Monday, January 09, 2006

എലിവിഷം വരും തലമുറയുടെ ശാപം

ഇത്‌ കാർബോഫുറാൻ വാഴയ്ക്കിട്ട്‌ വാഴവെട്ടി പശുവിനിട്ട്‌ പശുതിന്നാൽ മറിഞ്ഞ്‌ വീണ്‌ ചാകുന്ന വിഷം. കൃഷിശസ്ത്രജ്ഞൻമാർ വളരെയധികം പ്രോത്‌സാഹിപ്പിച്ചിരുന്നവിഷം "പാവം മുൻ കാർഷിക സർവകലാശാല വൈസ്‌ ചാൻസലർ ശ്യാമസുന്ദരൻ നായരുടെ ജീവനെടുത്തു". അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ വേദനയോടെ പറഞ്ഞ കാര്യം ചന്ദ്രശേഖരൻ നായരേ എന്തുമാത്രം കാർബോഫുറാനാ പ്രതിഹെക്ടർ ഇടുന്നത്‌. ഇത്‌ നിങ്ങളും അറിയണം. സർവനാശം വിതച്ചിട്ട്‌ പരിതപിച്ചിട്ട്‌ കാര്യമില്ല. അതേ നിലവാരത്തിലുള്ള വിഷം തന്നെയാണ്‌ റോഡോഫോ എന്ന എലിവിഷം. സുഹൃത്തുക്കളെ ഇതെങ്ങനെ എക്കൊ ഫ്രണ്ട്‌ലി ആകും ആരെങ്കിലും ഒന്നു വിശദീകരിച്ചുതരാമോ? സൌജന്യമായി വിതരണം ചെയ്യുന്ന ചടങ്ങിൽ ഞാൻ ഒറ്റപ്പെട്ടുപോയി. അവിടെ വന്നവരെല്ലാം വിഷം രണ്ടുകയ്യും നീട്ടി വാങ്ങുവാൻ വന്നവരായിരുന്നു. blood capilaries തകർത്ത്‌ രക്തം കട്ടിപിടിക്കാതെ ഒഴുകി ചാകുവാൻ കാരണമാകുന്ന profused leak of blood എന്ന്‌ വെയർ ഹൌസിങ്‌ കോർപ്പറേഷന്റെ പ്രതിനിധിതന്നെ പറയുകയുണ്ടായി. എനിക്കുണ്ടായിരുന്ന സംശയം വിഷം കൊടുത്ത്‌ എലിയെകൊന്ന്‌ അത്‌ കഷണങ്ങളാക്കി മണ്ണിരകൾക്ക്‌ നൽകിയാൽ മണ്ണിര ചാകുമോ? അതിന്‌ മറുപടിപറയുവാൻ ആ പ്രതിനിധിക്കറിയില്ലായിരുന്നു. എങ്കിലും പറഞ്ഞു മണ്ണിരകൾക്ക്‌ രക്തക്കുഴലുകളില്ല അതിനാൽ അതിനൊന്നും സംഭവിക്കുകയില്ല എന്ന്‌. പക്ഷേ അതിന്‌ മറുപടി പറയേണ്ടത്‌ കൃഷി ഓഫീസറാണ്‌. മറ്റൊരു കാര്യം അവിടെ മൃഗഡോക്ടറോ ആശുപത്രിഡോക്ടറോ ഹാജരായിരുന്നില്ല എന്നതാണ്‌. ഈ വിഷപ്രയോഗം മനുഷ്യനെയും മൃഗങ്ങളെയും ഇതെങ്ങനെ ബാധിക്കുമെന്ന്‌ പറയേണ്ടത്‌ അവരാണ്‌. മറ്റൊരു സംശയം bromadiolone എന്ന കെമിക്കലിന്റെ നിർമാതാവ്‌ ആരാണ്‌? അതിനും എനിക്ക്‌ മറുപടികിട്ടിയില്ല. എലിവിഷം വാങ്ങുവാൻ എത്തിയവർ 50 -ൽ താഴെ മാത്രം. ഇനി ബാക്കിയുള്ളത്‌ കൃഷി അസിസ്റ്റന്റന്മാരും പഞ്ചായത്ത്‌ മെമ്പർമാരും കൂട്‌ വീടു വീടാന്തരം വിതരണം ചെയ്യും എന്നിട്ട്‌ ഒരേദിവസം തന്നെ എലിവിഷം വെയ്ക്കുകയും മൂന്നു ദിവസത്തിനകം ധാരാലം എലികൾ കൂട്ടത്തോടെ ചാകും. മിച്ചം വരുന്ന എലികൾ വംശനാശം സംഭവിക്കാതിരിക്കാൻ 22 ദിവസങ്ങൾക്കകം ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കും. എന്തായാലും ശമ്പളം വാങ്ങുവാൻ വേണ്ടി ഈ മനുഷ്യനുനേരെയുള്ള ക്രൂരതയ്ക്ക്‌ കൂട്ടുനിൽക്കുന്ന വിളവൂർക്കൽ കൃഷിഭവന്റെ കൃഷിഓഫീസർ അശ്വതിയെയും വിതരണചടങ്ങിൽ അധ്യക്ഷം വഹിച്ച വാർഡ്‌ മെമ്പർ വിജയലക്ഷ്മിയെയും എന്റെ മനസിന്‌ വിങ്ങലുണ്ടാകുന്നതിന്‌ ദൈവം ശിക്ഷിക്കാതിരിക്കട്ടെ. അത്രയല്ലെ എനിക്ക്‌ പറയുവാൻ കഴിയൂ.

19 comments:

വക്കാരിമഷ്‌ടാ said...

ചന്ദ്രേട്ടാ, ഇതൊക്കെ ഇങ്ങിനെ പുറം‌ലോകത്തിനെ നിസ്വാർത്ഥമായി കാണിച്ചുകൊടുക്കുന്ന ഈ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഞാൻ ഏതായാലും വീട്ടിൽ പറയുന്നുണ്ട്. ഇങ്ങിനെ ഒറ്റയ്ക്കും പെട്ടയ്ക്കുമായി നമ്മളോരോരുത്തരും മനസ്സിലാക്കി കുറേക്കഴിയുമ്പോൾ ഭൂരിപക്ഷം ജനങ്ങളും ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരേയെക്കുമെന്ന് പ്രതീക്ഷിക്കാം.

കേരളഫാർമർ/keralafarmer said...

വക്കാരിമഷ്ടാ: ഇപ്രകാരം ഒറ്റക്കൊറ്റക്കാണെങ്കിലും നിങ്ങൾ തരുന്ന തുറന്നമനസോടെയുള്ള പിന്തുണ ധാരാളം മതി എന്റെ ഈ ഒറ്റയാൾ പോരട്ടത്തിണ്‌ ശക്തിപകരുവാൻ. എതിരാളി ശക്തനായതുകാരണം നേരിടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാന്‌. അൽപം സമയമെടുത്തിട്ടാണെങ്കിലും കേരളത്തിലെ ബുദ്ധിജീവികൾക്ക്‌ മനസിലാകുമെന്ന്‌ വിശ്വസിക്കാം അല്ലെ. കൊക്കൊക്കോളയ്കെതിരായും എൻഡോസൾഫാനെതിരായും സമരം ചെയ്യുന്നവർ ഇത്‌ കണ്ടില്ലെ, കേട്ടില്ലെ അതോ അറിഞ്ഞില്ലെ. മേലുദ്യോഗസ്ഥന്റെ ഉത്തരവ്‌ പാലിക്കുവാൻ താഴെയുള്ളവർ മനസാക്ഷി പണയം വെയ്ക്കുന്നതു കാണുമ്പോൾ ദുഃഖം തോന്നുന്നു. വിശ്വം പറയുമ്പോലെ എല്ലാം അറിയുന്നവൻ കാട്ടാളൻ.

കേരളഫാർമർ/keralafarmer said...

കാർബോഫുറാൻ വാഴയ്ക്കിട്ട്‌ വാഴവെട്ടി പശുവിനിട്ട്‌ പശുതിന്നാൽ മറിഞ്ഞ്‌ വീണ്‌ ചാകുന്ന വിഷം. കൃഷിശസ്ത്രജ്ഞൻമാർ വളരെയധികം പ്രോത്‌സാഹിപ്പിച്ചിരുന്നവിഷം "പാവം മുൻ കാർഷിക സർവകലാശാല വൈസ്‌ ചാൻസലർ ശ്യാമസുന്ദരൻ നായരുടെ ജീവനെടുത്തു". അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ വേദനയോടെ പറഞ്ഞ കാര്യം ചന്ദ്രശേഖരൻ നായരേ എന്തുമാത്രം കാർബോഫുറാനാ പ്രതിഹെക്ടർ ഇടുന്നത്‌. ഇത്‌ നിങ്ങളും അറിയണം. സർവനാശം വിതച്ചിട്ട്‌ പരിതപിച്ചിട്ട്‌ കാര്യമില്ല. അതേ നിലവാരത്തിലുള്ള വിഷം തന്നെയാണ്‌ റോഡോഫോ എന്ന എലിവിഷം.

ദേവന്‍ said...

"പാവം മുൻ കാർഷിക സർവകലാശാല വൈസ്‌ ചാൻസലർ ശ്യാമസുന്ദരൻ നായരുടെ ജീവനെടുത്തു".
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
പുള്ളി എങ്ങനെ മരിച്ചതാണു ചന്ദ്രേട്ടാ?

പല തരം വിഷങ്ങളും 10-20 വര്‍ഷം ഉപയോഗിച്ചാല്‍ മാത്രമേ അതിനെക്കുറിച്ച് ശരിയായ ചിത്രം കിട്ടുകയുള്ളു. പിച്ചഗവേഷണവും പിച്ചയുദ്യോഗസ്ഥരും ചേര്‍ന്ന് നമ്മളേ അതെല്ലാം പരീക്ഷിക്കാനുള്ള കുരങ്ങാക്കുകയാണ്.

ഏത്തപ്പഴം വാങ്ങി പുഴുങ്ങുമ്പോള്‍ ഓട നാറുന്നതുപോലെ വല്ലാത്തൊരു ഗന്ധം വരുന്നതെന്നാണെന്നു അറിയുമോ ചന്ദ്രേട്ടാ?

കണ്ണൂസ്‌ said...

Chandretta,

is it ignorance that makes this poison spread like this? or is it a deliberate marketing effort?

സിദ്ധാര്‍ത്ഥന്‍ said...

നാട്ടിലൊരു വിഷവൈദ്യൻ തങ്കനുണ്ടായിരുന്നു. വയലിന്റെ നാലു മൂലയിൽ നിന്നു് മണ്ണൊക്കെ എടുത്തിട്ടു് മൂപ്പരുടെ ഒരു പരിപാടിയുണ്ടു്. എലി വിലക്കൽ എന്നണതിനെ പറയുക. ഈ പ്രയോഗം വളരെ ഫലവത്താണെന്നാണച്ഛൻ പറഞ്ഞ് കേട്ടിട്ടുള്ളതു്. പെണ്ണുങ്ങളെ പേടിപ്പിക്കുന്നവൻ എന്ന ചീത്തപ്പേരു സമ്പാദിച്ച മഞ്ഞച്ചേര എന്നൊരാഭാസനും ഈ തങ്കനും കൂടിയായിരുന്നു നെൽക്കതിരുകളെ അക്കാലങ്ങളിൽ സംരക്ഷിച്ചു പോന്നിരുന്നതത്രേ. പക്ഷേ ആ വിദ്യ അങ്ങനെ പ്രയോഗിക്കാൻ പാടില്ലെന്നാണത്രെ തങ്കൻ പറയാറു്.

മഞ്ഞച്ചേരയെ കാണാനേ ഇല്ല. തങ്കൻ പോയി, വിലക്കലും. ഇപ്പോ എലിവിഷക്കാരെ വിലക്കണമെന്നായിരിക്കുന്നു. ഈ ഗണപതി വാഹകരെ എങ്ങനെ നിയന്ത്രിക്കാം എന്നതിനുള്ള അറികുറി കൂടി പറഞ്ഞാൽ ആ കാര്യങ്ങൾ നാട്ടുകാരെ അറിയിക്കാമായിരുന്നു ചന്ദ്രേട്ടാ.

കേരളഫാർമർ/keralafarmer said...

ദേവാ ഞാൻ പറഞ്ഞുകേട്ട കാര്യമാണ്‌. ഡോ.ശ്യാമസുന്ദരൻ നായർ കുറെക്കാലം ആഫ്രിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണം ഏത്തയ്ക്ക ആയിരുന്നു. അതിൽ മുഴുവൻ കാർബോഫുറാനായിരുന്നു എന്നകാര്യം എല്ലാപേർക്കും അറിയാവുന്ന ഒരു സത്യം. അതുകഴിച്ച അദ്ദേഹത്തിന്‌ വർഷങ്ങൾക്കുശേഷമാണ്‌ കുടലിലെ കാൻസറിന്‌ ചികിത്സിക്കേണ്ടിവന്നത്‌. വളരെ നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‌ എന്നെ വളരെ ഇഷ്ടവുമായിരുന്നു. എനിക്ക്‌ ഈമെയിലിൽ മറുപടി തന്നിരുന്ന ഏക ശാസ്ത്രജ്ഞൻ അദ്ദേഹമായിരുന്നു.
കണ്ണൂസ്‌ എഴ്‌ഉതിയത്‌ പിടികിട്ടിയില്ല. sorry
ചേരയുണ്ടെങ്കിൽ എലിശല്യം ഉണ്ടാകില്ല സിദ്ധാർത്ഥൻ. ഇനി ഏക മാർഗം രാജീവ്‌ ഗാന്ധി സെന്റർ ഫോർ സയൻസ്‌ ആന്റ്‌ ടെക്നോളജി ക്കാർക്ക്‌ എലികളിലെ ജീനുകൾ വേർതിരിച്ച്‌ വംശവർദ്ധനവ്‌ തടയുവാനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്നതാണ്‌.
പ്രതികരിച്ചവർക്ക്‌ നന്ദി.

Reshma said...

ചന്ദ്രേട്ടാ,അറിവില്ലായ്മ കൊണ്ടാണോ, അതോ മനപൂർവ്വമുള്ളാ മാർക്കറ്റിങ്ങ് തത്രം കൊണ്ടാണോ ഈ വിഷം ഇത്രയും പ്രചാരത്തിലായതെന്നാ കണ്ണൂസ് ചോദിച്ചത്.

കേരളഫാർമർ/keralafarmer said...

ഈ വിഷം പ്രചരിപ്പിക്കുന്നവൻ അറിവുള്ളവൻ, ഉപയോഗിക്കാതവനും അറിവുള്ളവൻ പക്ഷേ ഉപയോഗിക്കുന്നവൻ അറിവില്ലാത്തവൻ അല്ലെങ്കിൽ എന്തും ചെയ്യാൻ മടിയില്ലാത്തവൻ. അവർക്ക്‌ അറിവ്‌ പകർന്നു കൊടുക്കേണ്ടവർ തലപ്പത്തിരുന്ന്‌ കൈക്കൂലിയും വാങ്ങി ഇഞ്ചിഞ്ചായി കൊല്ലുന്ന കാലന്റെ പണി ഏറ്റെടുത്തിരിക്കുന്നു. വിഷം തന്ന്‌ പക്ഷിമൃഗാദികളെയും മനുഷ്യനെയും ചികിത്‌സിച്ച്‌ നേട്ടം കൊയ്യുകയാണ്‌ ചിലരുടെ ലക്ഷ്യം. കാർഡിയോ വാസ്ക്കുലർ ഡിസീസിന്‌ ചികിത്സിക്കുന്ന ഡോക്ടർക്ക്‌ വേണ്ടത്‌ രോഗിയാണ്‌. പക്ഷേ കെണിയിൽ പല വമ്പനും വീശ്‌ഹും. ഇത്തരം വിഷങ്ങളുടെ ദോഷ വശങ്ങൾ വർഷങ്ങൾക്കുശേഷമെ മനസിലാകൂ. പെസ്റ്റിസൈഡ്‌ ആക്റ്റും റൂളും നമ്മെ സഹായിക്കാനാണ്‌. തലയോടും എല്ലും ചുവപ്പുനിറവും ഉള്ള വിഷങ്ങൾ ഉപയോഗിക്കരുത്‌. അവരുടെ കമ്പനി അടച്ചുപൂട്ടട്ടെ.
നന്ദി രേഷ്മ

ദേവന്‍ said...

എത്തക്കാ പുഴുങ്ങുമ്പോള്‍ ഒരുജാതി മണം വരുന്നത്‌ കാര്‍ബോഫുറാന്റെയാണോ വല്ല വളങ്ങളുടേതാണോ എന്താണെന്നൊരു പിടീം ഇല്ല. മുന്തിരിക്ക്‌ ഹെലിക്കോപ്റ്ററില്‍ മരുന്നടിക്കവേ ആ വഴി പറന്ന കാക്ക വടിയായി വീഴുന്നത്‌ കണ്ട്‌ തലയില്‍ കൈ വച്ചു പോയിട്ടുണ്ട്‌. പച്ചക്കറിക്ക്‌ ബി എച്ച്‌ സീ പൊടി വരെ ഇടുന്നു.

മീനില്‍ മെര്‍ക്കുറി, കോഴിക്കും കാളയിറച്ചിയിലും ഹോര്‍മ്മോണ്‍, ആന്റിബയോട്ടിക്ക്‌, കൌസ്റ്റിക്‌ സോഡാ, ഡി ഡി ടി. (ബ്രാന്‍ഡഡ്‌ ഇറച്ചിയായ കെന്റക്കിയിലും മാക്കിലും കണ്ടെത്തിയത്‌- തെളിവുകള്‍ വേണ്ടവര്‍ പറയുക ഞാന്‍ ഇടാം..)
കോഴിയിറച്ചിയില്‍ 90 ശതമാനത്തിലും അമേദ്ധ്യത്തില്‍ മാത്രം വളരുന്ന ഈ-കോളി എന്ന സൂക്ഷ്മജീവിയെ കണ്ടെത്തി കാരണം പൌള്‍റ്റ്രി ഫാമില്‍ കോഴി കാഷ്ഠത്തിനു മുകളില്‍ ജീവിക്കുകയാണല്ലോ ആയുഷ്കാലം മുഴുവന്‍ ..

സര്‍വ്വത്ര വിഷം. ഭൂമി മുഴുവന്‍ നശിപിച്ചു നമ്മളും നമ്മളുടെ തൊട്ടു മുന്നേയുള്ള രണ്ടു തലമുറയും. ജനിക്കാനിരിക്കുന്ന മക്കള്‍ക്ക്‌ ഇപ്പോഴേ വിഷം കൊടുക്കുന്നു

വര്‍ണ്ണമേഘങ്ങള്‍ said...

ചന്ദ്രേട്ടാ..
മണ്ണിനെ സ്നേഹിക്കുന്നവന്റെ മണം താങ്കളുടെ ഓരൊ വാക്കിലും പടർന്ന്‌ കിടക്കുന്നു..!
വക്കാരി പറഞ്ഞത്‌ പോലെ വെറും പോസ്റ്റുകൾക്കപ്പുറം താങ്കളുടെ വരികൾ മറ്റുൾലവർക്ക്‌ പ്രചോദനങ്ങളാണ്‌..!
മനുഷ്യൻ നശിപ്പിക്കാനിറങ്ങിപ്പുറപ്പെടുമ്പോൾ നശീകരണത്തിന്റെ കൊടിയ വിഷാംശങ്ങൾ തന്നിലേക്കും പടരുന്നു എന്നറിയുന്നില്ലല്ലോ...!

കേരളഫാർമർ/keralafarmer said...

മണ്ണിനെ സംരക്ഷിക്കുക നമ്മുടെ കടമയാണ്‌. സർവനാശം വിതയ്ക്കുവാൻ നമുക്കൊരധികാരവുമില്ല. അൽപായുസ്സുള്ള നമ്മളായിട്ട്‌ വരും തലമുറയെ ദ്രോഹിക്കണമോ? കുറേ നല്ല മലയാളികളെ ഞാൻ ഇന്റർനെറ്റിലൂടെ മാത്രം കാണുന്നു. രാവിലെ 4 മണിവരെ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്ന്‌ VP യും എന്നെപ്പോലെ വ്യാകുലപ്പെടുന്നത്‌ എനിക്കിവിടെയിരുന്ന്‌ കാണുവാൻ കഴിയുന്നു.

rocksea | റോക്സി said...

ഇത് ഏതെങ്കിലും പത്രമാസികകളിലേയ്‍ക്കൊന്ന് അയച്ച് നോക്കരുതാരുന്നോ? ആള്‍ക്കാര്‍ അജ്ഞരാണ്, അതുകൊണ്ടാണ് കൈനീട്ടി വാങ്ങുന്നത്. എവിടെയെങ്കിലും വായിക്കാന്‍ സാധിച്ചാര്‍ അവര്‍ ബോധവാന്‍മാരാകും.

കേരളഫാർമർ/keralafarmer said...

റോക്സി: ഞാനിന്ന്‌ കൈരളി ചാനലിലും മാതൃഭൂമി ദിനപത്രത്തിലും പോയിരുന്നു. എൻ.റ്റി.വി യിലും പോയിരുന്നു. അവർക്കിതിൽ താത്‌പര്യമുണ്ടെങ്കിൽ വെളിച്ചം കാണിക്കട്ടെ. എന്തായാലും കേരള മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌. അദ്ദേഹം നടപടിയെടുക്കട്ടെ. എന്തുതന്നെയായാലും മണ്ണിൽ വിഷപ്രയോഗം നല്ലതല്ല.

rocksea | റോക്സി said...

അതേ, ഈ ചാനലുകളില്‍ ഈവക കാര്യങ്ങള്‍ അന്വേഷിക്കുന്ന കൂട്ടരുണ്ടല്ലോ..

നന്നായി വരട്ടേയെന്ന് ആശിക്കാം.

Reshma said...

പെട്ടെന്നിങ്ങനെ ഒരു സൌജന്യ വിതരണത്തിന് പ്രത്യേകിച്ച് കാരണമുണ്ടോ ചന്ദ്രേട്ടാ?

കേരളഫാർമർ/keralafarmer said...

രേഷ്മ: ഉണ്ടല്ലോ കൃഷിമന്ത്രിക്ക്‌ 85 വയസ്സ്‌ കഴിഞ്ഞു. അടുത്ത്‌ ഭരിക്കുവാൻ അവസരം കിട്ടുമോ എന്നറിയില്ല. കിട്ടുന്ന പാർട്ടി ഫണ്ട്‌ ഉണ്ടാക്കിയാലേ അടുത്ത ഇലക്‌ഷനിൽ ചെലവാക്കുവാൻ കഴിയുകയുള്ളു. അതിനെളുപ്പവഴി അൽപ്പം വളഞ്ഞ വഴിയാണെന്നുമാത്രം. .005 % bromadiolone എന്തുവിലയാകുമെന്നും 99.995 % ഗോതമ്പ്‌ മാവിനും, പഞ്ചസാരയ്ക്കും, തേങ്ങപുണ്ണാക്കിനും എന്തുവിലയാകുമെന്നും ഊഹിക്കാമല്ലോ. ബാക്കി മുഴുവൻ സർക്കാർ സംവിധാനമുപയോഗിച്ചുതന്നെ അടിച്ചുമാറ്റാമല്ലോ. പക്ഷേ ഇതെല്ലാം മണ്ണിനെയും പക്ഷിമൃഗാദികളെയും മനുഷ്യനെയും കോന്നിട്ടുവേണമോ എന്നതാണ്‌ എന്റെ സംശയം. ഈ വരുന്ന 26 ന്‌ WTO യെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു സെമിനാർ തിരുവനന്തപുരത്ത്‌ നടക്കുകയാണ്‌. ദേവിന്ദർ ശർമ പങ്കെടുക്കുന്നുണ്ട്‌. കഴിയുമെങ്കിൽ ഞാനിതവിടെ അവതരിപ്പിക്കാം. "പല വിമർശകരേയും ഞാൻ ഈ പേജിൽ കണ്ടില്ല".

ഡ്രിസില്‍ said...

What is your opinion to send an unique mail to CM? If so, Chanthrettan can take initiative to draft a mail and post it to group. Then, we can forward the message to all of our frns and our other groups. Or, we can forward the same 'thuranna kath' to CM?

കേരളഫാർമർ/keralafarmer said...

സുഹൃത്തുക്കളെ: ഒരു സന്തോഷ വാര്‍ത്ത. 30-10-06 ന് തിരുവനന്തപുരം പി.എ.ഒ ഷീല മാഡത്തിന്റെ യോഗത്തില്‍ പങ്കെടുത്ത എ.ഡി.ഓ മാരും അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മാരും കൂട്ടായ ഒരു തീരുമാനം എടുത്തു. എലിയെകൊല്ലാല്‍ എലിവിഷം വേണ്ട എലി പത്തായം മതി. റൈഡ്‌കോ യുടെ 200 രൂപ വിലയുള്ള എലിപത്തായം 125 രൂപ സബ്‌സൊഡിയായി കൃഷിഭവനുകളിലൂടെ 30 എണ്ണം വീതം ലഭ്യമാക്കുന്നു. പി.എ.ഒ ഷീല മാഡത്തിന് അഭിനന്ദനങ്ങള്‍.