എന്റെ ഗ്രാമം വിളവൂര്‍ക്കല്‍ എനിക്ക് വിലപ്പെട്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗ്രാമം വിലപ്പെട്ടതാണ്. അതിനാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനും, പരിസ്ഥിതി പരിപാലനത്തിനും, ആരോഗ്യ സംരക്ഷണത്തിനും പരിഗണന കൊടുത്ത് നമ്മുടെ വരും തലമുറയെ രക്ഷിക്കാന്‍ നിങ്ങളും എന്നോടൊപ്പം ചേരൂ. പരിസ്ഥിതിയെ നശിപ്പിക്കാന്‍ നമുക്കവകാശമില്ല. അത് വരും തലമുറയ്ക്കവകാശപ്പെട്ടതാണ്.
Thursday, January 12, 2006
ചില ഇമെയിൽ വിലാസങ്ങൾ
ചെയർമാൻ ദേശീയ കർഷക കമ്മിഷൻ msswami@mssrf.res.in
കേരളത്തിലെ ചിലർ
മുഖ്യമന്ത്രി chiefminister@keralacm.gov.in
കൃഷിവകുപ്പുമന്ത്രി minister-agriculture@kerala.gov.in
അഗ്രികൾച്ചറൽ ഡയറക്ടർ diragri@vsnl.net
അഗ്രികൾച്ചറൽ പ്രൊഡ്ക്ഷൻ കമ്മിഷണർ apc@agri.kerala.gov.in
അഗ്രികൾച്ചറൽ പ്രിൻസിപ്പൽ സെക്രട്ടറി prlsecy@agri.kerala.gov.in
അഗ്രികൾച്ചറൽ സെക്രട്ടറി secy@agri.kerala.gov.in
To verify the reality with this issue contact through the following Phone numbers on working days.
PAO Sivaprasad - 0471 2471434 Email: paotvm@hotmail.com
ADA Mini - 0471 2394322
Agri. Officer Aswathi - 0471 2284122
Subscribe to:
Post Comments (Atom)
48 comments:
This a reply of a mail to CM,
This is an automatically generated Delivery Status Notification
THIS IS A WARNING MESSAGE ONLY.
YOU DO NOT NEED TO RESEND YOUR MESSAGE.
Delivery to the following recipient has been delayed:
chiefminister@keralacm.gov.in
Message will be retried for 2 more day(s)
Technical details of temporary failure:
TEMP_FAILURE: DNS Error: Timeout while contacting DNS servers
----- Message header follows -----
Received: by 10.48.248.14 with SMTP id v14mr114015nfh;
Wed, 11 Jan 2006 23:54:08 -0800 (PST)
Received: by 10.48.199.11 with HTTP; Wed, 11 Jan 2006 23:54:08 -0800 (PST)
Message-ID: <77d4bf2d0601112354i4cf425a2t87f00dfa1540be0e@mail.gmail.com>
Date: Thu, 12 Jan 2006 13:24:08 +0530
From: Keralafarmer -chandrasekharan.nair@gmail.com
Reply-To: qualityrubber@hotmail.com
To: "chiefminister@keralacm.gov.in" -chiefminister@keralacm.gov.in
Subject: Rodofoe poison to kill everything
Cc: "apc@agri.kerala.gov.in" -apc@agri.kerala.gov.in
‘അതിവേഗം (DNS server) ബഹുദൂരം’
അനിലെ,
അതിവേഗത്തിൽ ബഹുദൂരം പോകുന്നത് കൊണ്ടാണല്ലോ പല പ്രശ്നങ്ങളും നിലനിൽക്കുന്നത്.
സമഗ്രമായൊരു കാഴ്ച്പ്പാടോ സൌകര്യങ്ങളൊ, ഇൻഫ്രാസ്ട്രക്ചറൊ, വിവരമുള്ള ഡി.എൻ.എസ് അഡ്മിനുകളോ(?) ഇല്ലാതെ, കൊട്ടിഘോഷിച്ച്, ഒരു വെബ്ക്യാമും വെച്ച് തുടങ്ങിയതല്ലെ പലതും?
റോമാ നഗരം ഒറ്റ രാത്രി കൊണ്ടൊന്നുമല്ലല്ലോ ഉയർന്നത് -- നമ്മൾ മാത്രം അതിവേഗം ബഹുദൂരം താണ്ടാൻ ശ്രമിക്കുന്നു, കുറുക്ക് വഴികൾ തേടുന്നു. ഓടി അങ്ങേയറ്റത്തെത്താനുള്ള വ്യഗ്രതയിൽ, ഓടുന്നതിന് പകരം അല്പനേരം ടാക്സിയിലും ബൈക്കിലുമൊക്കെ “ഓടുമ്പോൾ”...
ഒരു ഡി.എൻ. എസ് സെർവർ കാലിയാകുന്നതൊക്കെ ആരറിയാനാ?
പക്ഷെ, ആ ഡി.എൻ.എസ് നോക്കാനും അതിനെ പോറ്റാനും ആരോ, എവിടെയോ ശമ്പളം വാങ്ങുന്നുണ്ടാവണം -- മണലാരണ്യത്തിലും, പ്രവാസത്തിലും പോയ്ക്കിടന്ന് കഷ്ടപ്പെടുന്ന നമുക്കെങ്ങാനും ആ പണി കിട്ടിയിരുന്നെങ്കിൽ...
എങ്കിൽ, മലയാറ്റൂർ പറഞ്ഞ പോലെ, ആ വലിയ, തുരുമ്പിക്കുന്ന യന്ത്രത്തിലെ, തുരുമ്പിക്കുന്ന ഒരു ചെറിയ പൽചക്രമായേനെ നമ്മളും..
ആളുകൾ പടുതായും മൈക്കുമായി സെക്രട്ടേറിയേറ്റുപടിക്കൽ അടയിരിക്കുന്നതെന്തിനാണെന്നു മനസ്സിലായി. സാറമ്മരോടു സംസാരിക്കാൻ മുദ്രാവാക്യമല്ലാതെ വേറേ വഴിയില്ല. ഈമൈൽ പോകില്ല, പോസ്റ്റ് പോകും-നേരേ ചവറ്റുകുട്ടയിലേക്ക്. ഫോൺ ഒഴിവില്ല, ഫാക്സ് കേടായി..
ഏവൂരാനേ,
“എവിടെയോ ആരോ“ ആരൊക്കെയാണെന്നിവിടെയുണ്ട് കേട്ടോ
പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്റ്ററും അസഖ്യം അഡീഷനൽ & ഡെപ്യൂട്ടികൾ, സീ ഡിറ്റിലെ വലിയ അണ്ണന്മാർ മുതൽ ഇങ്ങോട്ടു ഡേറ്റാ എണ്ട്രിക്കാർ വരെ ക്രേഡിറ്റ് ലിസ്റ്റിൽ ചിരിചോണ്ടിരിപ്പോണ്ട്, ഒരു സൈറ്റിന്റെ പേരിൽ
http://www.dubai.ae എന്ന സൈറ്റിനു ക്രെഡിറ്റർമാരൊന്നുമില്ല്, നമ്മളൊക്കെ പാവങ്ങൾ. പക്ഷേ ഈ സർക്കാർ എന്തൊക്കെ സർവീസ് ചെയ്യുന്നുണ്ടോ അതത്രയും ഓൺലൈൻ പോർറ്റൽ വഴി ചെയ്യാം, ഇങ്ങോട്ടു വരികയൊ കമ്പനി തുറക്കുകയൊ, കറന്റു ബില്ല് അടക്കുകയോ വണ്ടി രെജിസ്റ്ററു ചെയ്യുകയോ കേസു കൊടുക്കുകയോ ഫൈൻ അടക്കുകയോഎന്തും. സർക്കാർ എങ്ങനെ ഒരു പോർട്ടൽ ഉണ്ടാക്കണം അതിനെത്രപേരെ ജോലിക്കെടുക്കണം എന്നൊക്കെ അന്വേഷിച്ചില്ല കുഞ്ഞൂഞ്ഞ് ഇവിടെ സ്റ്റഡി റ്റൂറ് വന്നപ്പോ.. ഉവ്വോ?
http://kerala.gov.in/credits.htm
ദേഷ്യത്തിനിടയിൽ യൂവാറെല്ലിടാൻ വിട്ടു.
http://kerala.gov.in/credits.htm
മന്ത്രിമാരേ കാര്യങ്ങൾ അറിയിക്കാൻ എളുപ്പ വഴി സിനിമാലയോ, കോമടി കസിൻസോ പോലെയുള്ളവയാണു. അതുപോലെ തൊലിയുരിച്ചു കാണിച്ചാലേ അവർക്കു മനസ്സിലാവുകയുള്ളു എന്ന രീതിയിലാണിപ്പോ കാര്യങ്ങൾ.
എല്ലാർക്കും പൊങ്കൽ വാഴ്ത്തുക്കൾ.
(വക്കാരീ, ഇന്ന് തിരുവാതിരയാണു കേട്ടോ. ഈ വഴി വന്നാ അൽപം കാച്ചിലും, ചേമ്പും, അമരയ്കായും ഒക്കെ തേങ്ങ ചതച്ചിട്ട പുഴുക്കു തിന്നിട്ടു പോകാം. )
cc to apc കൈപ്പറ്റിയിട്ടുണ്ട്. അതിനാൽ മുഖ്യമന്ത്രി ഏമാന്റെ അടുത്ത് ദൂതൻ വഴി എത്തിക്കൊള്ളും. തണൽ എന്ന സംഘടന പ്രിന്റ് ഔട്ട് എടുത്ത് പലർക്കും ബൈ പോസ്റ്റായി അയക്കുന്നുണ്ട്. രേഷ്മയും അയക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. അയക്കുന്നതിൽ സന്തോഷമേയുള്ളു. ഇക്കാര്യത്തിൽ സമാധാനത്തിന്റെ മാർഗത്തിലൂടെ എന്തു ചെയ്താലും സന്തോഷമേയുള്ളു. ജനുവരി 30 -ന് അയക്കുവാനുള്ള മാറ്റർ തയ്യാറാക്കുവാനുള്ള ചുമതല ദേവരാഗം ഏറ്റെടുക്കുമെന്ന് വിശ്വസിക്കട്ടെ. കേരളത്തെ രക്ഷിക്കുവാൻ മലയാളികളെ മുന്നോട്ട്...............
സോളിഡാരിറ്റി യൂത്ത് മൂവ്മന്റ് എന്ന സംഘടനയുമയി ബന്ദപ്പെടുന്നതും നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ചന്ദ്രേട്ടന് മാധ്യമം ദിനപത്രത്തെ സമീപിച്ചിരുന്നോ? പൊതുവെ, ഇത്തരം പ്രശ്നങ്ങളില്‍ അവരില്‍ നിന്നും വളരെ നല്ല പ്രതികരണം ലഭിക്കാറുണ്ട്.
മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തും പ്രശനത്തിന്റെ വിശദാംശങ്ങളും ഞാന്‍ അംഗമായിട്ടുള്ള മറ്റു ഗ്രൂപുകളിലും ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വിരോധമില്ലെന്ന് കരുതുന്നു. എല്ലാവരും തങ്ങളുടെ അഡ്രസ് ബുക്കിലുള്ള ഇമെയില്‍ ഐഡികളിലേക്കും ഗ്രൂപുകളിലേക്കും പ്രശ്നത്തിന്റെ ഗൌരവവും വിശദാംശങ്ങളും എത്തിക്കുകയാണെങ്ങില്, മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഈ സമരത്തിനു ശക്തി പകരുന്ന ഒരു ഇമെയില്‍ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി 30-ന്റെ എഴുത്തിനായി കാത്തിരിക്കുന്നു.
This is the site of CM. Complaints must be registered and you will get a number to the letter. I tried to open it, but I can't. I received two numbers on my complaint with out any action on that matter.
http://www.keralacm.gov.in/index.htm
കേരള കൃഷിവകുപ്പിന്റെ ഒരു ചെറിയ കൃഷിത്തോട്ടം. ഇവിടെ നമ്മുടെ ചോദ്യങ്ങള്‍ക്ക് ‘വിദഗ്ദര്‍’ ‘സൌജന്യമായി’ ഉത്തരം തരും!
വെറുതെ ഒന്നു ക്ലിക്കു ചെയ്യൂ, ചോദിക്കൂ, ചോദിക്കൂ!
പോയാലൊരു ക്ലിക്ക്. കിട്ടിയാലൊരു ഉത്തരം!
(നിങ്ങളുടെ ചോദ്യത്തിനൊപ്പം രണ്ടു പടങ്ങള്‍ അറ്റാച്ചുചെയ്യാം! അതും സൌജന്യമാണ്.)
(സ്വന്തം ഈ-മെയില്‍ എഴുതേണ്ടയിടത്ത് blog4comments@googlegroups.com എന്നു കൊടുത്തുനോക്കൂ.)
hello nair,
congrats for ur efforts..
keep it up, malayalies will b there with u
anees kodiyathur
www.kodiyathur.com
3500 റോഡോഫോ പാക്കറ്റ് ലഭിച്ച വിളവൂർക്കൽ കൃഷി ഭവന്റെ കൃഷിഓഫീസറുടെ ധർമസങ്കടം
റോഡോഫോ വാങ്ങരുതേ എന്നുപറയാൻപോയ എന്റെ ഒറ്റപ്പെടൽ
എല്ലാരും വളരെ ഉന്മേഷത്തോടെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു കാണാന്‍ സന്തോഷമുണ്ട്.
രണ്ടു ദിവസത്തെ, മുന്‍വിധികളില്ലാത്ത പഠനത്തിനു ശേഷം മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ ചില കാര്യങ്ങള്‍:
Bromadiolone വിഷം തന്നെയാണ്. പക്ഷേ എത്ര കണ്ട് വിഷമാണെന്നത് ആപേക്ഷികമാണ്.
Fact
5 ppm (0.005 %) (അതായത് 50 ഗ്രാം തീറ്റിയില്‍ 2.5 mg) അളവില്‍ തയ്യാറാക്കുന്ന വിഷപദാര്‍ത്ഥം ഒരു വയറിലും കൂടുതല്‍ കഴിച്ചാലേ (നിര്‍ബന്ധിക്കാതെ തന്നെ ഒരു പ്രാവശ്യം വിശപ്പു മാറുന്നതു വരെ കഴിക്കുന്ന അളവ് - 1 feed) എലിയേക്കാള്‍ തൂക്കം കൂടുതലുള്ള മറ്റു മൃഗങ്ങളെ ബാധിക്കൂ.
സാധാരണ ഗതിയില്‍ തുറസ്സായ ഒരു ആവാസവ്യവസ്ഥയില്‍ ഒരു ജീവി ഇങ്ങനെ അമിതമായി ഇതേ ഭക്ഷണം കഴിക്കാന്‍ സാദ്ധ്യത കുറവാണ്.
Counter Fact
ഒരൊറ്റ തവണയായല്ലെങ്കിലും പലപ്പോഴായി ഈ വിഷം അകത്തു ചെന്നാലും മതി വ്യാപകമായ ദോഷഫലങ്ങള്‍ക്ക്.
ഒരിക്കല്‍ അകത്തു ചെന്ന വിഷം കരളില്‍ (Liver) വളരെക്കാലം അവശേഷിക്കുന്നു. സാധാരണ ശരീരദ്രവങ്ങള്‍ക്ക് ഈ വിഷത്തെ ലയിപ്പിച്ചു നീക്കം ചെയ്യാന്‍ കഴിവില്ല. കരളില്‍ ശേഖരിക്കപ്പെടുന്ന വിഷം രക്തം കട്ടപിടിക്കുന്നതിനുള്ള ശേഷി ഗണ്യമായി, മാരകമായി കുറയ്ക്കും. എത്ര കാലമാണിങ്ങനെ കരളില്‍ അടിഞ്ഞുകിടക്കുകയെന്ന് ഇപ്പോഴും വ്യക്തമായി തെളിഞ്ഞിട്ടില്ല.
ഒരേ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചുള്ള വിഷപ്രയോഗത്തിനെതിരെ വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കണം.
ഇങ്ങനെയുള്ള മുന്നറിയിപ്പുകള്‍ നമ്മുടെ കാര്യത്തില്‍ നടന്നിട്ടുണ്ടോ?
Fact
ബ്രോമാഡയോലോണ്‍ ജലത്തില്‍ അലിഞ്ഞുചേരില്ല. അതുകൊണ്ട് ജലമലിനീകരണം ഉണ്ടാക്കുന്നില്ല.
CounterFact
കൊള്ളാം. നല്ല കാര്യം!
സ്വതന്ത്രമായി ഹൈഡ്രജന്‍ ബന്ധനം നടത്താവുന്നതും (Unsaturated bonds) എന്നിട്ടും ജലത്തില്‍ വളരെക്കുറച്ചുമാത്രം ലയിച്ചുപോകാവുന്നതും (സാധാരണ ഊഷ്മാവില്‍ ഒട്ടും ലയിക്കില്ലെന്നു തന്നെ പറയാം;) സ്വാഭാവിക-ബഹുതന്തുസാന്ദ്രീകരണം (Natural poly fibre densification) എന്ന അപൂര്വ്വസിദ്ധിയുള്ളതുമാണ് നമ്മുടെ കഥാനായകന്. ചെന്നുചേര്‍ന്ന ഓര്‍ഗാനിക് ഫൈബറില്‍ ഒരിക്കലും പിരിഞ്ഞുപോകാത്തവണ്ണം അവനങ്ങനെ കെട്ടിപ്പിടിച്ചുകിടക്കും. എന്നു മാത്രമല്ല, ഓരോ തരിയും മറ്റൊരു തരിയോടു പോലും ചേരാതെ സ്വതന്ത്രമായി (Discrete particles) നിലനില്ക്കും.
കോശാര്‍ബുദത്തിന്റെ രസതന്ത്രമറിയാവുന്ന ഏതുകൊച്ചുഡോക്റ്റര്ക്കും (Oncologists) ഇത്രയും കേട്ടാല്‍ മതി, ഈ ഭീകരന്റെ സ്വരൂപം മനസ്സിലാവാന്‍.
അഞ്ചു ബെന്‍സീന്‍ വലയങ്ങളില്‍ കൊരുക്കിവെച്ചിട്ടുള്ള ഹൈഡ്രോക്സില്‍ / ബ്രോമിന് അലങ്കാരങ്ങള്‍! എല്ലാ വലയങ്ങളിലും ഇഷ്ടം പോലെ സ്വതന്ത്ര ബോണ്ടുകള്‍!
ഈ ഹൈഡ്രൊക്സി-ബൈഫിനോള്‍ സുന്ദരശില്പത്തിന്റെ ഒരു കൂട്ടുകാരനെ നമുക്കു പരിചയപ്പെടാം: PCP.
കാര്‍ബോഫുറാന്‍ എന്നു കേട്ടിട്ടില്ലേ? ആ തറവാട്ടിലെ ഒരു താവഴിയിലാണ് പെന്റാക്ലോറോഫിനോളിന്റെയും വാസം. കാര്ബോഫുറാനെ നാം ഇപ്പോഴും വാത്സല്യത്തോടെ വളര്ത്തിക്കൊണ്ടുവരുന്നുണ്ടല്ലോ അല്ലേ?
PCPയെക്കുറിച്ച് താരതമ്യേന കൂടുതല്‍ പഠനം നടന്നിട്ടുണ്ട്. 80mg (വരെ യാതൊരു അപകടവും (ഉടനെ) കാണിക്കാത്ത PCP വെറും 20mg കൂടി വര്‍ദ്ധിച്ചപ്പോള്‍ തത്ക്ഷണം കൊന്നുകളഞ്ഞു 83 %ഇരകളെ! പത്തു മില്ലിഗ്രാം കൂടി ചേര്‍ത്തപ്പോള്‍ 100% ഇരകളും ചത്തൊടുങ്ങി.
അതായത് സുരക്ഷിതമായ അളവും മാരകമായ അളവും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണെന്നര്‍ത്ഥം. ഇത് രാസപദാര്‍ത്ഥങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യമല്ല. ബ്രാന്തന്ഡയ്നാമിട്ടിനെക്കുറിച്ച് ഇതുപോലത്തെ പഠനം നടന്നിട്ടുണ്ടോയെന്നറിയില്ല.
എന്തായാലും ആ PCP പോലും വെള്ളത്തില്‍ ധാരാളമായി അലിഞ്ഞുചേരും.
അങ്ങനെ അലിഞ്ഞു ചേരുന്നതാണോ അതോ ഒഴിയാബാധ പോലെ വിതറിയിടത്തു തന്നെ അങ്ങനെ അടിഞ്ഞുകിടക്കുന്നതാണോ നല്ലത്?
രണ്ടും നല്ലതല്ല. വിഷം വിഷം തന്നെ. അതൊന്നുകില്‍ എന്റെ തൊടിയില്‍ കിടക്കും. അല്ലെങ്കില്‍ മാളോരുടെ ഭൂലോഗം പരക്കെ ഒഴുകിനടക്കും.
എങ്കിലും എല്ലാ വിഷങ്ങള്‍ക്കും ബാധകമായ ഒരു പ്രധാന അളവുകോലുണ്ട്: വീര്യം. ജലത്തില്‍ ലയിച്ചുചേരുന്ന വിഷങ്ങള്‍ ക്രമേണ വീര്യം കുറഞ്ഞ് പലയിടത്തായി വ്യാപിക്കുമ്പോള്‍ (മൊത്തത്തില്‍ ജലമലിനീകരണമുണ്ടാകുമെങ്കിലും) അലിഞ്ഞുചേരാത്തവ ഒരിടത്തു തന്നെ കേന്ദ്രീകരിച്ച് കാലങ്ങളോളം ഒരു ടൈംബോംബുപോലെ വിശ്രമിക്കുന്നു.
മേല്‍മണ്ണില്‍നിന്നും ബ്രൊമാഡയോലോണ് താഴേക്കടിഞ്ഞിറങ്ങുന്ന പ്രശ്നമേ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലാവട്ടെ, ഒന്നും സംഭവിക്കാത്തതു പോലെ അതങ്ങനെ തങ്ങിക്കിടക്കും. വെള്ളം വറ്റുമ്പോള്‍ അവന് മേല്മണ്ണില് തന്നെ സുഖമായി കിടന്നുറങ്ങും. അടുത്ത മഴക്കാലം വരെ.
തൊടിയില്‍ മേക്കാനും മണ്ണുമാന്തിക്കളിക്കാനും നമുക്കിനിയും കുറച്ചുകൂടി ആടുമാടുകളും കൊച്ചുകുട്ടികളും ബാക്കിയില്ലേ?
Fact
Bromadiolone ഒരു രണ്ടാം തലമുറ വിഷോല്പ്പന്നമാണ്. വളരെ കുറഞ്ഞ അളവില്‍ പ്രയോഗിച്ചാല്‍ എലികളെപ്പോലുള്ള ചെറിയ ജീവികളെ മാത്രമേ ഇവ ബാധിക്കൂ. കൂടാതെ വിഷം കഴിച്ച ഉടനെ മരിക്കുന്നില്ലാത്തതിനാല് ഇതിന്റെ ഫലസാദ്ധ്യത വളരെ കൂടുതലാണ്. (പെട്ടെന്നു തന്നെ അപകടം ഉണ്ടാക്കുന്ന തരം വിഷങ്ങളില്‍ നിന്നും കെണികളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന് എലികള്‍ക്കും മറ്റും പ്രത്യേക മിടുക്കുണ്ട്.)
Counter Fact
രണ്ടാം തലമുറ വിഷങ്ങളുടെ ഈ പ്രത്യേകത തന്നെയാണ് അവയുടെ ദോഷവും.
Bromadiolone ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശത്തും പ്രത്യക്ഷത്തില്‍ ഏറ്റവും അപകടങ്ങള്‍ നടന്നിട്ടുള്ളത് ചെറിയ കുട്ടികളും വളര്‍ത്തുമൃഗങ്ങളും അബദ്ധത്തില്‍ അതു കഴിച്ചിട്ടാണ്. ആകര്‍ഷണീയമായ നിറവും എന്നാല്‍ അരോചകമായ മണമൊന്നുമില്ലാത്തതും തൊലിപ്പുറമേ വേദനയോ നീറ്റലോ ചൊറിച്ചിലോ ഉണ്ടാക്കാത്തതും മൂലം ഇത്തരം അപകടങ്ങള്‍ക്കു സാദ്ധ്യത കൂടുതലാണ്. (സ്വാദെന്താണെന്നു തീരുമാനിക്കുന്നത് വിഷത്തിനു കൂട്ടുപോകുന്ന തീറ്റ മിശ്രിതമാണ്)
6 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 5ppm 50g വിഷം വ്യക്തമായ, നീണ്ടു നില്ക്കുന്ന അപകടങ്ങളുണ്ടാക്കും. വീട്ടിലെ പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. ഈ അപകടങ്ങളില്‍ നിയന്ത്രണമില്ലാത്ത രക്തപ്രവാഹം മുതല്‍ ഭാവിയില്‍ വരാനിരിക്കുന്ന ലിവര്‍ കാന്‍സര്‍ വരെയുണ്ട്. (കാന്‍സറിന് അങ്ങനെ ലിവര്‍ തന്നെ വേണമെന്നൊരു നിര്‍ബന്ധമൊന്നുമില്ല, ഏതു ശരീരഭാഗം കിട്ടിയാലും അവനു തൃപ്തിയാണ്).
രണ്ടാം തലമുറ കീട/എലി-നാശിനികളുടെ പ്രധാന ഗുണമായി കാണിക്കുന്നത് വിഷം കഴിച്ചതിനു ശേഷവും ഇര കുറച്ചുനാള്‍ കൂടി ജീവിച്ചിരിക്കും എന്നതാണ്. പക്ഷേ ഇങ്ങനെ ജീവിച്ചിരിക്കുന്ന ഇരകള്‍ പക്ഷികളേയും പൂച്ച തുടങ്ങിയ മൃഗങ്ങളേയും സംബന്ധിച്ചിടത്തോളം ഓടിനടക്കുന്ന വിഷം തന്നെയാണ്. ഇവയെ ഭക്ഷിക്കാന്‍ സാദ്ധ്യതയുള്ള മൃഗങ്ങള്‍ക്ക് Secondary Feeding വഴി പരോക്ഷമായി വിഷബാധയുണ്ടാവുന്നു.
എലിയുടെ വംശവര്‍ദ്ധന തടയാന്‍ പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള ഉപായങ്ങളെയാണ് Bronadiolone ഇത്തരത്തില്‍ നശിപ്പിക്കുന്നത് എന്നു ശ്രദ്ധിക്കണം!
1970 കള്‍ മുതലാണ് രണ്ടാം തലമുറ വിഷങ്ങള്‍ വികസിപ്പിച്ചെടുത്തത്. DDT, EndoSulphan തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ ദീര്ഘകാലദോഷഫലങ്ങള് കണ്ടെത്താന്‍ നാം വളരെ വളരെ കാലമെടുത്തിട്ടുണ്ട്.
കീടനാശിനി ഉല്പാദകര് തന്നെ നല്കുന്ന സ്കോളര്ഷിപ്പുകൊണ്ടു പുലരുന്ന ഗവേഷകരാണിപ്പോള് പല സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നത്. മറുവശത്ത് അധികമൊന്നും അറിവില്ലാത്ത ഒറ്റപ്പെട്ട കര്‍ഷകരും പ്രകൃതിസ്നേഹികളും മാത്രം വാദിക്കാനും (അതോ വെറുതെ ഏങ്ങലടിച്ചുകരയാനോ?) പിന്നെ ഏറാന്‍ മൂളാന്‍ മാത്രമറിയാവുന്ന കീഴ്ജീവനക്കാര്‍ കണ്ടുനില്‍ക്കാനും ഉള്ളപ്പോള്‍ സ്വാഭാവികമായും ഇനിയുമെത്രയോ കാലം പിടിക്കും ഇതുപോലുള്ള മഹാമാരികളെ നാമൊക്കെ തിരിച്ചറിയാന്‍.
എന്തായാലും ഇതിനകം തന്നെ ബ്രോമാഡയോലോണിന്റെ മാസ്മരമാരകശക്തി പലയിടത്തും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. 1998ല്‍ ഗവണ്മെന്റ് അംഗീകരിച്ചതിനുശേഷം മാത്രം പ്രയോഗം തുടങ്ങിയ ഫ്രാന്‍സില്‍, 2001 ആവുമ്പോഴേക്കും ഫലം കണ്ടു. തോട്ടത്തിലെ പെരുച്ചാഴികളെ കൊല്ലാന്‍ തുടങ്ങിവെച്ച തീക്കളി മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ പെരുച്ചാഴികള്‍ക്കു പകരം അവയെ തിന്നു ജീവിക്കുന്ന മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി.അവയുടെയൊക്കെ അഭാവത്തില്‍ പെരുച്ചാഴിസംഖ്യയാവട്ടെ പൂര്‍വ്വാധികം ഉജ്ജ്വലമായി വര്‍ദ്ധിക്കുകയും ചെയ്തു!
അതുകൊണ്ടായിരിക്കണം നാം അവയെ രണ്ടാം തലമുറ വിഷം എന്നു വിളിക്കുന്നത്!
Fact
ഇതു മാത്രമെ എലിയെക്കൊല്ലാന്‍ ഒരു വഴിയുള്ളൂ. ഈ വക വിഷങ്ങളില്‍, ഉള്ളതില്‍ തന്നെ ഏറ്റവും ശക്തി കുറഞ്ഞ ഇനമല്ലേ ബ്രോമാഡയോലോണ്‍?
ഇതിലും അപകടമല്ലേ മറ്റു രണ്ടാംതലമുറ വിഷങ്ങള്‍?
Counter Fact
“നിന്നെ ഞാന്‍ തീയിലിട്ടു ചുട്ടു കൊല്ലണോ അതോ വെള്ളത്തിലിട്ടു മുക്കിക്കൊല്ലണോ?“
ദേവരാഗം മുന്പെഴുതിയിരുന്നതു തന്നെയാണിതിനുത്തരം. ഒന്നരയും രണ്ടും അഞ്ചും വര്‍ഷം ഭരിയ്ക്കാന്‍ കനിഞ്ഞുകിട്ടുന്ന അവസരത്തില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലത്തേക്കു് മുന്കൂട്ടിക്കാണാന് പറ്റാത്ത നമ്മുടെ സര്‍ക്കാരുകളുടെ ഗതികേടാണിങ്ങനെയൊക്കെ വരുത്തുന്നത്. ഒപ്പത്തിനൊപ്പമുണ്ട് നമ്മുടെ ജനങ്ങളും. ശുചിത്വം, പരസ്പരസഹകരണം, ഈ ഗ്രാമം/പട്ടണം മുഴുവനും എന്റേതാണെന്നോ ഞാന്‍ ഈ ഗ്രാമത്തിന്റെ / പട്ടണത്തിന്റെ സ്വത്താണെന്നോ എന്നും ഓര്‍ക്കാന്‍ നമ്മളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു. ആഗോളവല്ക്കരണവും മറ്റു വലിയ വലിയ കാര്യങ്ങളും ഉള്ളപ്പോള്‍, അതിന്റെയൊക്കെ സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും പോവാന്‍ സമയമില്ലാതിരിക്കുമ്പോള്‍ നാം എങ്ങനെ നമ്മുടെ വീടും തൊടിയും നോക്കും? അങ്ങനെയാണ് വീട്ടില്‍ ബാക്കിവന്ന തീറ്റിയും മറ്റസ്കിതകളും നാം അയല്‍വാസിയുടെ തൊടിയിലേക്കു വലിച്ചെറിയുന്നത്. നാം പുറത്തിറങ്ങാന്‍ കാത്തുനില്ക്കുന്നു അയല്‍വാസി. അവന്റേതു കൂടി കൂട്ടി, കുപ്പ നമ്മുടെ തൊടിയിലേക്കു തന്നെ തിരിച്ചു വന്നോളും.
അതുപോലെ തന്നെയാണ് മറ്റു പ്രാകൃതികനിയന്ത്രണങ്ങള്ക്കും സംഭവിച്ചത്. എലിയും പാമ്പും കീരിയും ആടും മാടും കൊതുകും കോഴിയും തവളയും പല്ലിയും കൂട്ടത്തില്‍ മനുഷ്യനും ഒന്നുചേര്‍ന്നൊരു സമൂഹമായിരുന്നു ഇന്നലെവരെ ഇവിടെ. അവയൊക്കെ പരസ്പരം ഒരു പരിധിവരെ നിയന്ത്രിച്ചും പോന്നു. കഥയിലാണെങ്കിലും, വല്ലപ്പോഴും എലി പെരുകുമ്പോള്‍, പുല്ലാങ്കുഴല്‍ വിളിച്ച് അവയെ ആറ്റിലേക്കാട്ടിത്തെളിച്ച് മുക്കിക്കൊല്ലാന്‍ വേറൊരു കൊച്ചനെ പ്രകൃതി കണ്ടുപിടിച്ചു തരാറും ഉണ്ടായിരുന്നു.
അത്ര വലിയൊരു സുഖം തോന്നിയിരുന്നില്ലെങ്കിലും ഇതുപോലെ നാം കുഴഞ്ഞുവീണും കുടല് ചീഞ്ഞും മരിക്കാറുണ്ടായിരുന്നില്ല. ഇത്ര വന്ധ്യതയും വന്യതയും ഉണ്ടായിരുന്നില്ലിവിടെ!
നമുക്കൊരുപാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതുപോലെ ആ തെറ്റുകള്‍ക്കുമീതെ നാം വീണ്ടും തെറ്റുകള്‍ കൊണ്ടു പൊതിയുകയാണ്. എങ്ങിനെയാണു തിരിച്ചുപോകാന്‍ പറ്റുക എന്ന് ഇനിയെങ്കിലും നോക്കാന്‍, പരിശ്രമിക്കാന്‍ സമയമായി!
**** **** *****
FACT! FACT! FACT!
ബ്രോമാഡയോലോണ്‍ എന്ന, വെള്ളത്തില്‍ അലിഞ്ഞുചേരാത്ത വിഷമോ കടിച്ചാല്‍ പൊട്ടാത്ത വാക്കോ അല്ല ഇവിടത്തെ മുഖ്യപ്രശ്നം. ഒരു പക്ഷേ ആ ഇംഗ്ലീഷ് അമൃത് നല്ലതുതന്നെ ആയിരിക്കാം. സാക്ഷരരാണെന്നു മേനി പറയാമെങ്കിലും ഞങ്ങള്ക്കത്രയൊന്നും അറിവില്ല. പക്ഷേ, അത്തരമൊരു ആപത്തിനെക്കുറിച്ച് ഞങ്ങള്‍ക്കു ചോറുരുട്ടി മിണുങ്ങാന്‍ തരുന്ന ഒരു സാധാരണ കര്ഷകന് വ്യാകുലതയോടെ ആശങ്ക ഉയര്‍ത്തുമ്പോള്‍ അയാളെ സമാശ്വസിപ്പിക്കാന്‍ തക്ക ന്യായമായ, യുക്തമായ ഒരു മറുപടി കൊടുക്കുന്നതിനു പകരം വെറും പുച്ഛവും പരിഹാസവും വിളമ്പിക്കൊടുക്കുന്ന, ലജ്ജയില്ലാതെ യജമാനന്റെ (അതേ, ഞങ്ങളാണ് യജമാനന്, ഞങ്ങളാണു നിനക്കൊക്കെ ശമ്പളം തരുന്നത്!) ശമ്പളവും വാങ്ങി കസേരയില്‍ ഞെളിഞ്ഞിരിക്കുന്ന സര്‍ക്കാര്‍ പരാദങ്ങളും, അള്ളിപ്പിടിച്ചിരിക്കുന്ന സ്വന്തം കസേരയുടെ കാലുകള്‍ക്കു പോലും എന്താണു സംഭവിക്കുന്നതെന്നു നിശ്ചയമില്ലാത്ത ജനസേവകന്മാരുമാണ്,
ഞങ്ങളുടെ കരളിനെ ദ്രവിപ്പിക്കുന്നത്;
കുടലിനെ അഴുക്കുന്നത്;
ഹൃദയത്തെ ഉണക്കിമൊരിക്കുന്നത്.
ഇനിയും Facts ഉണ്ടായിരിക്കാം. അതിനൊന്നും ഇനി ഒരുപക്ഷേ Counter Facts ഉണ്ടായില്ലെന്നും വരാം. അകലെ മലങ്കാടുകളില്‍ തലതല്ലിച്ചാവുന്ന തേങ്ങലുകളായി ഈ പ്രതിവസ്തുതകള്‍ തന്നെ ഒടുങ്ങിപ്പോയേക്കാം. പക്ഷേ നാലുപേര്‍ കാണ്കേ, കേള്‍ക്കേ ഞങ്ങളിങ്ങനെ തേങ്ങുകയെങ്കിലും ചെയ്യും!
(കൂട്ടത്തില്‍ പറയട്ടെ, (1) നേരിട്ടല്ലെങ്കിലും, സംശ്ലേഷണരസതന്ത്രവും കോശാര്ബ്ബുദഗവേഷണവും എനിക്കു ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. (2) മനപ്പൂര്‍വ്വം തന്നെ reference link ആയി ഒന്നു കൊടുക്കുന്നില്ലിവിടെ. വേണ്ടവര്‍ക്ക് വേണ്ട സമയത്ത് വേണ്ട ലിങ്കുകള്‍ കൊടുക്കും.)
വന്ധ്യത എന്നത് ആന്റിഡോട്ടായി വൈറ്റ്മിൻ K കൊടുക്കുന്നതിൽനിന്നുതന്നെ മനസിലാക്കാം. അത് പലതിന്റെയും വംശനാശത്തിനും കാരണമാകും. എന്തിന് മേൽമണ്ണിൽ തന്നെ കിടക്കുന്ന ബ്രോമാഡിയോലോൺ പശുക്കളിലും മനുഷ്യനിലും വന്ധ്യതയ്ക്ക് കാരണമാകാം. അപ്പോൾ ഇതിന് പിന്നിൽ മറ്റൊരു രഹസ്യം ഒളിഞ്ഞുകിടക്കുന്നു. വന്ധ്യതാനിവാരണത്തിനുള്ള വിലകൂടിയമരുന്ന് പാറ്റെന്റിന്റെ പിൻബലത്തിൽ വിറ്റഴിക്കാം എന്നുള്ളതാണ്. എന്റെ പരിമിതമായ അറിവുകൾക്കുള്ളിൽനിന്ന് അവതരിപ്പിക്കുന്നതിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്തുക. ഇതിനെല്ലാം പിന്നിൽ ജനത്തെ കൊള്ളയടിച്ച് കാശുണ്ടാക്കുക തന്നെയാണ് ലക്ഷ്യം. കെമിക്കൽ നിർമാതാവിന്റെ പേര് കവറിൽ രേഖപ്പെടുത്താത്തത് കോടതിയിൽ തെളിയിക്കപ്പെടേണ്ട മറ്റൊരു കുറ്റമല്ലെ എന്നും ചിന്തിക്കുക.
പ്രീയപ്പെട്ട സുഹൃത്തുക്കളെ പൊതുവായ ഒരു എഴുത്ത് തയ്യാറാക്കുന്നതിനും അത് ബ്ലോഗായിത്തന്നെ അവതരിപ്പിക്കുന്നതിനും തുടക്കം കുറിച്ചുകഴിഞ്ഞു. അതുമായി ബന്ധപ്പെട്ട നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമെന്റുകളായി രേഖപ്പെടുത്തുക. ആ പേജ് എഡിറ്റുചെയ്യുവാൻ contributors നെ ചുമതലപ്പെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിക്കയക്കുന്ന കത്തിൽ വെബ് സൈറ്റുകളിൽ നിന്നു ശേഖരിക്കുന്ന വിഷപ്രയോഗത്തിന്റെ ദോഷവശങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് അതിനാലാണ് രക്തസാക്ഷി ദിനമായ ജനുവരി 30 തന്നെ അൽപം സാവകാശം നൽകിക്കൊണ്ട് തെരഞ്ഞെടുക്കുവാൻ കാരണം. കേരളത്തിലുള്ളവർക്ക് ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് പോസ്റ്റൽ ആയി അയക്കുവാനും കഴിയും. പലരെക്കൊണ്ടും അയപ്പിക്കുകയും ചെയ്യാം. കാർബൺ കോപ്പി ആർക്കെല്ലാം അയക്കണമെന്നത് തീരുമാനിക്കുക. കാരണം മുഖ്യന് ഞാനയച്ച ഇമെയിൽ മൂന്നാം ദിവസം തിരികെവന്നു.
ചന്ദ്രേട്ടാ,
കത്ത് അതു മതിയാവുമെന്നു തോന്നുന്നു. ഒരുപക്ഷേ, ഈ പരിപാടിക്ക് മൊത്തത്തിൽ സർക്കാരിനെന്തു ചിലവു വരുമെന്നും (പഞ്ചായത്തൊന്നിനു കണക്കിൽ) അത്രയും പൈസാ പൊതുജനത്തിനു പ്രയോജനകരമായ എന്തു കാര്യത്തിനു ചെലവഴിക്കാമെന്നും കൂടെ മന്ത്രിക്കെഴുതാനും നമുക്കു പറ്റില്ലേ?
ചന്ദ്രേട്ടാ,
വിശ്വപ്രഭ ചെയ്ത പോലെ ഒരു technical analysis ആവില്ലേ കൂടുതല്‍ നല്ലത്? ഒരു രാഷ്ട്രീയക്കാരന് ഈ കത്തില്‍ രാഷ്ട്രീയം മണത്തേക്കും എന്നാണ് എന്റെ ഒരു തോന്നല്‍. അഴിമതിയും മന്ത്രിയുടെ രാജിയും ഒക്കെ ഒഴിച്ചു നിര്‍ത്തി, എന്തു കൊണ്ട് ഈ വിഷവിതരണം ഉടന്‍ നിര്‍ത്തണം എന്നു highlight ചെയ്യുകയാവും നമ്മുടെ ഉദ്ദേശ ശുദ്ധി വെളിവാക്കാന്‍ കൂടുതല്‍ പ്രയോജനപ്പെടുക എന്നു തോന്നുന്നു.
കത്ത് എന്റെ വകയും പഠനവും റിപ്പോർട്ടും കണ്ണൂസ് പറയുന്ന രീതിയിലും ആയിരിക്കും നല്ലത്. അതിന് കുറെക്കൂടി പഠനങ്ങൾ ആവശ്യമാണ്. വിശ്വംതന്നെ മുൻകൈയെടുക്കേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരും കഴിയുന്നരീതിയിൽ common letter തയ്യാറക്കുന്നതിൽ സഹായിക്കുക. പൊതുവായ കത്തിൽ ഞാൻ പറയുന്ന കാര്യങ്ങൾ ആവർത്തികേണ്ട ആവശ്യമില്ല. മലയാളം ഇമാജാക്കി വേണമോ അതോ ഇംഗ്ലീഷാക്കണമോ എന്ന് ആദ്യം തീരുമാനിക്കുക. അഞ്ചലി ഓൾഡ് ലിപിയിൽ തന്നാൽ ഞാൻ ഇമേജ് ആയി പ്രസിധീകരിക്കാം. അല്ലെങ്കിൽ അതും ആരെങ്കിലും ചെയ്യുക. നമ്മുടെ കഴിവില്ലായ്മ മനസിലാക്കാനാണെന്ന് തോന്നുന്നു വിശ്വം മറഞ്ഞിരിക്കുന്നത്. ഈ പൊതുവായ കത്ത് എല്ലാപേർക്കും വായിക്കുവാൻ കഴിയണം. അപ്രകാരം വലതുവശത്തുള്ള ലിങ്കിലൂടെ വരമൊഴിയിലേയ്ക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാം.
കത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായാൽ അതിന്റെ മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജിമ ചെയ്യാം. ചിലർക്കു മലയാളം ലിപി വായിക്കാൻ പറ്റില്ല, അവരെക്കൂടി പൻകെടുപ്പിക്കേണമല്ലോ..
പ്രത്യക്ഷ സമരപരിപാടികളൊന്നും ആസൂത്രണം ചെയ്യുന്നില്ലേ??
ഡ്രിസില്‍ : സത്യാന്വേഷികളായ നമ്മൾ ഒറ്റപ്പെട്ടവരാണ്. നമ്മുടെ സമരം ബോധവത്കരണമാണ്. നല്ലത് പറഞ്ഞുകൊടുക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം. പൊതുജനത്തെ ബുദ്ധിമുട്ടിച്ചും പൊതുമുതൽ നശിപ്പിച്ചും സമരങ്ങൾ കണ്ടു മടുത്തവരല്ലെ നമ്മൾ. ചെറിയ ഒരു വോട്ടിംഗ് ശതമാനമാണ് കേരളത്തിലെ ഭരണം മാറ്റിമറിക്കുന്നത്. വിദേശമലയാളികൾക്കും വോട്ടവകാശം ലഭിക്കുന്നതോടെ പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിയെന്നു വരും. നമ്മൾ അഭിപ്രായ സ്വാതന്ത്രിയം ഉള്ളവരാണ് ഇന്റർനെറ്റിലൂടെയെങ്കിലും. കേരളത്തിൽ പലർക്കും അതില്ല. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
ദേവരാഗം : പറയുന്നത് ശരിയാണ്. മലയാളത്തിലും ഇംഗ്ലീഷിലും വേണം എന്നു തീരുമാനിക്കാം. മാറ്റർ വിഷപ്രയോഗത്തിന്റെ ദോഷങ്ങൾ തന്നെ വിഷയം. ദേവാ തയ്യാറാക്കിക്കൊള്ളു. എഡിറ്റിംഗും സെൻസറിംഗും പിന്നീടാകാമല്ലോ.
പ്രിയ ചന്ദ്രേട്ടാ..
പൊതുമുതല്‍ നശിപ്പിക്കലും ഹര്‍ത്താലുകളും പ്രത്യക്ഷ സമരമുറയാണെന്ന് ഞാന്‍ പറയില്ല.. അതിനെ പ്രത്യക്ഷ അക്രമം എന്ന് വേണമെങ്കില്‍ വിളിക്കാം. ഞാന്‍ പ്രത്യക്ഷ സമരം കൊണ്ട് ഉദ്ദേശിച്ചത്, താങ്കള്‍ പറഞ്ഞത് പോലെ തന്നെ ബോധവല്‍കരണമാണു. താങ്കളെ സഹായിക്കാന്‍ അവിടെ ആരെങ്കിലുമുണ്ടെങ്കില്‍, നല്ല ഒരു പ്രത്യക്ഷ സമരപരിപാടി ആസൂത്രണം ചെയ്യുക. അതിനോട് സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ സംഘടനകളേയും ജാതി-മത-രാഷ്ട്രീയ ഭേതമന്യെ സഹകരിപ്പിക്കാവുന്നതാണു. ഒരു സമരസമിതി രൂപീകരിക്കുകയും, തുടര്‍ന്ന് പോസ്റ്റര്‍ പതിക്കല്‍, ലഘുലേഖ വിതരണം, ബോധവല്കരണ ക്ലാസ്, പ്രതിഷേധ പ്രകടനം, കൊളാഷ് പ്രദര്‍ശനം, പഞ്ചായത്ത് തല ഉപരോധങ്ങള്‍, എലിശല്യം കുറക്കുന്നതിനുള്ള ബദല്‍ സംവിദാനങ്ങള്‍ അവതരിപ്പിക്കുക, തുടങ്ങി ഒട്ടനവധി പരിപാടികള്‍ നടത്താവുന്നതാണു. അനുഭവം കൊണ്ട് പറയട്ടെ, പോരാട്ടം, യുവജനവേദി, സോളിഡാരിറ്റി യൂത്ത് മൂവ്മന്റ്, മാര്‍കിസ്റ്റ് (എം.എല്‍) തുടങ്ങിയ വിപ്ലവ പ്രസ്ഥാനങ്ങളില്‍ നിന്നും വളരെ നല്ല പിന്തുണ പ്രതീക്ഷിക്കാവുന്നതാണു. ഇതിനോടൊപ്പം പങ്കെടുക്കാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ഇത്തരം സമരപരിപാടികള്‍ക്ക് സാമ്പത്തികമായി സഹായിക്കാവുന്നതാണു. ഈ സമരപരിപാടികളോടൊപ്പം, ഒപ്പു ശേഖരണം, ഇമെയില്‍ സമരങ്ങള്‍ തുടങ്ങിയവ ഒരു ശക്തിസ്രോതസ്സായിരിക്കു. ഇതു എന്റെ അനുഭവങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ മാത്രമാണു. കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ചന്ദ്രേട്ടാ, ഡ്രിസ്സില്‍ പറഞ്ഞതു ശരിയാണ്, സൊളിഡാരിറ്റിയില് നിന്നും നല്ല പ്രതികരണം പ്രതീക്ഷിക്കാവുന്നതാണ്.
ഡ്രിസ്സില്‍, ജനുവരി 26 നു തേജസ് (http://www.thejasonline.com/index_det.html)എന്ന പത്രം ഇറങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ
സോളിഡാരിറ്റി യൂത്ത് മൊവ്മെന്റിന് ഞാൻ മെയിൽ അയച്ചു. തേജസ് ഓൺലയിൻ എന്ന പത്രത്തിന് എന്റെ പേജിൽ ലിങ്ക് നൽകിക്കൊണ്ട് എല്ലാ ആശംസകളും നേരുന്നു. സമാധാനത്തിന്റെ പാതയിലൂടെ പൊതുജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള ബോധവത്ക്കരണത്തിലൂടെയുള്ള സമരത്തിലൂടെ കേരളത്തിനൊരു മാതൃകയാകട്ടെ നമ്മുടെ വിഷവിതരണത്തിനെതിരേയുള്ള ഇമെയിൽ സമരം.
The following letter is published in the comments of Asianet India.com on the attack of Gramin Banks.
Is this a way for Justice?
No this is not a way for Justice. We can understand the emotional feelings of "Poraattam workers". But the econonomic loss of public property cannot be accepted. If any irregularities in accounts can be rectified. The poraattam workers can help the uneducated people in the irregularities on their loan remitence. I alone fought against Neyyaattinkara Agricultural Rural Development Bank for the action against the "Bond" excicuted by me in 1990 for loan to cultivate Rubber. On a continious fight for three years I alone got Justice. But that was a common problem. Oppose irregularities don't destroy Public Property. To help the farmers provide a reasonable price to their Agricultural produces.
Kindly join with us for an open letter to CM as a common letter through Email or by post on 30th January 2006. Visit: http://siyemminuvaayikkuvaan.blogspot.com
chandrasekharan.nair@gmail.com
എലിവിഷം തിന്ന് അസുഖം വന്നാൽ ചിലർക്കെങ്കിലും ചികിത്സാസഹായം കിട്ടുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ വർഷങ്ങൽ എടുക്കുമെന്നുമാത്രം.
http://www.keralacm.gov.in/pdf/treatmentassistance.pdf
Dear friends,
I have been off the net since last saturday due to some technical issues. Hence no responses from me. Please understand that not even a little, i have drawn back from my determination and from our consensus.
-vp
പ്രിയ ചന്ദ്രേട്ടാ.. നമ്മുടെ സമര പരിപാടികള്‍ എവിടെ വരെ എത്തി? അന്നത്തെ കോലാഹലങ്ങള്‍ക്ക് ശേഷം, ആ വിഷയത്തിന് മേല്‍ ഒന്നും കണ്ടില്ല. ജനുവരി 30-നുള്ള കത്ത് തയ്യാറായോ?? മറ്റു വല്ല സമര പരിപാടികളും ആസൂത്രണം ചെയ്തിരുന്നുവോ??
20 വർഷം എലിവിഷം ഉപയോഗിച്ചതിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കാട്ടിലെ സിംഹം പോലും എലിവിഷം കാരണം ചാകുന്നുവെങ്കിൽ നാളെ മനുഷ്യനും ഇതൊക്കെത്തന്നെ സംഭവിക്കും
http://www.dailynews.com/news/ci_3411706
http://www.nbc4.tv/news/6211838/detail.html
സമയായല്ലോ ചന്ദ്രേട്ടാ...
കഴിവുള്ള മലയാളികളെ എന്നെ ഒന്നു സഹായിക്കൂ.
ദേവരാഗം, ഡ്രിസിൽ, റോക്സി എന്നിവർ കൂട്ടായോ അല്ലെങ്കിൽ ഒറ്റയ്ക്കോ എന്നെ സഹായിക്കുക. കാരണം ഒരു ലറ്റർ തയ്യാറാക്കുന്നതിനുള്ള എന്റെ കഴിവില്ലായ്മ പലപ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ്. ദേവരാഗം എന്തിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. എന്നെ നാണംകെടുത്തല്ലെ. 24 മണിക്കൂറിനകം അനുകൂലമായ ഒരു കത്തോടുകൂടിയ മറുപടി പ്രതീക്ഷിക്കാമോ? ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കുക.
സമയമായപ്പോ എല്ലാരും സ്ഥലം വിട്ടോ? :(
സു | Su :എന്തെങ്കിലും എഴുതി സി.എം -ന് അയക്കുന്ന പ്രശ്നമില്ല. എഴുത്ത് തയ്യാറായികിട്ടിയില്ലെങ്കിൽ ഈ പരിപാടി പിന്നൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കും. ഇനി ഇതിൽ എന്നെ പിന്തുണച്ചവരെ ബ്രോമോഡിയോലോൺ കൈക്കലാക്കിയോ എന്നാണ് എന്റെ സംശയം. അങ്ങിനേയും രക്ഷപ്പെടാൻ മാർഗം കാണുമായിരിക്കും.
ചന്ദ്രേട്ടാ ഇതൊന്ന് നോക്കൂ,
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സവിശേഷ ശ്രദ്ധയിലേക്കായി,
അനുദിനം വര്‍ദ്ധിച്ചുവരുന്ന നിരവധി പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ, കേരള ജനതയെ മുന്നോട്ട് നയിക്കുന്ന താങ്കള്‍ക്ക് എല്ലാ വിധ അനുമോദനങ്ങളും ആശംസികട്ടെ.
ഇന്ന് ജനുവരി 30, അങ്ങേയ്ക്കറിയാവുന്നതു പോലെ, രക്തസാക്ഷി ദിനം. ‘ജീവിക്കാനുള്ള അഗ്രഹം’ ഒന്നുകൊണ്ട് മാത്രമാണ് ഇന്നേദിവസം ഈ കത്തെഴുതുവാന്‍ നിര്‍ബന്ധിതമായത്. താങ്കളുടെ മേല്‍നോട്ടമുള്ള കൃഷിവകുപ്പ് മുഖേന പഞ്ചായത്തുകള്‍ തോറും, എലിയെ കൊല്ലാന്‍ എന്ന പേരില്‍ ‘റോഡോഫോ’(RODOFOE) എന്ന മാരക വിഷം സൌജന്യമായി വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ.
1968ലെ ഇന്‍സെക്റ്റിസൈഡ് ആക്റ്റും 1971ലെ ഇന്‍സെക്റ്റിസൈഡ് റൂളും പ്രകാരം കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചില വ്യവസ്ഥകള്‍ ബാധകമാണെന്ന് മനസ്സിലാകുന്നു. അതിന്‍പ്രകാരം, ചുവപ്പ് നിറവും തലയോട്ടിയും അതിനു താഴെ ഗുണാകൃതിയില് എല്ലിന് കഷണങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ‘റോഡോഫോ’കടുത്ത വിഷമാണെന്ന് മനസ്സിലാക്കാം.
99.995 ശതമാനം ഗോതമ്പ് മാവ്, തേങ്ങാ പിണ്ണാക്ക്, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്ന റോഡോഫോമില് അത്യന്തം മാരകമായ ‘ബ്രോമാഡിയോലോണ് ‘(Bromadiolone) എന്ന വിഷത്തിന്റെ അംശം 0.005 ശതമാനമാണ്. ഇത്ര കുറഞ്ഞ വീര്യത്തില്‍ പോലും വളരെ ആപല്‍ക്കരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്
ബ്രോമാഡിയോലോണ് എന്നത് അവസരവാദികള്‍ മാത്രം നിഷേധിക്കുന്ന വസ്തുതയാണ്. കൃഷിവകുപ്പിന് കീഴിലുള്ള പ്രഗല്ഭരായ ഉദ്യോഗസ്ഥര്‍ക്ക് ഈ യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയാന്‍ കഴിയില്ല. മണ്ഡരിയെന്നും, തേയിലക്കൊതുകെന്നും, കളനാശിനിയെന്നും, കീടനാശിനിയെന്നും, കുമിൾനാശിനിയെന്നും മറ്റും പറഞ്ഞ് കർഷകരെക്കൊണ്ട് വിഷങ്ങൾ മണ്ണിൽ പ്രയോഗിപ്പിക്കുന്ന കൃഷിവകുപ്പുദ്യോഗസ്ഥരെയല്ല ഇവിടെ ഉദ്ദേശിച്ചത്, മണ്ണിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ചിലരെങ്കിലും അവിടെയില്ലേ?
എലിയെ കൊല്ലുവാന്‍ എന്ന പേരില്‍ മണ്ണിനെ കൊല്ലുവാനും പക്ഷിമൃഗാദികളെയും മനുഷ്യനെയും രോഗിയാക്കുവാനും മാത്രം ഇടവരുത്തുന്ന ഈ വിഷത്തിന്റെ വിതരണം അങ്ങയുടെ അറിവോടെയാണെന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം തോന്നുന്നു. ‘Kerala State Warehousing Corporation'ന്റെ പേരില്‍ , വിഷത്തിലെ കെമിക്കല്‍ നിര്‍മാതാവിന്റെ പേര് വെളിപ്പെടുത്താതെ ഇറക്കിയിരിക്കുന്ന റോഡോഫോം, സൌജന്യ വിതരണം എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നതിന്റെ സൂചനയായി താങ്കള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ലേ? ‘അഴിമതി‘ മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റുപിടിക്കേണ്ട വിഷയമായതിനാല്‍ ഇതു കൂടി പറഞ്ഞുകൊണ്ട് ഈ കത്ത് ചുരുക്കുന്നു.
“നമുക്കും നമ്മള് കേരളീയരുടെ മക്കള്‍ക്കും ജീവിക്കേണ്ടേ സര് ?”
റോഡോഫോം നിരോധിക്കുകയും അഴിമതിക്കാരെ വെളിച്ചത്ത് കോണ്ടുവരികയും ചെയ്യുന്ന താങ്കളുടെ ത്വരിതമായ നടപടികള്‍ പ്രതീക്ഷിച്ചുകൊണ്ട്,
(ഒപ്പ്)
പേര്
ഒരു തിരുത്ത്
എൻഡോസൾഫാൻ വിരുദ്ധ സമരം February 20-ന്. അവരോടൊപ്പം ഞാനും പങ്കുചേരുന്നു
Please Visit The general level of hygiene and safety awareness in the State is high and improving still, yet the risk persists. What is behind this? What are steps needed to improve the situation?
Instances of food poisoning are on the rise in several parts of Kerala, and even expensive hotels do not seem to be exempt. A related issue is the presence of pesticide residue in foodstuff, consequent on their indiscriminate use in farms.
Please write in with your experience, and possible solutions, a maximum of 300 words, marked Peoplespeak, by post, e-mail or by hand, to reach us by February 16.
E-mail:tvmpeoplespeak @thehindu.co.in
18-02-06 -ന് കൈരളി TV-യുടെ ന്യൂസിൽ ബ്രോമാഡിയോലോണിനെപ്പറ്റി എനിക്ക് അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് പറഞ്ഞുതന്ന മറുനാടൻ മലയാളികൾക്ക് നന്ദി രേഖപ്പെടുത്തുന്നു.
ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചു. രക്തം കട്ടപിടിക്കുമെന്നത് കട്ടപിടിക്കില്ല എന്ന് തിരുത്തി വായിക്കുക.
ഇനിയെങ്കിലും റോഡോഫോ വിതരണം നിറുത്തീവെയ്ക്കുവാനുള്ള നടപടി ഉണ്ടാകുമോ? ഫെബ്രുവരി 20 ന് എൻഡോസൾഫാൻ സമരം കേരളത്തിന്റെ വടക്കുനിന്ന് തെക്കുള്ള തിരുവനന്തപുരത്ത് എത്തുന്നു. അവർക്ക് വി.ജെടി ഹാളിന് മുന്നിൽ സ്വീകരണം. ഞാനും പങ്കെടുക്കുന്നു.
"Save soil & Water"
ബ്രോമാഡിയോലോൺ ഇത് എലികളെ കൊല്ലുവാനുള്ള കഠിനമായ വിഷം “വിഷങ്ങൾ ഒഴിവാക്കി പഞ്ചഭൂതങ്ങളെ സംരക്ഷിക്കുക കേരളത്തെ രക്ഷിക്കുക”
Published by TattaMangalam.com
Chandretta,
Have seen your news in Kairali Channel.
Congrats !
and Offering our sincere support too
Anaz aka Sufi
chandrashekaretta, have you also tried this Sutharya Keralam Grievance Redressal system https://sutharya.kerala.gov.in/news.php
i think you can submit 'parathies' through either web or phone.. give it a try if you havn't done it already..
i am very curious to see if any of these new online systems works!
Thanks babin. My name was already in the list but not activated. Now OK. My complint registered as follows:-
Registered Petitions
Docket No Posted on Last Updated Status
5469 2006-02-22 06:18:00 2006-02-22 06:18:00 New
cool... lets hope that works.. keeps us updated
ഇന്ന് എന്റെ ഗ്രാമ പഞ്ചായത്തിന്റെ കേരള വികസനപദ്ധതി 2006-07 ആയിരുന്നു. ഉത്പാദനമേഖലയിൽ കൃഷിയുടെ ഗ്രൂപ്പിലൂടെയും മൃഗസംരക്ഷണ ഗ്രൂപ്പിലൂടെയും റോഡോഫോ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കുകയുണ്ടായി. ഒരു പഞ്ചായത്തിലെങ്കിലും അത് നിരോധിക്കുവാൻ കഴിഞ്ഞാൽ നേട്ടം തന്നെയാണ്. എന്തായാലും അധികം താമസിയാതെ വിവരം അറിയാം. മൃഗസംരക്ഷണ വകുപ്പ് 19-02-06 ലെ ദേശാഭിമാനി പത്രവാർത്തയുടെ തെളിവും കൊടുത്തു.
Management of commensal rodents
നിങ്ങളുടെ സംസ്ഥാനത്തെ എം.എൽ.എ മാർ
എം.എൽ.എ മാർക്ക് ഇമെയിൽ അയച്ചാൽ കിട്ടുന്ന മറുപടി.
? Recipient address: vsachuthanandan%niyamasabha.org@ims-ms-daemon
? Original address: vsachuthanandan@niyamasabha.org
? Reason: Over quota
Post a Comment