിച്ചരെ നിത്യവും കാണുന്നതിനിടയില്‍ താങ്കളെപ്പോലെ യുവത്വം അവശേഷിക്കുന്നവരെ കാണുന്നതുതന്നെ ആശയ്ക്കു വക നല്കുന്നു.
താങ്കള്‍ക്കു പിന്നില്‍ ചെറുതെങ്കിലും ഒച്ചയുണ്ടാക്കാന്‍ കഴിവുള്ളരുണ്ടിവിടെ.
ആശംസകള്‍!
നളൻ:പിന്നില്‍ ചെറുതെങ്കിലും ഒച്ചയുണ്ടാക്കാന്‍ കഴിവുള്ളരുണ്ടിവിടെ.ഈ ഇല്ലം മുഴുവന്‍ അഗ്നിശുദ്ധി വരുത്താന്‍.
ചന്ദ്രേട്ടാ,
എലിവിഷം ഇല്ലാതെ എലിയെ കൊല്ലാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി പറഞ്ഞു തരുമോ?
ശ്രീജിത്തേ ചേരതന്നെ ഒരു സഹായി. പൂച്ചയും എലിയും ഇപ്പോൾ കൂട്ടുകാരാണത്രേ.
ഓർമ്മയിൽ വന്നത് ബ്ലോഗിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ചന്ദ്രേട്ടാ,
താങ്കളേ പോലുള്ളവർ ഇപ്പോഴും കേരളത്തിലുണ്ടല്ലോ എന്നതാണാശ്വാസം. പലരും സർക്കാരുദ്യോഗസ്തരെ പറ്റി അവരറിയാതെ ചീത്ത വിളിക്കുകയല്ലാതെ നേരിട്ട് ഒന്നും പറയാറില്ല. ചന്ദ്രേട്ടനെ പോലെ പത്തു പേർ ഫോൺ വിളിച്ചാൽ മിക്കവാറും ഫലമുണ്ടാകും.Right to information act നാട്ടിൽ പാസ്സായൊ. പാസ്സായെങ്കിൽ വല്ല വ്യത്യാസാവും കാണാനുണ്ടൊ?
ഏതിനും വീട്ടിലേക്ക് വിളിക്കുമ്പോൾ പറയാം എലിവിഷത്തെ പറ്റി.
താങ്കളുടെ ലേഖനം അതിശക്തമാണ്. ഭാവുകങ്ങൾ.
“അറിയാനുള്ള അവകാശം” വെറും ഒരു ബില്ലായി തീരുന്ന നാട്ടിലെ ഇത്തരം വിക്രിയകൾ പുറംലോകം അറിയട്ടെ.
ശമ്പളം മേടിക്കുന്നവനെയും, മന്ത്രിയേയും, വിപ്ലവകാരിയെയും, വ്യവസായിയെയും, കമ്പ്യൂട്ടർ വിദഗ്ധരെയും, വീരനെയും, ധീരനെയുമെല്ലാം, കർഷകനാണ് ഊട്ടുന്നത് എന്ന ആദ്യപാഠം ആരും മറന്നു പോകാതിരിക്കട്ടെ.
എന്നും ഉരുട്ടിയുരുട്ടി ഞണ്ണുന്നത്, ഏതോ സ്ഥലത്ത്, എങ്ങോ ഒരുവൻ മണ്ണിനോട് മല്ലിട്ടതിന്റെ ഫലമാണെന്ന് അവരോർക്കട്ടെ.
ജനാധിപത്യത്തിന്റെ കാവൽക്കാരായ ഉദ്യോഗസ്ഥ വൃന്ദങ്ങളും, മന്ത്രിമാരും, നേതാക്കന്മാരും, ബുദ്ധിജീവികളും എല്ലാം അമേദ്ധ്യമുണ്ടാക്കാനായ് മാത്രം ജനിച്ചവരാകാതിരിക്കട്ടെ..
മണ്ണിനെ കൊല്ലുന്ന കൃഷിഭവനുകളും, ഉദ്യോഗസ്ഥ വൃന്ദങ്ങളുമുള്ള നാട്ടിൽ -- ഈ മരുന്നടിക്കാം എന്ന് ഉന്നതങ്ങളിൽ നിന്നും തീരുമാനമായതിന് പിന്നിൽ നമ്മളാരും അറിയാത്ത ഒരു കമ്മീഷൻ ഭീകര കഥയാവാം.
ചത്തത് കീചകനെങ്കിൽ, കൊന്നത് ഭീമനെന്നല്ലേ? കമ്മീഷന്റെ കഥ എവിടെയോ ഒളിഞ്ഞിരുപ്പുണ്ടെന്നത് തീർച്ച.
നാമത് ഒരിക്കലും അറിഞ്ഞില്ല എന്നും വരും...
എനിക്ക് ഇതിലെന്ത് കാര്യം? ഏതോ ഒരാളുടെ കഥ, അയാളുടെ അനുഭവങ്ങൾ -- എന്നിങ്ങനെ ചിന്തിക്കാൻ എന്തോ മനസ്സു വരുന്നില്ല.
നിങ്ങളുടെ സമരം ഏറ്റെടുക്കാൻ, കൊടി പിടിക്കുന്നവരുണ്ടായെന്ന് വരില്ല -- തുട്ടൊന്നും കിടയാത്ത കാര്യമായതിനാൽ, അവരാരും ഇതിന് മെനക്കെടില്ല എന്ന സത്യം-
എങ്കിലും, ഞങ്ങൾ വായനക്കാരുടെ ബോധമണ്ഡലങ്ങളിൽ, ഇതൊരു തീപ്പൊരിയായ് നിലനിൽക്കും.
ഇത്തരം സ്ഫുലിംഗങ്ങൾ ഞങ്ങളുടെയിടെയിലേക്ക് വിതറാൻ, താങ്കളെ പോലെ ധൈര്യവും ശക്തിയുമുള്ളവർ ഇനിയുമുണ്ടാവണേ എന്ന് മാത്രം ആശിക്കുന്നു, പ്രാർത്ഥിക്കുന്നു.
--ഏവൂരാൻ
അവശ്യമായ കാര്യങ്ങള്‍ക്ക് ചന്ദ്രശേഖരനെപ്പോലെ പ്രതികരണശേഷിയുള്ള മനുഷ്യരുണ്ടെന്നറിയുന്പോള് സന്തോഷം. എന്നാല്‍ അതു ചെവികൊള്ളേണ്ടവര് അനങ്ങാതെയും അറിയാതെയും കണ്ണടച്ചും ഇരിക്കുന്നത് കാണുന്പോള്‍ സങ്കടം.
എലിയെ കൊല്ലാന്‍ വൃത്തി-വെടിപ്പും കെണിവെയ്ക്കലും പോലെ പ്രായോഗികവും പ്രകൃതിക്കു ചേര്‍ന്നതുമായ എത്രയോ രീതികളുണ്ട്! വിഷം എന്നും വിഷം തന്നെ. അത് ഫുഡ്-ചെയ്നിന്റെ ഒരറ്റത്ത് നിന്നും മറ്റേയറ്റത്ത് തീര്‍ച്ചയായും എത്തും.
ഏവൂരാൻ:വായനക്കാർക്കും എനിക്കും ഉന്മേഷം മാത്രമല്ല പ്രതികരണശേഷിയുള്ളവർ വേറെയും ഉണ്ടെന്നുകൂടി ഒരു തെളിവായി ഏവുരാന്റെ ജ്വലിക്കുന്ന അക്ഷരങ്ങൽ വിളിച്ചുപറയുന്നു.
റോക്സി: എലി ഭക്ഷ്യയോഗ്യമാണെന്നൊരു സൂപ്പർ പരസ്യം കൊടുത്താൽ മതി എലിയെകാണാൻ വലയിട്ടരിക്കേണ്ടിവരും. പാറ്റയും മറ്റും പൊരിച്ചുതിന്നുന്നവർ ഇതുകൂടെ പരീക്ഷിക്കട്ടെ. കേരളത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഡോളർനിരക്കിൽ ഫ്രൈയും കറിയുമായി നല്ല ഒരു പേരിട്ട് ബോർഡ് വെച്ചാൽ മതി. വെള്ളെലിയുടെ ഇറച്ചി തിന്നുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ആരാണ് വെട്ടിമാറ്റിയതെന്ന് മുഖ്യമന്ത്രിക്കുള്ള കത്തിൽ ഉണ്ട്.
ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനു ഭീഷണിയായി വര്‍ദ്ധിച്ചുവരുന്ന പ്രവര്ത്തനങ്ങളെപ്പറ്റിയൊക്കെ ഇവിടെയും ചിലതൊക്കെ കണ്ടു.
ആരെന്തുപറഞ്ഞാലും എഴുതിയാലും കേള്‍ക്കാനുള്ള കാതോ കാണാനുള്ള കണ്ണോ ഇല്ലല്ലോ.
പ്രവാസികളെപ്പറ്റിയുള്ള നിരീക്ഷണം (പ്രകോപനമല്ല): പുറത്തുനിന്ന് നാട്ടിലെ അനീതി, അക്രമം, അഴിമതി എന്നിവയെപ്പറ്റിയൊക്കെ ഘോരഘോരം പറയും. സ്വന്തം കാര്യം വരുമ്പോള്‍ സ്വജനപക്ഷപാതത്തിനും അഴിമതിയ്ക്കും മുന്നിലും ഞങ്ങള്‍ തന്നെ. ‘ബിസി‘യായതുകാരണം കാര്യം നേടാന്‍ ഇതേ പറ്റൂ എന്നു വാദം.
ചന്ദ്രേട്ടന് അയച്ച കത്തിനെപ്പറ്റിയൊക്കെ ചിന്തിക്കാനുള്ള ഒരവസ്ഥയിലാവില്ല ബഹു.സിയെം എന്നു തോന്നുന്നു.
അവര്‍ക്കിതൊക്കെ വെറും ‘ചീളു കേസ്’.
കുട്ടനാട്ടിലെ ആള്‍ക്കാര്‍ക്കിപ്പോള്‍ ശുദ്ധജലം കുടിച്ചാല്‍ വയറിളകുമത്രേ! അത്ര‘നല്ല‘ കുടിവെള്ളമാണവര് നിത്യേന കുടിക്കുന്നത്.
"റോക്സി: എലി ഭക്ഷ്യയോഗ്യമാണെന്നൊരു സൂപ്പർ പരസ്യം കൊടുത്താൽ മതി എലിയെകാണാൻ വലയിട്ടരിക്കേണ്ടിവരും. പാറ്റയും മറ്റും പൊരിച്ചുതിന്നുന്നവർ ഇതുകൂടെ പരീക്ഷിക്കട്ടെ. കേരളത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഡോളർനിരക്കിൽ ഫ്രൈയും കറിയുമായി നല്ല ഒരു പേരിട്ട് ബോർഡ് വെച്ചാൽ മതി. വെള്ളെലിയുടെ ഇറച്ചി തിന്നുന്നവരെ ഞാൻ കണ്ടിട്ടുണ്ട്."
എലി ഞാനും തിന്നിട്ടുണ്ട്, പണ്ട് നൈജീരിയയിലായിരുന്നപ്പോള്. നാട്ടില്‍ വന്നപ്പോളത്തെ കഥ വേറെ. എലിയെ പിടിക്കാന്‍ ചുണ്ടന് എന്നൊരാളു വരുമായിരുന്നു. അയാളൊരിക്കല്‍ എലിയെ പിടിച്ചത് കണ്ട് എനിക്കും വേണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിരുന്നത്രേ! നാട്ടിലെ എലി മറ്റ് ജീവികളേക്കാലും വൃത്തിയുള്ള ജീവിയാണ്. ചുണ്ടന്റെ പ്രധാന ആഹാരമായിരുന്നു എലി.
rocksea | റോക്സി : എലി ഞാനും തിന്നിട്ടുണ്ട്, പണ്ട് നൈജീരിയയിലായിരുന്നപ്പോള്. നാട്ടില്‍ വന്നപ്പോളത്തെ കഥ വേറെ. എലിയെ പിടിക്കാന്‍ ചുണ്ടന് എന്നൊരാളു വരുമായിരുന്നു. അയാളൊരിക്കല്‍ എലിയെ പിടിച്ചത് കണ്ട് എനിക്കും വേണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിരുന്നത്രേ! നാട്ടിലെ എലി മറ്റ് ജീവികളേക്കാലും വൃത്തിയുള്ള ജീവിയാണ്. ചുണ്ടന്റെ പ്രധാന ആഹാരമായിരുന്നു എലി.
മലയാളികളെ എലിയെ നശിപ്പിക്കുവാൻ ഇതിനെക്കാൾ നല്ല ഒരു മാർഗം ഏതാ ഉള്ളത്? സത്യം തുറന്നെഴുതിയതിന് നന്ദിയുണ്ട് റോക്സി. ഇവിടെ എലിയെകൊല്ലലല്ല പ്രശ്നം. എലിവിഷത്തിലൂടെ മനുഷ്യനിൽ ആന്തരിക രക്തശ്രാവം ഉണ്ടാകുവാനുള്ള ഫുഡ് ചെയിൻ നിർമാണം ആണ് നടക്കുന്നത്. കാരണം കർഡിയോവാസ്കുലർ ഡിസീസസിനും, ബ്ലഡ് ക്ലോട്ടിങ്ങിനും കാരണം മണ്ണിലെ മഗ്നീഷ്യം ഡെഫിഷ്യൻസി ആണെന്ന കണ്ടെത്തൽ അതിനെ പ്രതിരോധിക്കുവാൻ നാം ശ്രമിക്കുമ്പോൾ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള ബ്രോമാഡിയോലോൺ സൌജന്യമായി ഭൂമിയിൽ വിതറി വേഗം വർദ്ധിപ്പിക്കുന്നു. അത് വളരെ ദോഷമാണ്.
Post a Comment