Wednesday, August 16, 2006

ഇന്ന്‌ കര്‍ഷക ദിനം

2006 ആഗസ്റ്റ്‌ 17 (1182 ചിങം 1) ന് എന്റെ ഗ്രാമത്തിലും കര്‍ഷകദിനാചരണം നടക്കുകയാണ്. വളരെയധികം ദുഃഖത്തോടെ ഈ ദിനത്തില്‍ എനിക്ക്‌ ഇത്‌ അവതരിപ്പിക്കേണ്ടിവരുന്നതില്‍ ഖേദമുണ്ട്‌. “കേരള സര്‍ക്കാര്‍ ഉത്‌പാദനവും വിപണനവും നിരോധിച്ച കൊക്കോകോളയും പെപ്സികോളയും“ എന്ന വിഷയത്തെപ്പറ്റി അനുകൂലിച്ചും പ്രതികൂലമായും പലസ്ഥലത്തും അഭിപ്രായ പ്രകടനങള്‍ നടക്കുകയാണ്. തമിഴ്‌നാടും ബംഗാളും കേന്ദ്രം നിരോധിച്ചാലേ അവരുടെ സംസ്ഥാനങളും നിരോധിക്കുകയുള്ളുവെന്ന്‌ പറയുന്നു. ഇത്‌ നിരോധിക്കുവാനുണ്ടായ കാരണം മറ്റൊന്നുമല്ല ഇവയിലടങിയിരിക്കുന്ന പെസ്റ്റിസൈഡിന്റെ അളവ്‌ അനുവദനീയമായതിലും കൂടുതലാണ് എന്നതാണ്. ഇത്‌ ശാസ്ത്രീയമായി തെളിയിക്കുവാന്‍ മുന്‍‌കൈയെടുത്ത ശ്രീമതി സുനിതനാരായണ്‍ പ്രശംസയര്‍ഹിക്കുന്നു. എങിനെയാണ് ഇത്രയധികം പെസ്റ്റിസൈഡ്‌ ഭൂഗര്‍ഭജലത്തില്‍ വന്നത്‌? അതിനൊരുത്തരമെയുള്ളു ഭരണകൂടങളും ശാസ്ത്രജ്ഞരും പെസ്റ്റിസൈഡ്‌ നിര്‍മാതാക്കളും മരുന്നു കമ്പനികളും ചേര്‍ന്ന്‌ ഹരിത വിപ്ലവമെന്നും ഉത്‌പാദന വര്‍ദ്ധനവെന്നും മറ്റും പറഞ്ഞ്‌ അജ്ഞരായ കര്‍ഷകരെക്കൊണ്ട്‌ ഈ ദ്രോഹം ചെയ്യിച്ചു ഇപ്പോഴും അത്‌ തുടരുന്നു. പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലം താഴുകമാത്രമല്ല ചെയ്തത്‌ ചുറ്റുപാടും ലഭ്യമായ പെസ്റ്റിസൈഡുകളെക്കൂടി ഭൂഗര്‍ഭജലത്തോടൊപ്പം വലിച്ചെടുത്ത്‌ അല്പം രുചികരമായ രീതിയില്‍ പാലിനേക്കാള്‍ കൂടിയ വിലയ്ക്ക്‌‌ വിറ്റ്‌ പലരും കോടികള്‍ ഉണ്ടാക്കി. മൊണ്‍‌സാന്റോയുടെ പ്രവര്‍ത്തനം എല്ലാപേര്‍ക്കും അറിയാമെന്നുള്ളതാണ്. അവര്‍ ഉത്പാദിപ്പിക്കുന്ന വിഷങള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുമ്പോള്‍ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ മൊണ്‍‌സാന്റോയും വാള്‍മാര്‍ട്ടുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇനി രോഗികളാകുവാനും വരും തലമുറയെ അംഗവൈകല്യം, മന്ദബുദ്ധി, മാരക രോഗങള്‍ക്കടിമ തുടങി പലതും നമുക്ക്‌ കാണാം. റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന 2006 ജൂണ്‍ മുതല്‍ റബ്ബര്‍ മാസികയിലെ “റബ്ബര്‍‍ കൃഷിയില്‍ റൌണ്ടപ്പ്‌ കൊണ്ട്‌ എങിനെ കൂടുതല്‍ ലാഭമുണ്ടാക്കാം?” എന്ന ഒരു ഫുള്‍ പേജ്‌ പരസ്യം ഉണ്ട്‌. ആ പരസ്യത്തില്‍ “കൂടുതല്‍ വിവരങള്‍ താഴെ കാണുന്ന വിലാസത്തിലോ (Monsanto India Ltd) അല്ലെങ്കില്‍ കാര്‍ഷിക സര്‍വകലാശാലയിലോ. കൃഷിവകുപ്പിലെ വിദഗ്‌ധരുമായോ ബന്ധപ്പെടുക.” എന്ന്‌ പരസ്യം ചെയ്തതില്‍ നിന്ന്‌ മനസിലാക്കുവാന്‍ കഴിയുന്നത്‌ ഈ ശാസ്ത്രജ്ഞരെ അവരുടെ പ്രചാരകരായി മാറ്റുന്നുവെന്നതാണ്. റൌണ്ട്പ്പിനെ കുറിച്ച്‌ 2006 ആഗ്സ്റ്റ്‌ 5 ന് “തകരുന്നത്‌ ജൈവ വൈവിധ്യം” എന്ന ലേഖനത്തില്‍ (മാതൃഭൂമി ദിനപത്രം) എം.പി.വീരേന്ദ്രകുമാര്‍ കുറച്ച്‌ കാര്യങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ദോഷങള്‍ മൊണ്‍‌സാന്റോയുടെ തലയില്‍ വീഴാതിരിക്കുവാന്‍ “ഉത്തരവാദിത്വം: റൌണ്ടപ്പിന്റെ ഉപയോഗം നിയന്ത്രണാതീതമായതിനാല്‍ ഇത്‌ കൈകാര്യം ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ യാതൊരു കഷ്ടനഷ്ടങള്‍ക്കും നിര്‍മാതക്കളോ വിതരണക്കാരോ ഉത്തവാദിയായിരിക്കുന്നതല്ല.” (ര എന്ന അക്ഷരം ഇല്ല) അതേപോലെ എന്‍ഡോസള്‍ഫാന്‍ കൂടുതല്‍ വര്‍ഷങളായി ഉപയോഗിച്ചതിന്റെ ദുരന്തഫലങള്‍ കാസര്‍കോട്‌ ജില്ലയില്‍ പ്രകടമായി കണ്ടിട്ടും വര്‍ഷങള്‍ പിന്നെയും വേണ്ടിവന്നു അത്‌ നിരോധിക്കുവാന്‍. എന്നാല്‍ എന്‍ഡോസള്‍‌ഫാന്‍ Moderately Hazardous ആണെന്ന്‌ ലോകാരോഗ്യ സംഘടന പറയുമ്പോള്‍ Highly Hazardous ആയ കാര്‍ബോഫുറാനും Extremely Hazardous ആയ ബ്രോമോഡിയോലോണ്‍ പോലുള്ള മാരക വിഷങള്‍ കാലപ്പഴക്കം ചെന്ന ഇന്‍സെക്ടിസൈഡ്‌ ആക്ടിന്റെയും റൂളിന്റെയും മറവില്‍ നമ്മെ തീറ്റിക്കുന്നു. “റോഡോഫെ” എന്ന മാരകമായ എലിവിഷം എന്റെ ഗ്രാമത്തിലെ കൃഷിഭവനിലൂടെ വിതരണം ചെയ്യിക്കുന്നവര്‍ രംഗത്ത്‌ വരാതെ ഇത്തരം ആഘോഷങള്‍ സംഘടിപ്പിക്കുമ്പോള്‍ എങിനെയാണ് സഹകരിക്കുവാന്‍ കഴിയുക. കര്‍ഷദിനമായ ഇന്ന്‌ എനിക്ക്‌ നല്‍കുവാനുള്ള സന്ദേശം പഞ്ചഭൂതങളെ സംരക്ഷിക്കൂ ഈ പ്രപഞ്ചത്തെ രക്ഷിക്കൂ എന്നാണ്

6 comments:

myexperimentsandme said...

ചന്ദ്രേട്ടന്‍ പറഞ്ഞത് വളരെ ശരി.

ആ നോട്ടീസ് കണ്ടു. 24 ആശംസാ പ്രാസംഗികര്‍! അവര്‍ പ്രസംഗിച്ച് കൂട്ടുന്ന സമയത്ത് പത്ത് വാഴ വെച്ചിരുന്നെങ്കില്‍!!

Anonymous said...

ചന്ദ്രേട്ടാ
എന്താണ് മൊണ്‍‌സാന്റോ? എനിക്കറിയല്ല. ഒന്ന് ചെറുതായി വിശദീകരിക്കാമൊ? വാള്‍-മാര്‍ട്ടുമായി നമ്മള്‍ കരാറൊപ്പു വെച്ചൊ?

keralafarmer said...

വക്കാരിമഷ്ടാ: മനസിലയില്ലെ കര്‍ഷകരെ ആദരിക്കാനെന്ന്‌ പറഞ്ഞ്‌ പലര്‍ക്കും കര്‍ഷകരെ പിടിച്ചിരുത്തി വീമ്പടിക്കാനൊരവസരം. വക്കാരി പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. വാഴ തന്നെ വേണമെന്നില്ല ഒരു മൂട്‌ കപ്പ ആയാലും മതി.
ഇഞ്ചി പെണ്ണു: മൊണ്‍‌സന്റോയാണ് യുദ്ധകാലത്ത്‌ വിയറ്റ്‌നമിലെ കാടുകള്‍ കരിക്കാന്‍ ഉപയോഗിച്ച റൌണ്ട്പ്പ്‌ എന്ന കളനാശിനിയുടെയും, ജനിതകമാറ്റം വരുത്തിയ വിത്തിനങളുടെയും നിര്‍മാതാക്കള്‍

keralafarmer said...

Wal-Mart and Monsanto on Indo-U.S. Agriculture Initiative board

aneel kumar said...

എല്ലാം കരിച്ചുകളയുന്ന റൌണ്ടപ്പ് ഉണ്ടാക്കി വില്‍ക്കുന്നെങ്കിലും അവരുടെ പ്രതിബദ്ധതാ പ്രഖ്യാപനം വായിച്ചിട്ട് പാവം തോന്നുന്നു ;)

keralafarmer said...

കേരളത്തിലെ പ്രധാന കാര്‍ഷികോത്‌പന്നമായ നാളികേരത്തിന്റെ വിലയിടിക്കുവാന്‍ പാം ഓയിലിന്റെയും സോയാബീന്‍ എണ്ണയുടെയും ഇറക്കുമതി തീരുവ കുറച്ചു. തെങിന് മണ്ഡരി, കാറ്റ്‌വീഴ്ച, കൂമ്പ്‌ചീയല്‍ തുടങിയ രോഗങളും തെങില്‍ കയറുവാന്‍ ആളെക്കിട്ടുവാന്‍ ബുദ്ധിമുട്ടും നേരിടുമ്പോള്‍ വിലയിടിവുകൂടിയാകുമ്പോള്‍ നാളികേരകര്‍ഷകര്‍ രക്ഷപ്പെട്ടതുതന്നെ.